ജിയോയുടെ പുതിയ വാര്‍ഷിക ഓഫര്‍: അറിയേണ്ടതെല്ലാം..!

|

റിലയന്‍സ് ജിയോ തങ്ങളുടെ രണ്ടാം വാര്‍ഷികം ആഘോഷിക്കുകയാണ്. ഈ ഒരു അവസരത്തില്‍ മുകേഷ് അംബാനി തങ്ങളുടെ വരിക്കാര്‍ക്ക് പ്രത്യേക ഓഫറുകളും നല്‍കിയിട്ടുണ്ട്.

 
ജിയോയുടെ പുതിയ വാര്‍ഷിക ഓഫര്‍: അറിയേണ്ടതെല്ലാം..!

പ്രതിമാസം 100 രൂപയ്ക്ക് റീച്ചാര്‍ജ്ജ് ചെയ്താല്‍ 42 ജിബി ഡേറ്റയാണ് ഏറ്റവും അവസാനം അവതരിപ്പിച്ച ഓഫര്‍.

ജിയോയുടെ പുതിയ 'Anniversary Offer' നെ കുറിച്ച് അറിയേണ്ടതെല്ലാം.

#1. കമ്പനിയുടെ 399 രൂപ പ്ലാനിലാണ് ഇൗ ഓഫര്‍ ലഭ്യമാകുന്നത്.

#2. ഈ ഓഫറിന്റെ കീഴില്‍ ജിയോയുടെ 399 രൂപ പായ്ക്ക് 299 രൂപയ്ക്കു ലഭിക്കുന്നു. ഇതില്‍ പ്രതിമാസം 100 രൂപയാണ്.

#3. അതായത് അണ്‍ലിമിറ്റഡ് വോയിസ് കോളിനും 42ജിബി ഡേറ്റയ്ക്കും പ്രതിമാസം 100 രൂപയും 299 രൂപയ്ക്ക് 126ജിബി ഡേറ്റയും മൂന്നു മാസം വാലിഡിറ്റിയും ലഭിക്കുന്നു എന്നര്‍ത്ഥം.

#4. മൊത്തത്തില്‍ 100 രൂപ ക്യാഷ്ബാക്ക് ലഭിക്കുന്നതില്‍ 50 രൂപ ജിയോ ഇന്‍സ്റ്റന്റ് ക്യാഷ്ബാക്കായും ബാക്കി 50 രൂപ ഫോണ്‍പീ ബാലന്‍സായും ലഭിക്കും.

#5. അങ്ങനെ ഈ പ്ലാനില്‍ അണ്‍ലിമിറ്റഡ് വോയിസ് കോള്‍ മൊത്തത്തില്‍ 126ജിബി ഡേറ്റ മൂന്നു മാസത്തെ വാലിഡിറ്റിയില്‍ ലഭിക്കുന്നു.

#6. ഉപയോക്താക്കള്‍ക്ക് കമ്പനിയുടെ ഔദ്യോഗിക Myjio appല്‍ ഫോണ്‍പീ വഴി ഈ പ്ലാന്‍ റീച്ചാര്‍ജ്ജ് ചെയ്യാവുന്നതാണ്.

#7. സെപ്തംബര്‍ 12 മുതല്‍ 21 വരെയാണ് ഈ ഓഫര്‍.

#8. ഈ കാലയളവില്‍ ഒരിക്കല്‍ മാത്രമേ ഒരാള്‍ക്ക് ഈ ഓഫര്‍ ഉപയോഗിക്കാന്‍ പാടുളളൂ.

#9. റീച്ചാര്‍ജ്ജ് ചെയ്ത് 24 മണിക്കൂറിനുളളില്‍ തന്നെ 50 രൂപ ക്യാഷ്ബാക്ക് ഉപയോക്താവിന്റെ ഫോണ്‍പീ അക്കൗണ്ടില്‍ എത്തുന്നതാണ്.

#10. ജിയോയുടെ മറ്റൊരു ഓഫറാണ് ഡയറിമില്‍ക്ക് ചോക്ലേറ്റ് വാങ്ങുമ്പോള്‍ 1ജിബി ഫ്രീ ഡേറ്റ ലഭിക്കുന്നത്.

#11. കാഡ്ബറി ഡയറിമില്‍ക്ക് ചോക്ലേറ്റുകളായ ഡയറിമില്‍ക്ക് ഫ്രൂട്ട് ആന്റ് നട്ട്, ലിക്കബിള്‍സ്, റോസ്റ്റ് ആള്‍മണ്ട് എന്നിവ 5 രൂപ മുതല്‍ 100 രൂപ വരെയുളളവയിലാണ് ഓഫറുകള്‍ ലഭിക്കുന്നത്.

എന്താണ് 4G+? പൊക്കോ F1ലെ 4G+ എന്ത്? 4ജി+ഉം 4ജിയും തമ്മിലുള്ള വിത്യാസം എന്ത്?എന്താണ് 4G+? പൊക്കോ F1ലെ 4G+ എന്ത്? 4ജി+ഉം 4ജിയും തമ്മിലുള്ള വിത്യാസം എന്ത്?

Best Mobiles in India

Read more about:
English summary
Reliance Jio's new anniversary offer, Need to know Everything

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X