90 ദിവസം വാലിഡിറ്റിയും ആവശ്യത്തിൽ കൂടുതൽ ഡാറ്റയും നൽകുന്ന ജിയോ പ്ലാനുകൾ
തങ്ങളുടെ യൂസേഴ്സിന് മികച്ച പ്ലാനുകൾ ഓഫർ ചെയ്യുന്നതിൽ എന്നും എറ്റവും മുന്നിൽ നിൽക്കുന്ന സ്വകാര്യ ടെലിക്കോം കമ്പനിയാണ് റിലയൻസ് ജിയോ. വിവിധ പ്രൈസ് ടാഗുകളിൽ, വ്യത്യസ്തമായ ആനുകൂല്യങ്ങളുമായി വരുന്നവയിൽ ഏറെ ജനപ്രീതി നേടിയ ഓഫറുകളാണ് 84 ദിവസം പായ്ക്ക് വാലിഡിറ്റി നൽകുന്ന ഇടത്തരം പ്ലാനുകൾ.
84 ദിവസത്തെ പ്ലാനുകൾ ഉപയോഗിച്ച് റീചാർജ് ചെയ്തിരുന്നവർക്ക് ഇനി പകരം പരിഗണിക്കാവുന്ന നല്ല ഓപ്ഷനുകളാണ് 90 ദിവസത്തെ വാലിഡിറ്റിയുള്ള പ്രീപെയ്ഡ് പ്ലാനുകൾ. 90 ദിവസത്തെ വാലിഡിറ്റിയുള്ള രണ്ട് പ്രീപെയ്ഡ് പ്ലാനുകൾ മാത്രമാണ് റിലയൻസ് ജിയോ ഓഫർ ചെയ്യുന്നത്. 749 രൂപ വിലയുള്ള റിലയൻസ് ജിയോ പ്ലാനാണ് ഇതിൽ ഒന്ന്. 899 രൂപ വിലയുള്ള പ്ലാനാണ് രണ്ടാമത്തേത്. ഈ രണ്ട് പ്ലാനുകളെക്കുറിച്ചും ആനുകൂല്യങ്ങളെക്കുറിച്ചും കൂടുതലറിയാൻ തുടർന്ന് വായിക്കുക.

749 രൂപ വിലയുള്ള റിലയൻസ് ജിയോ പ്ലാൻ : ലിസ്റ്റിലെ ആദ്യ പ്ലാൻ തങ്ങളുടെ യൂസേഴ്സിന് 90 ദിവസത്തെ വാലിഡിറ്റിയിൽ എല്ലാ ദിവസവും 2 ജിബി ഡെയിലി ഹൈ സ്പീഡ് ഡാറ്റയാണ് ഓഫർ ചെയ്യുന്നത്. ഡെയിലി ഹൈ സ്പീഡ് ഡാറ്റ ലിമിറ്റ് കഴിഞ്ഞാൽ സ്പീഡ് 64 കെബിപിഎസ് ആയി കുറയും. അൺലിമിറ്റഡ് വോയ്സ് കോളിങ് ആനുകൂല്യങ്ങളും പ്ലാനിനൊപ്പമുണ്ട്. ഒപ്പം എല്ലാ ദിവസവും 100 എസ്എംഎസുകളും ഓഫർ ചെയ്യുന്നു.
ജിയോ ടിവി, ജിയോ സിനിമ, ജിയോ ക്ലൌഡ്, ജിയോ സെക്യൂരിറ്റി എന്നീ ജിയോ പ്ലാറ്റ്ഫോമുകളിലേക്കുള്ള ആക്സസും 749 രൂപ വിലയുള്ള റിലയൻസ് ജിയോ പ്ലാൻ ഓഫർ ചെയ്യുന്നുണ്ട്. ജിയോയുടെ വെൽക്കം ഓഫർ ലഭിക്കാനുള്ള അർഹതയും ഈ പ്ലാൻ ഉപയോഗിച്ച് റീചാർജ് ചെയ്യുന്നവർക്ക് ലഭിക്കുന്നു. വെൽക്കം ഓഫർ ലഭിക്കാവുന്നവർക്ക് ജിയോയുടെ (Reliance Jio) അൺലിമിറ്റഡ് 5ജി ഡാറ്റയിലേക്കും ആക്സസ് ലഭിക്കും.
899 രൂപ വിലയുള്ള റിലയൻസ് ജിയോ പ്ലാൻ : ലിസ്റ്റിലെ രണ്ടാമത്തെ പ്ലാൻ 90 ദിവസത്തെ വാലിഡിറ്റിയിൽ പ്രതിദിനം 2.5 ജിബി ഹൈ സ്പീഡ് ഡാറ്റയാണ് ഓഫർ ചെയ്യുന്നത്. എഫ് യു പി ലിമിറ്റ് കഴിഞ്ഞാൽ ഡാറ്റ സ്പീഡ് 64 കെബിപിഎസ് ആയി കുറയുമെന്ന് മാത്രം. പ്ലാൻ അൺലിമിറ്റഡ് വോയ്‌സ് കോളിങും ഡെയിലി 100 എസ്എംഎസുകളും പായ്ക്ക് ചെയ്യുന്നു.
ജിയോ സിനിമ, ജിയോ ക്ലൌഡ്, ജിയോ സെക്യൂരിറ്റി, ജിയോ ടിവി എന്നീ ജിയോ പ്ലാറ്റ്ഫോമുകളിലേക്കും 899 രൂപയുടെ പ്ലാൻ ആക്സസ് നൽകുന്നു. പ്ലാനിനൊപ്പം യൂസേഴ്സിന് അൺലിമിറ്റഡ് 5ജി ഡാറ്റ ആക്സസും ലഭിക്കും. ഈ രണ്ട് പ്ലാനുകളും അത്യാവശ്യം ഡാറ്റ നൽകുന്നുണ്ട്. മറ്റ് സ്വകാര്യ കമ്പനികളുടെ ഓഫറുകളുമായി താരതമ്യം ചെയ്യുമ്പോൾ, വിലയും കുറവാണ്. ധാരാളം ഡാറ്റയും അൺലിമിറ്റഡ് 5ജി ഡാറ്റയും 90 ദിവസത്തെ വാലിഡിറ്റിയും വേണമെന്നുണ്ടെങ്കിൽ ഈ പ്ലാനുകൾ സബ്‌സ്‌ക്രൈബ് ചെയ്യാം.
239 രൂപ വിലയുള്ള റിലയൻസ് ജിയോ പ്ലാൻ : അൺലിമിറ്റഡ് 5ജി നൽകുന്ന എറ്റവും നിരക്ക് കുറഞ്ഞ ജിയോ പ്ലാൻ 28 ദിവസത്തെ വാലിഡിറ്റിയാണ് ഓഫർ ചെയ്യുന്നത്. അൺലിമിറ്റഡ് വോയ്സ് കോളിങ്, ഡെയിലി 1.5 ജിബി 4ജി ഡാറ്റ, പ്രതിദിനം 100 എസ്എംഎസ് എന്നിവയും 239 രൂപ വിലയുള്ള പ്ലാൻ ഓഫർ ചെയ്യുന്നുണ്ട്. ആകെ 42 ജിബി 4ജി ഡാറ്റയാണ് വാലിഡിറ്റി കാലയളവിലേക്ക് ഈ പ്ലാൻ യൂസേഴ്സിന് നൽകുന്നത്.


Click it and Unblock the Notifications








