ജിയോ പ്രൈം തീയതി നീട്ടി, കിടിലന്‍ സമ്മര്‍ സര്‍പ്രൈസ് ഓഫറും പ്രഖ്യാപിച്ചു!

Written By:

ജിയോയുടെ പ്രൈം മെമ്പര്‍ഷിപ്പ് എടുക്കാനുളള തീയതി 2017 ഏപ്രില്‍ 15 വരെ നീട്ടി. ആദ്യം മാര്‍ച്ച് 31 വരെയായിരുന്നു. 15 ദിവസം അധികം നല്‍കിയിരിക്കുകയാണ് ജിയോ.

എന്നാല്‍ ഇതു മാത്രമല്ല ജിയോ പ്രഖ്യാപിച്ചിരിക്കുന്നത്. സമ്മര്‍ സര്‍പ്രൈസ് ഓഫര്‍ എന്ന പേരിലാണ് ഇപ്പോള്‍ ഓഫര്‍ നല്‍കിയിരിക്കുന്നത്. ഏപ്രില്‍ 15നുളളില്‍ 99 രൂപയ്ക്കു റീച്ചാര്‍ജ്ജ് ചെയ്ത് പ്രൈം മെമ്പര്‍ ആയതിനു ശേഷം 303 രൂപയ്‌ക്കോ അതിനു മുകളിലോ റീച്ചാര്‍ജ്ജ് ചെയ്താല്‍ ജൂലൈ വരെ സൗജന്യമായി ജിയോ അണ്‍ലിമിറ്റഡ് സേവനങ്ങള്‍ ആസ്വദിക്കാം. എന്നാല്‍ ജിയോ പ്രൈം അംഗത്വം ഇതിനു മുന്‍പു നേടിയവര്‍ക്ക് മറ്റൊന്നും ചെയ്യാതെ തന്ന ജൂലൈ വരെ സൗജന്യ സേവനങ്ങള്‍ നേടാം.

കിടിലന്‍ റിപ്പോര്‍ട്ടുമായി ഐഫോണ്‍ 8ന്റെ ക്യാമറ!

ജിയോ പ്രൈം തീയതി നീട്ടി, കിടിലന്‍ സമ്മര്‍ സര്‍പ്രൈസ് ഓഫറും

ഇപ്പോള്‍ 72 ലക്ഷം ഉപഭോക്താക്കളാണ് ജിയോ പ്രൈം അംഗത്വം നേടിയിരിക്കുന്നത്. എന്നാല്‍ അംഗത്വം നേടാത്തവര്‍ക്ക് അംഗത്വം നേടാനുളള അവസരം കൂടിയാണ് ജിയോ ഒരുക്കുന്നത്.

കഴിഞ്ഞ ആറു മാസമായി സൗജന്യ സേവനമാണ് റിലയന്‍സ് ജിയോ നല്‍കുന്നത്. ആദ്യത്തെ മൂന്നു മാസം പരിധി ഇല്ലാതേയും ജനുവരി മുതല്‍ പ്രതിദിനം 1ജിബി പരിധിയോടേയുമാണ് നല്‍കിയിരുന്നത്. ഏപ്രില്‍ മുതല്‍ എല്ലാ സേവനങ്ങള്‍ക്കും ജിയോ പണം ഈടാക്കുന്നതാണെന്ന് നേരത്തെ തന്നെ അറിയിച്ചിരുന്നു.

ജിയോ പ്രൈമിലേക്ക് പോര്‍ട്ട് ചെയ്യൂ: അണ്‍ലിമിറ്റഡ് കോള്‍ ആസ്വദിക്കൂ....

ജിയോയും മറ്റു ടെലികോം കമ്പനികളും തമ്മിലുളള വ്യത്യാസം..

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ജിയോ

303 രൂപയ്ക്കു റീച്ചാര്‍ജ്ജ് ചെയ്താല്‍

. ഫ്രീ അണ്‍ലിമിറ്റഡ് ലോക്കല്‍/എസ്റ്റിഡി കോളുകള്‍
. 28ജിബി 4ജി ഡാറ്റ
. പ്രതിദിനം ഡാറ്റ ലിമിറ്റ്: 1ജിബി
. 28 ദിവസം വാലിഡിറ്റി

 

എയര്‍ടെല്‍

345 രൂപയ്ക്കു റീച്ചാര്‍ജ്ജു ചെയ്താല്‍

. ഫ്രീ അണ്‍ലിമിറ്റഡ് ലോക്കല്‍/എസ്റ്റിഡി കോളുകള്‍
. 28ജിബി 3ജി/4ജി ഡാറ്റ
.500എംബി ഡാറ്റ പകല്‍, 500എംബി ഡാറ്റ രാത്രി
. 28 ദിവസം വാലിഡിറ്റി

 

വോഡാഫോണ്‍

346 രൂപയ്ക്കു റീച്ചാര്‍ജ്ജ് ചെയ്താല്‍

. ഫ്രീ അണ്‍ലിമിറ്റഡ് ലോക്കല്‍/എസ്റ്റിഡ് കോളുകള്‍
. 28ജിബി 3ജി/4ജി ഡാറ്റ
. 1ജിബി പ്രതിദിനം ഡാറ്റ ലിമിറ്റ്
. 28 ദിവസം വാലിഡിറ്റി

 

ഐഡിയ

348 രൂപയ്ക്കു റീച്ചാര്‍ജ്ജ് ചെയ്താല്‍

. ഫ്രീ അണ്‍ലിമിറ്റഡ് ലോക്കല്‍/എസ്റ്റിഡി കോള്‍
. 14ജിബി 4ജി ഡാറ്റ
. 500എംബി പ്രതിദിനം ഡാറ്റ ലിമിറ്റ്
. 28 ദിവസം വാലിഡിറ്റി

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
Reliance Jio has extended the last date for Jio Prime plan to April 15 against the original deadline of March 31, giving users 15 more days to sign up for the subscription plan.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot