ജിയോ പ്രൈം മെമ്പര്‍ഷിപ്പ് പുതുക്കാനുളള സമയം നീട്ടും!

Written By:

റിലയന്‍സ് ജിയോ സൗജന്യ സേവനങ്ങള്‍ മാര്‍ച്ച് 31ന് അവസാനിക്കും. അതിനു ശേഷം ജിയോ സേവനങ്ങള്‍ ആസ്വദിക്കണമെങ്കില്‍ ജിയോ പ്രൈം മെമ്പര്‍ ആയിരിക്കണം. പ്രൈം മെമ്പര്‍ എടുക്കേണ്ട അവസാന തീതയി മാര്‍ച്ച് 31നാണ്. എന്നാല്‍ ഇപ്പോള്‍ ടെലീഅനാലിസിസ് (TeleAnalysis) പുതിയൊരു റിപ്പോര്‍ട്ട് പുറത്തു വിട്ടിരിക്കുകയാണ്. ജിയോ പ്രൈം മെമ്പര്‍ഷിപ്പ് എടുക്കാനുളള തീയതി ഒരു മാസം കൂടി നീട്ടിയേക്കും എന്നാണ് റിപ്പോര്‍ട്ട്.

റെഡ് ആപ്പിള്‍ ഐഫോണ്‍ 7, 7 പ്ലസ് മറ്റു റെഡ് ഫോണുകളുമായി താരതമ്യം ചെയ്യാം?

ജിയോ പ്രൈം മെമ്പര്‍ഷിപ്പ് പുതുക്കാനുളള സമയം നീട്ടും!

ജിയോ നെറ്റ്‌വര്‍ക്ക് സ്പീഡിനെ കുറിച്ച് ഇപ്പോള്‍ ഉപഭോക്താക്കള്‍ക്ക് അത്ര നല്ല അഭിപ്രായമല്ല. പലയിടങ്ങളിലും നെറ്റ്‌വര്‍ക്ക് കിട്ടുന്നില്ല എന്നാണ് സര്‍വ്വേ വ്യക്തമാക്കുന്നത്. അങ്ങനെ ഉപഭോക്താക്കളില്‍ നിന്നുളള മന്ദഗതിയിലുളള പ്രതികരണമാണ് ജിയോയുടെ പ്രൈം അംഗത്വ കാലാവധി നീട്ടാന്‍ പ്രേരിപ്പിച്ചിരിക്കുന്നത്. ജിയോ ലക്ഷ്യം വച്ചതിന്റെ പകുതി ഉപഭോക്താക്കള്‍ മാത്രമാണ് അംഗത്വം എടുത്തതെന്നും കണക്കുകള്‍ പറയുന്നു.

പ്രൈം സബ്‌സ്‌ക്രിപ്ഷന്‍ ഓഫര്‍ പ്രഖ്യാപനത്തിലെ ചടങ്ങില്‍ ജിയോ ഉപഭോക്താക്കളുടെ എണ്ണം 10 കോടി അന്ന് കവിഞ്ഞതായി ജിയോ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇപ്പോള്‍ 26 ലക്ഷം പേരാണ് ജിയോ പ്രൈം അംഗത്വം എടുത്തിരിക്കുന്നത്. എന്നാല്‍ ഇതില്‍ ജിയോ പ്രതീക്ഷിച്ചിരിക്കുന്നത് 50 ലക്ഷം പേരെയാണ്.

വോള്‍ട്ട്: ആനുകൂല്യങ്ങളും പ്രതികൂല്യങ്ങളും!

ഇതെല്ലാം പോട്ടേ, എത്രയായാലും ജിയോ ഓഫറുകള്‍ കൂടുകയല്ലാതെ കുറയില്ല. ജിയോ ഇപ്പോള്‍ 120ജിബി ഫ്രീ ഡാറ്റ ഉപഭോക്താക്കള്‍ക്കു നല്‍കുന്നു. ഇതിനെ കുറിച്ച് കൂടുതല്‍ വിശേഷങ്ങള്‍ നോക്കാം...

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ജിയോ പ്രൈം മെമ്പര്‍ഷിപ്പ് സൈനിങ്ങ് അപ്പ്

എല്ലാവര്‍ക്കും അറിയാം ജിയോ പ്രൈം മെമ്പര്‍ഷിപ്പ് സൈനിങ്ങ് അപ്പ് ചെയ്യുമ്പോള്‍ 28 ദിവസത്തെ സൗജന്യ സേവനം ആസ്വദിക്കണമെങ്കില്‍ 303 രൂപയ്‌ക്കോ 499 രൂപയ്‌ക്കോ റീച്ചാര്‍ജ്ജ് ചെയ്തിരിക്കണമെന്ന്.

ജിയോ പ്ലാനുകള്‍

നിങ്ങള്‍ 3,636 രൂപയ്ക്കു റീച്ചാര്‍ജ്ജ് ചെയ്താല്‍ 60ജിബി ഡാറ്റ 336 ദിവസത്തെ വാലിഡിറ്റിയില്‍ ലഭിക്കുന്നു. എന്നാല്‍ ഇതു കൂടാതെ ഈ റീച്ചാര്‍ജ്ജില്‍ 5ജിബി അധിക ഡാറ്റ എല്ലാ മാസവും ലഭിക്കുന്നു 28 ജിബി ഡാറ്റ ഉള്‍പ്പെടെ.

എങ്ങനെ ഫേസ്ബുക്കില്‍ ലൈവ് ആകാം?

5,988 റീച്ചാര്‍ജ്ജില്‍

അതേ പോലെ 5,988 രൂപയുടെ റീച്ചാര്‍ജ്ജില്‍ 10ജിബി ഫ്രീ 4ജി ഡാറ്റ ഓരോ 28 ദിവസവും (56ജിബി ഡാറ്റ എന്തായാലും ലഭിക്കും) 12 റീച്ചാര്‍ജ്ജ് സൈക്കിളില്‍ അല്ലെങ്കില്‍ 120ജിബി ഫ്രീ ഡാറ്റ മൊത്തമായും.

നിങ്ങള്‍ക്കു തിരഞ്ഞെടുക്കാം റീച്ചാര്‍ജ്ജ് വാലിഡിറ്റി

അതായത് 2,944 രൂപയുടെ റീച്ചാര്‍ജ്ജില്‍ 10ജിബി അധിക ഡാറ്റ ആറു റീച്ചാര്‍ജ്ജ് സൈക്കിളുകളിലായി അല്ലെങ്കില്‍ 2,727 രൂപയ്ക്കു റീച്ചാര്‍ജ്ജ് ചെയ്താല്‍ 5ജിബി ഫ്രീ ഡാറ്റ 9 റീച്ചാര്‍ജ്ജ് സൈക്കിളുകളിലായി ലഭിക്കുന്നു.

ആപ്പിള്‍ ഐഫോണ്‍ വാങ്ങുമ്പോള്‍ ഇവ പ്രത്യേകം ശ്രദ്ധിക്കുക!

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
With the Jio Happy New Year Offer finally coming to a close on March 31, Reliance Jio users have until Friday to sign up for a Jio Prime membership in order to avail the company's services at a nominal rate of roughly Rs. 10 per day.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot