ജൂലൈ 21ന് ജിയോയുടെ ഈ വലിയ പ്രഖ്യാപനങ്ങള്‍!

Written By:

ജൂലൈ 21ന് റിലയന്‍സ് ജിയോയുടെ വാര്‍ഷിക ജനറല്‍ മീറ്റിങ്ങ് ആണ്. റിലയന്‍സ് ജിയോ ചെയര്‍മാന്‍ മുകേഷ് അംബാനി ജിയോയുമായി ബന്ധപ്പെട്ട് ചില പ്രഖ്യാപനങ്ങള്‍ നടത്തും.

ജൂലൈ 21ന് ജിയോയുടെ ഈ വലിയ പ്രഖ്യാപനങ്ങള്‍!

നോക്കിയയുടെ പുതിയ ഫീച്ചര്‍ ഫോണുകള്‍ 999 രൂപ മുതല്‍!

റിലയന്‍സ് ജിയോ ഇതിനെ കുറിച്ച് പ്രത്യേക സൂചനകള്‍ ഒന്നും തന്നെ ന്‍കിയിട്ടില്ലെങ്കിലും ഉപഭോക്താക്കള്‍ക്ക് ഇതിനെ കുറിച്ച് പല ശക്തമായ കിംവദന്തികള്‍ ഉണ്ട്.

ജൂലൈ 21ന് എന്താകും സംഭവിക്കുക എന്നു നോക്കാം..

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ഏറ്റവും വില കുറഞ്ഞ 4ജി ഫീച്ചര്‍ ഫോണ്‍

4ജി ഫീച്ചര്‍ ഫോണ്‍ എത്തിക്കാന്‍ കമ്പനി ലക്ഷ്യമിടുന്നു. ഇതിനു മുന്‍പുളള ലേഖനത്തില്‍ 4ജി ഫീച്ചര്‍ ഫോണിന്റെ ഇമേജുകള്‍ നല്‍കിയിരുന്നു. ' ലൈഫ്' എന്ന ബ്രാന്‍ഡിലാണ് ഫീച്ചര്‍ ഫോണ്‍ എത്തുന്നത്. 4ജിയില്‍ മാത്രമേ ജിയോ പ്രവര്‍ത്തിക്കുകയുളളൂ. ഇത്ര വില കുറഞ്ഞ ആദ്യത്തെ ഫീച്ചര്‍ ഫോണാണ് കമ്പനി എത്തിക്കുന്നത്.

A-Z കീബോര്‍ഡ് ഷോര്‍കട്ടുകള്‍!

4ജി ഫീച്ചര്‍ ഫോണ്‍ സവിശേഷത

ക്വല്‍കോം ചിപ്‌സെറ്റാണ് ഇതില്‍. 500 രൂപ മുതലാണ് ഈ 4ജി ഫോണന്റെ തുടക്കം. 2എംബി റിയര്‍ ക്യാമറയും ടോര്‍ച്ചും ഈ ഫോണില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

വില കുറഞ്ഞ താരിഫ് പ്ലാനുകള്‍

ഏറ്റവും വില കുറഞ്ഞ താരിഫ് പ്ലാനുകളാണ് ജിയോ നല്‍കുന്നത്. 19 രൂപ മുതല്‍ 9999 രൂപ വരെയുള മികച്ച താരിഫ് പ്ലാനുകള്‍ നല്‍കുന്നു.

ഡാറ്റ/ വോയിസ് കോള്‍

ജിയോയുടെ പുതിയ അണ്‍ലിമിറ്റഡ് ഡാറ്റ/ വോയിസ് കോളുകള്‍ പ്രഖ്യാപിക്കും.

ഒളിഞ്ഞിരുന്നും വാട്ട്‌സാപ്പില്‍ ചാറ്റ് ചെയ്യാം!

ജിയോ ഫൈബര്‍

അടുത്തതായി രാജ്യത്തെ ബ്രോഡ്ബാന്‍ഡ് സേവനത്തെ ഞെട്ടിക്കാനി എത്തുന്നു ജിയോഫൈബര്‍. മുംബൈ, ഡല്‍ഹി, അഹമ്മദാബാദ്, ജാംനഗര്‍, സൂററ്റ് എന്നീവിടങ്ങളില്‍ ജിയോ ഫൈബര്‍ അവതരിപ്പിക്കും എന്ന് നേരത്തെ തന്നെ കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്.

100എംബിപിഎസ് സ്പീഡ്

100എംബിപിഎസ് സ്പീഡില്‍ 100 ജിബി ഡാറ്റ പ്രതിമാസം നല്‍കുമെന്ന് പല റിപ്പോര്‍ട്ടുകളും വന്നിരുന്നു. ഇതിന്റെ ഇന്‍സ്റ്റലേഷന്‍ ഫീസായി 4,500 രൂപ ആദ്യം ഡെപ്പോസിറ്റ് ചെയ്തിരിക്കണം.

ആമസോണ്‍ പ്രൈം ഡേ: 50% വന്‍ ഓഫറുമായി പുതിയ സ്മാര്‍ട്ട്‌ഫോണുകള്‍!

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
Reliance Industries is holding its annual general meeting (AGM) on July 21 where Reliance chairman Mukesh Ambani could make an important announcement related to Reliance Jio.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot