രാജ്യത്തെ ഞെട്ടിച്ചു കൊണ്ട് വീണ്ടും ജിയോ ഓഫറുകള്‍

Posted By: Samuel P Mohan

റിലയന്‍സ് ജിയോ കഴിഞ്ഞ വര്‍ഷം പ്രഖ്യാപിച്ച പ്രൈം അംഗത്വത്തിന്റെ കാലാവധി മാര്‍ച്ച് 31ന് അവസാനിച്ചു. ജിയോയുടെ അടുത്ത പ്രഖ്യാപനം എന്തായിരിക്കുമെന്ന ആശങ്കയിലായിരുന്നു ഉപയോക്താക്കള്‍. തങ്ങള്‍ വിശ്വസിക്കുന്ന ജിയോ നല്ലൊരു ഓഫറായിരിക്കും ഇനി നല്‍കാന്‍ പോകുന്നതെന്നും അവര്‍ക്കറിയാമായിരുന്നു.

രാജ്യത്തെ ഞെട്ടിച്ചു കൊണ്ട് വീണ്ടും ജിയോ ഓഫറുകള്‍

അവരുടെ വിശ്വാസം പോലെ ഏവരേയും ഞെട്ടിച്ചു കൊണ്ടു തന്നെയായിരുന്നു ജിയോയുടെ അടുത്ത പ്രഖ്യാപനം. അതായത് ജിയോയുടെ പ്രൈം അംഗത്വ ആനുകൂല്യങ്ങള്‍ ഒരു വര്‍ഷത്തേക്കു കൂടി നീട്ടിയിരിക്കുന്നു. അതായത് നിലവിലുളള പ്രൈം ഉപഭോക്താക്കള്‍ക്ക് ഒരു വര്‍ഷത്തേക്കു കൂടി പ്രൈം അംഗങ്ങളായി തുടരാന്‍ കഴിയും. പ്രൈം അംഗത്വം എടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് 99 രൂപയ്ക്ക് റീച്ചാര്‍ജ്ജ് ചെയ്ത് അംഗത്വം എടുക്കാം.

ഒരു വര്‍ഷത്തേക്കു കൂടി ജിയോ പ്രൈം അംഗത്വം നേടാനായി മൈ ജിയോ ആപ്പ് ഡൗണ്‍ലോഡ് ചെയ്യേണ്ടതാണ്. അതിനു ശേഷം ആപ്പില്‍ കയറി നിങ്ങളുടെ താത്പര്യം അറിയിക്കുക. നിലവില്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്തവര്‍ക്ക് നേരിട്ട് താതാപര്യം അറിയിക്കാം.

മാര്‍ച്ച് 31നു ശേഷം പുതിയ ഓഫര്‍ അവരുടെ അക്കൗണ്ടിലേക്ക് സ്വാഭാവികമായി തന്നെ ആഡ് ചെയ്യപ്പെടും. പ്രൈം ഉപയോക്താക്കള്‍ക്ക് പ്രത്യേക ഓഫറുകള്‍ നല്‍കും.

പ്രൈം മെമ്പര്‍മാര്‍ക്ക് 550 ലൈവ് ടിവി ചാനലുകള്‍, 6000 സിനിമകള്‍, ലക്ഷക്കണക്കിന് വീഡിയോകള്‍, 1.4 കോടി പാട്ടുകള്‍, 5000 മാഗസീനുകള്‍ എന്നിവയെല്ലാം സൗജന്യമായി ലഭിക്കും. ഇന്നു വരെ ഉളളതില്‍ ജിയോ ഓഫറുകള്‍ 19 രൂപ മുതല്‍ 9999 രുൂപ വരെയാണ്. 19 രൂപയ്ക്ക് 150 ഡാറ്റ ഒരു ദിവസത്തെ വാലിഡിറ്റിയിലും 52 രൂപയ്ക്ക് 150എംബി ഡാറ്റ ഏഴു ദിവസത്തെ വാലിഡിറ്റിയിലും ലഭിക്കുന്നു.

ഹുവായ് കണക്ടഡ് കാര്‍ സൊല്യൂഷനോടെ DS7 പുറത്തിറങ്ങി

1.5ജിബി ഡാറ്റ പ്രതിദിനം ലഭിക്കുന്ന നാല് പ്ലാനുകളാണുളളത്- 149 രൂപ, 1349 രൂപ, 399 രൂപ, 499 രൂപ യാഥാക്രം ഇവയുടെ വാലിഡിറ്റികള്‍ 28 ദിവസം, 70 ദിവസം, 84 ദിവസം, 91 ദിവസം എന്നിവയാണ്.

പ്രതിദിനം 2ജിബി ഡാറ്റ ലഭിക്കുന്ന പ്ലാനുകള്‍ 198 രൂപ (28 ദിവസം വാലിഡിറ്റി), 349 രൂപ (70 ദിവസം വാലിഡിറ്റി), 448 രൂപ (84 ദിവസം വാലിഡിറ്റി), 498 രൂപ (91 ദിവസം വാലിഡിറ്റി). പ്രതിദിനം 3ജിബി ഡാറ്റ ലഭിക്കുന്ന പ്ലാനും ജിയോ നല്‍കുന്നു.

English summary
Reliance Jio has extended its Prime membership benefits till March 2019. The service will be complimentary for existing Prime users, which means they will not have to pay any additional fee to continue using Prime programme benefits.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot