ജിയോയുടെ തിരുത്തിയ പ്ലാനില്‍ വീണ്ടും അവിശ്വസനീയമായ ഓഫറുകള്‍

Posted By: Samuel P Mohan

വരിക്കാരെ പിടിച്ചു നിര്‍ത്താനായി വീണ്ടും ഓഫറുമായി ജിയോ രംഗത്ത്. അണ്‍ലിമിറ്റഡ് ഓഫറുകളും ക്യാഷ്ബാക്ക് ഓഫറുകളും നല്‍കിയതിനു ശേഷം ഇപ്പോള്‍ കുറഞ്ഞ പ്ലാനുകള്‍ തിരുത്തി, അതിലും വന്‍ ഓഫറുകള്‍ നല്‍കിയിരിക്കുന്നു ജിയോ.

ജിയോയുടെ തിരുത്തിയ പ്ലാനില്‍ വീണ്ടും അവിശ്വസനീയമായ ഓഫറുകള്‍

ജിയോ രണ്ട് പ്രീ-പെയ്ഡ് പ്ലാനുകളാണ് പുതുക്കിയിരിക്കുന്നത്. ഒന്ന് 149 രൂപ പ്ലാന്‍ മറ്റൊന്ന് 198 രൂപ പ്ലാന്‍. 1.5ജിബി ഡാറ്റ, 2ജിബി ഡാറ്റ പ്രതി ദിനം എന്നിങ്ങനെയാണ് പുതുക്കിയ പ്ലാനില്‍, നേരത്തെ ഇതില്‍ 1ജിബി ഡാറ്റ, 1.5ജിബി ഡാറ്റ എന്നിവയായിരുന്നു.

ജിയോ പ്ലാനുകളെ കുറിച്ച് നോക്കാം

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

149 രൂപയുടെ പുതുക്കിയ പ്ലാന്‍

ജിയോയുടെ പുതുക്കിയ 149 രൂപ പ്ലാനില്‍ 42ജിബി 4ജി ഡാറ്റയാണ് മൊത്തത്തില്‍ നല്‍കുന്നത്. അതായത് പ്രതി ദിനം 1.5ജിബി ഡാറ്റ എന്നിങ്ങനെ. ഡാറ്റ കൂടാതെ അണ്‍ലിമിറ്റഡ് ലോക്കല്‍/ എസ്റ്റിഡി/ റോമിംഗ് കോളുകള്‍, 100എസ്എംഎസ്, ഫ്രീ ജിയോ ആപ്പ് സബ്‌സ്‌ക്രിപ്ഷന്‍ എന്നിവയും ഉള്‍പ്പെടുന്നു. ഈ പ്ലാന്‍ വാലിഡിറ്റി 28 ദിവസമാണ്.

Aadhaar എൻറോൾമെന്റ് സെന്റർ എങ്ങനെ കണ്ടെത്താം ?
198 രൂപയുടെ പുതുക്കിയ പ്ലാന്‍

198 രൂപയുടെ പുതുക്കിയ പ്ലാന്‍

198 രൂപയുടെ പുതുക്കിയ പ്രീപെയ്ഡ് പ്ലാനില്‍ 56ജിബി 4ജി ഡാറ്റയാണ് മൊത്തത്തില്‍ നല്‍കുന്നത്. അതായത് 2ജിബി ഡാറ്റ പ്രതി ദിനം, 28 ദിവസം വാലിഡിറ്റി. കൂടാതെ ഇതില്‍ അണ്‍ലിമിറ്റഡ് ലോക്കല്‍/ എസ്റ്റിഡി/ റോമിംഗ് കോളുകളും എസ്എംഎസും, ഫ്രീ ജിയോ ആപ്പ് സബ്‌സ്‌ക്രിപ്ഷനും നല്‍കുന്നു.

നോക്കിയ 3310 4ജിയെ കുറിച്ച് അറിഞ്ഞാല്‍ വാങ്ങാതിരിക്കില്ല, സത്യം!!

799 രൂപ: ജിയോ ക്യാഷ് ബാക്ക് ഓഫര്‍

ജിയോയുടെ ഏറ്റവും പുതിയ ക്യാഷ് ബാക്ക് ഓഫറാണ് 799 രൂപയുടേത്. 399 രൂപയ്‌ക്കോ അതിനു മുകളിലോ റീച്ചാര്‍ജ്ജ് ചെയ്യുകയാണെങ്കില്‍ 799 രൂപ ക്യാഷ് ബാക്ക് ലഭിക്കുന്നു. ഫെബ്രുവരി 15 വരെയുളള റീച്ചാര്‍ജ്ജുകള്‍ക്കാണ് ക്യാഷ്ബാക്ക് നല്‍കുന്നത്.

399 രൂപയ്‌ക്കോ അതിനു മുകളിലോ റീച്ചാര്‍ജ്ജ് ചെയ്യുന്നവര്‍ക്ക് 400 രൂപ ഇന്‍സ്റ്റന്റ് ക്യാഷ്ബാക്കായും 399 രൂപ ക്യാഷ്ബാക്ക് വ്വൗച്ചറായും ലഭിക്കും. 400 രൂപ എട്ടു തവണയായി ജിയോ റീച്ചാജ്ജുകള്‍ക്കായി ഉപയോഗിക്കാം. ഓരോ തവണയും 50 രൂപയുടെ ഇളവും ലഭിക്കും.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
Reliance Jio has revised its prepaid plans priced under Rs. 200 in order to provide more data benefits to the users at the same cost. The Rs. 149 and Rs. 198 prepaid plans have been revised to offer 1.5GB and 2GB of 4G data per day for a period of 28 days. Earlier, these plans offered 1GB and 1.5GB data per day.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot