റിലയൻസ് ജിയോ ഡിടിഎച്ച് സേവനങ്ങൾ വരുന്നു: ഡിഷ്ടിവി, ടാറ്റ സ്‌കൈ എന്നിവരും മത്സരത്തിന്

Posted By: Midhun Mohan
  X

  ടെലികോം ശ്രിംഖലയെ ഇളക്കിമറിച്ച ശേഷം റിലയൻസ് ജിയോ ഇതാ ഇപ്പോൾ ഡിടിഎച്ച് രംഗത്തേക്ക് ഇറങ്ങിയിരിക്കുന്നു. കമ്പനി ഇത് വരെ ഔദ്യോഗിക വിശദീകരണങ്ങൾ ഒന്നും തന്നെ നൽകിയിട്ടില്ല.

  പുത്തൻ ഓഫാറുകളുമായി റിലയൻസ് ജിയോ ഡിടിഎച്ച്

  പുതിയ എതിരാളി വരുന്നതിനു മുൻപ് തന്നെ നിലവിലുള്ള ഡിടിഎച്ച് സേവനദാതാക്കൾ പുതിയ ഓഫറുകൾ അവതരിപ്പിച്ചു തുടങ്ങിയിരിക്കുന്നു. ഇത് റിലയൻസ് ജിയോയുടെ വരവ് മുന്നിൽ കണ്ടു കൊണ്ടാണെന്നുള്ളത് വ്യക്‌തം.

  മൊബൈല്‍ ഫോണ്‍ മോഷ്ടിക്കപ്പെട്ടാല്‍ ആദ്യം നിങ്ങള്‍ എന്തു ചെയ്യും?

  ഇതിനർത്ഥം നിലവിലെ ഡിടിഎച്ച് സേവനങ്ങളായ ഡിഷ്ടീവി, ടാറ്റ സ്‌കൈ, എയർടെൽ ഡിടിഎച്ച്, ആക്ട് ഫൈബർനെറ്റ് എന്നിവർ മുകേഷ് അംബാനിയുടെ കമ്പനിയെ ഭയക്കുന്നു എന്നാണോ?

  കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

  റീലിൻസ് ജിയോ ഡിടിഎച്ച് എന്തെല്ലാം കൊണ്ടുവരാം?

  ഞങ്ങളുടെ മുൻപുള്ള റിപ്പോർട്ട്, മറ്റുള്ള മാധ്യമങ്ങളിലെ റൂമർ എന്നിവ പ്രകാരം ജിയോ ഡിടിഎച്ച് ഡിസംബർ 15ന് തുടങ്ങും അതല്ലെങ്കിൽ അടുത്തവർഷം ആദ്യം. ഔദ്യോഗിക പ്രഖ്യാപനങ്ങൾ ഒന്നും തന്നെ ഇത് വരെ ഉണ്ടായിട്ടില്ല.

  കമ്പനി ആൻഡ്രോയിഡിൽ പ്രവർത്തിക്കുന്ന ഡിടിഎച്ച് സെറ്റ്ടോപ് ബോക്സ് പരിചയപ്പെടുത്തും എന്നതും അറിയുന്നു. ഇതിൽ ഗൂഗിൾ പ്ലെ സേവനങ്ങൾ, ഗെയിംസ് കൂടാതെ മുന്നൂറിൽപരം ചാനലുകൾ എന്നിവയും ഉണ്ടാകാം.

  ഇതെല്ലാം അനൗദ്യോഗിക വാർത്തകളാണ് ഒന്നിനും ഔദ്യോഗിക സ്ഥിരീകരണങ്ങൾ ലഭിച്ചിട്ടില്ല.

  ന്യൂ സ്മാർട്ട്ഫോണുകൾ മികച്ച ഓൺലൈൻ ഇടപാടുകൾക്കായി ഇവിടെ ക്ലിക്ക്

  ഡിഷ്ടിവി പുതിയ എച്ഡി ചാനലുകൾ പരിചയപ്പെടുത്തുന്നു

  ഡിഷ്ടിവി ഇപ്പോൾ പ്രാദേശിക ചാനലുകളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. ഇത് വഴി രാജ്യത്തിന്റെ മുക്കിലും മൂലയിലും സ്ഥാനമുറപ്പിക്കുകയാണ് ലക്‌ഷ്യം. അതിനാൽ വരിക്കാർക്ക് പുതിയ എച്ഡി പ്രാദേശിക ചാനലുകൾ നൽകുന്നു.

  ഡിഷ്ടിവി ഇപ്പോൾ വീഡിയോകോൺ ഡി2എച്ചുമായി സംയോജിച്ചു രാജ്യത്തെ വലിയ ഡിടിഎച് സേവനമായി മാറിയിരിക്കുന്നു. റീലിൻസ് ജിയോയുടെ വരവിനെ ഇവർ എങ്ങനെ നേരിടുമെന്ന് കാത്തിരുന്നു കാണാം.

   

  എയർടെൽ ഡിജിറ്റിൽ ടിവി വരും ദിനങ്ങളിൽ മെച്ചപ്പെടുന്നു

  ബ്രോഡ്ബാൻഡ് രംഗത്തെ പ്രധാനിയാണ് എയർടെൽ ഡിജിറ്റിൽ ടിവി. ബി2സി വിഭാഗത്തിൽ കമ്പനിക്ക് 21 ശതമാനം വളർച്ച നേടിക്കൊടുത്ത വിഭാഗമാണ് അവരുടെ ഡിടിഎച് സേവനങ്ങൾ. ഇത് മറ്റുള്ള ഡിടിഎച് സേവനദാതാക്കൾക്കു നല്ലൊരു മത്സരം സമ്മാനിക്കുമെന്ന് ഉറപ്പാണ്. പ്രത്യേകിച്ചും റിലയൻസ് ജിയോയ്ക്ക്.

  എയർടെൽ ഡിടിഎച് വില കൂടിയതാണ്. അനൗദ്യോഗിക വിവരങ്ങൾ അനുസരിച്ചു റീലിൻസ് ജിയോ ഡിടിഎച് സേവനങ്ങൾക്ക് എയർടെൽ സേവനങ്ങളുടെ പകുതി വിലയാണ്.

   

  ടാറ്റ സ്‌കൈ എന്തെല്ലാം മെച്ചപ്പെടുത്തുന്നു?

  രാജ്യത്തെ മികച്ച ഡിടിഎച് സേവനങ്ങളിൽ ഒന്നാണ് 65 പ്രത്യേക ചാനലുകൾ തരുന്ന ടാറ്റ സ്‌കൈ. മറ്റുള്ള ഡിടിഎച് സേവനങ്ങളെക്കാൾ കൂടുതൽ ചാനലുകൾ ടാറ്റ സ്‌കൈ നൽകുന്നു.

  ന്യൂ സ്മാർട്ട്ഫോണുകൾ മികച്ച ഓൺലൈൻ ഇടപാടുകൾക്കായി ഇവിടെ ക്ലിക്ക്

  കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

  English summary
  Reliance Jio is speculated to soon hit the DTH sector giving a tough competition to the existing DTH service providers including DishTV, TataSky, Airtel DTH, etc. Take a look at what we can expect from Reliance Jio DTH and how the rest have to be geared up to face the competition.

  ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot

  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Gizbot sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Gizbot website. However, you can change your cookie settings at any time. Learn more