ജിയോ പ്രൈം സബ്‌സ്‌ക്രിപ്ഷന്‍ ആരംഭിച്ചു: പുതിയ താരിഫ് പ്ലാനുകള്‍!
ഏപ്രില്‍ ഒന്നു മുതലാണ് ഈ പ്ലാനുകള്‍ പ്രാഭല്യത്തില്‍ വരുന്നത്.
ജിയോ ഹാപ്പി ന്യൂ ഇയര്‍ ഓഫര്‍ മാര്‍ച്ച് 31 വരെയാണ്. അതിനു ശേഷം അണ്‍ലിമിറ്റഡ് ഓഫര്‍ തുടരാനായി ജിയോ പ്രൈം സബ്‌സ്‌ക്രിപ്ഷന്‍ എന്ന പേരില്‍ എത്തിയിരിക്കുകയാണ്.

ജിയോ പ്രൈം സബ്‌സ്‌ക്രിപ്ഷന്‍ തുടങ്ങുന്നത് ഇന്നു മുതലാണ്, അതായത് മാര്‍ച്ച് ഒന്നു മുതല്‍. എന്നാല്‍ ഇത് അവസാനിക്കുന്നത് മാര്‍ച്ച് 31നും. പ്രൈം മെമ്പര്‍ ആകാനായി 99 രൂപയുടെ റീച്ചാര്‍ജ്ജ് ചെയ്ത് അംഗത്വമെടുക്കണം. അതിനു ശേഷം പ്രതിമാസം റീച്ചാര്‍ജ്ജ് ചെയ്ത് അണ്‍ലിമിറ്റഡ് ഓഫറുകള്‍ ആസ്വദിക്കാം. ആദ്യം പ്രഖ്യാപിച്ചിരുന്നത് 303 രൂപയുടെ പ്ലാന്‍ മാത്രമായിരുന്നു, എന്നാല്‍ ഇപ്പോള്‍ അതു കൂടാതെ മറ്റു രണ്ടു പ്ലാമുകളും പ്രഖ്യാപിച്ചു.
ഏപ്രില്‍ ഒന്നു മുതലാണ് ഈ പ്ലാനുകള്‍ പ്രാഭല്യത്തില്‍ വരുന്നത്.
ജിയോ പ്ലാനുകള്‍ ഏതൊക്കെ എന്നു നോക്കാം

303 രൂപയുടെ പ്ലാന്‍
303 രൂപയുടെ പ്രതിമാസ പ്ലാനില്‍ അണ്‍ലിമിറ്റഡ് ഡാറ്റ, കോളുകള്‍, ടെക്‌സ്റ്റ് മെസേജുകള്‍ മറ്റു സേവനങ്ങളും ലഭിക്കുന്നു.

149 രൂപയുടെ പ്ലാന്‍
149 രൂപയുടെ പ്ലാനില്‍ അണ്‍ലിമിറ്റഡ് വോയിസ് കോളുകളും 20ജിബി ഡാറ്റയും ഡാറ്റ ക്യാപ്പ് ഇല്ലാതെ ഉപയോഗിക്കാം.

499 രൂപയുടെ പ്ലാന്‍
499 രൂപയുടെ പ്ലാനില്‍ 60ജിബി 4ജി ഡാറ്റ (2ജിബി പ്രതി ദിനം ഡാറ്റ ക്യാപ്പ്) അണ്‍ലിമിറ്റഡ് വോയിസ് കോള്‍ എന്നിവ ലഭിക്കുന്നു.

മറ്റു ലോങ്ങ് ടേം പ്ലാനുകള്‍
. 999 രൂപയുടെ പ്ലാന്‍: 60 ജിബി ഡാറ്റ, 60 ദിവസം വാലിഡിറ്റി
. 1,999 രൂപയുടെ പ്ലാന്‍: 125ജിബി ഡാറ്റ, 90 ദിവസം വാലിഡിറ്റി
. 4999 രൂപയുടെ പ്ലാന്‍: 350ജിബി ഡാറ്റ, 180 ദിവസം വാലിഡിറ്റി
. 9,999 രൂപയുടെ പ്ലാന്‍: 750ജിബി ഡാറ്റ, 360 ദിവസം വാലിഡിറ്റി

ജിയോ പ്രൈം മെമ്പര്‍ ആയില്ലെങ്കില്‍ എന്തു സംഭവിക്കും?
ജിയോ പ്രൈം മെമ്പര്‍ ആയില്ലെങ്കില്‍ പോസ്റ്റ് പെയ്ഡ് അല്ലെങ്കില്‍ പ്രീ പെയ്ഡിലേക്ക് നിങ്ങളെ മാറ്റുന്നതാണ്. അതിനു ശേഷം ഡാറ്റയ്ക്കും മറ്റു സേവനങ്ങള്‍ക്കും റോമിങ്ങ് ഉള്‍പ്പെടെ പണം ഈടാക്കുന്നതുമാണ്.


Click it and Unblock the Notifications








