Home
News

റിലയന്‍സ് ജിയോയുടെ പുതിയ 594, 297 രൂപയുടെ പ്ലാനുകള്‍; അറിയേണ്ടതെല്ലാം

മുകേഷ് അംബാനിയുടെ ഉടമസ്ഥതയിലുള്ള ജിയോ തങ്ങളുടെ ജിയോഫോണ്‍ ഉപയോക്താക്കള്‍ക്കായി പുത്തന്‍ രണ്ട് ഓഫറുകള്‍ അവതരിപ്പിച്ചു. 594 രൂപയുടെയും 297 രൂപയുടെയുമാണ് ഓഫറുകള്‍. ലോംഗ് ടേം വാലിഡിറ്റി, കോൡഗ്, ഡാറ്റ എന്നിവ നല്‍കുന്നതാണ് പുതിയ ഓഫര്‍.

അണ്‍ലിമിറ്റഡ്

അണ്‍ലിമിറ്റഡ്

594 രൂപയുടെ ഓഫര്‍ പ്രകാരം ഉപയോക്താവിന് അണ്‍ലിമിറ്റഡ് എസ്.റ്റി.ഡി കോളിംഗ്, അണ്‍ലിമിറ്റഡ് ഡാറ്റ, 300 എസ്.എം.എസ് എന്നിവ ലഭിക്കും. അണ്‍ലിമിറ്റഡ് ഡാറ്റയാണെങ്കിലും പ്രതിദിനം 0.5 ജി.ബി ഡാറ്റ മാത്രമേ 4ജി സ്പീഡില്‍ ഉപയോഗിക്കാനാകൂ. ബാക്കി 64kbps സ്പീഡ് മാത്രമാകും ലഭിക്കുക. 168 ദിവസമാണ് ഓഫറിന്റെ കാലാവധി. അതായത് ആറു മാസം തുടര്‍ച്ചയായി ഉപയോഗിക്കാം.

ഓഫറിന്റെ കാലാവധി.

ഓഫറിന്റെ കാലാവധി.

297 രൂപയുടെ പ്ലാന്‍ പ്രകാരം അണ്‍ലിമിറ്റഡ് കോളിംഗും ഡാറ്റയും ലഭിക്കും. അണ്‍ലിമിറ്റഡ് ഡാറ്റയാണെങ്കിലും പ്രതിദിനം 0.5 ജി.ബി ഡാറ്റ മാത്രമേ 4ജി സ്പീഡില്‍ ഉപയോഗിക്കാനാകൂ. ബാക്കി 64kbps സ്പീഡ് മാത്രമാകും ലഭിക്കുക. കൂടാതെ 300 എസ്.എം.എസ് പ്രതിമാസം എന്ന കാലാവധിയിലും ലഭിക്കും. 84 ദിവസം അഥവാ മൂന്നു മാസമാണ് ഓഫറിന്റെ കാലാവധി.

ഓഫറുകളെ അവതരിപ്പിച്ചിരുന്നു

ഓഫറുകളെ അവതരിപ്പിച്ചിരുന്നു

ജിയോയുടെ പ്രധാന എതിരാളിയായ എയര്‍ടെല്‍ ഈയിടെ ലോംഗ് ടേം കാലാവധിയുള്ള രണ്ട് പ്രീപെയ്ഡ് ഓഫറുകളെ അവതരിപ്പിച്ചിരുന്നു. 998 രൂപയുടെയും 597 രൂപയുടെയും ഓഫറുകളാണിവ. അണ്‍ലിമിറ്റഡ് കോളിംഗ് സംവിധാനമുള്ള ഈ ഓഫറിന് 336/168 ദിവസമാണ് കാലാവധി. നിലവിലെ എയര്‍ടെല്‍ ഉപയോക്തക്കള്‍ക്കും പുതിയ ഉപയോക്താക്കള്‍ക്കും ഈ ഓഫര്‍ ലഭ്യമാണ്.

ഓഫറിനോടൊപ്പമെത്തുക

ഓഫറിനോടൊപ്പമെത്തുക

998 രൂപയുടെ പ്ലാനില്‍ 12 ജി.ബി ഡാറ്റ ലഭിക്കും. 597 രൂപയുടെ ഓഫറില്‍ 6 ജി.ബി ഡാറ്റയുമാണ് ഉപയോക്താക്കള്‍ക്ക് ലഭിക്കുക. ജിയോയും എയര്‍ടെലും പ്രതിമാസം 300 എസ്.എം.എസ് തന്നെയാണ് നല്‍കുന്നത്. എയര്‍ടെലിന്റെ ലോംഗ് ടേം ഓഫറിനോടൊപ്പമെത്തുക എന്ന ലക്ഷ്യത്തോടെയാണ് ജിയോ പുതിയ രണ്ട് ഓഫറുകളെ വിപണിയിലെത്തിച്ചിരിക്കുന്നത്.

More from GizBot

Best Mobiles in India

English summary
Reliance Jio rolls out new Rs 594 and Rs 297 plans: Validity,data and all other details
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X