റിലയന്‍സ് ജിയോയുടെ അടുത്ത ഫോണ്‍ നിര്‍മ്മാണം യുഎസ് അധിഷ്ടിത കമ്പനി...!

|

നിലവിലെ ടെലികോം കമ്പനികള്‍ക്ക് വെല്ലുവിളികള്‍ ഉയര്‍ത്തിയായിരുന്നു ജിയോയുടെ കടന്നു വരവ്. ഓഫറുകളും നിരക്കിളവുകളും നല്‍കി ഇവര്‍ ഉപയോക്താക്കളെ കൈയ്യിലെടുത്തു. ഇതോടെ മറ്റു കമ്പനികളും കൂടുതല്‍ നിരക്കിളവുകളും ഓഫറുകളും ഉപയോക്താക്കള്‍ക്കായി നല്‍കാന്‍ തുടങ്ങി.

 
റിലയന്‍സ് ജിയോയുടെ അടുത്ത ഫോണ്‍ നിര്‍മ്മാണം യുഎസ് അധിഷ്ടിത കമ്പനി...!

ടെലികോം വിപ്ലവത്തിനു പിന്നാലെ ബ്രോഡ്ബാന്‍ഡ് ഇന്റര്‍നെറ്റ് സേവന രംഗത്തും വിപ്ലവം കുറിക്കാന്‍ ഇറങ്ങിയിരിക്കുകയാണ് ജിയോ. ജിയോ മൊബൈല്‍ ജനകീയമാക്കിയ അതേ രീതിയില്‍ വമ്പന്‍ ഓഫറുകളുമായിട്ടാണ് ജിയോ ജിഗാ ഫൈബര്‍്. നിലവില്‍ വിപണിയിലുളള ബ്രോഡ്ബാന്‍ഡ് സര്‍വ്വീസുകളുടെ പകുതി വിലയ്ക്ക് ഇരട്ടി ഡേറ്റ നല്‍കുന്നതായിരിക്കും ജിഗാ ഫൈബര്‍ ബ്രോഡ്ബാന്‍ഡ്.

എന്നാല്‍ റിലയന്‍സ് ജിയോയുടെ ഏറ്റവും പുതിയൊരു വാര്‍ത്ത ഇതാണ്. സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാണത്തിനായി യുഎസ് ഹാന്‍സെറ്റ് കമ്പനിയായ 'ഫ്‌ളക്‌സ്' കമ്പനിയുമായി ചര്‍ച്ച നടത്തുകയാണ് മുകേഷ് അംബാനിയുടെ റിലയന്‍സ് ജിയോ.

വിപുലമായ ചര്‍ച്ചകള്‍ നടത്തി വരുകയാണ്

വിപുലമായ ചര്‍ച്ചകള്‍ നടത്തി വരുകയാണ്

ജിയോ വിസ്തൃതമായ ഒരു ശ്രേണിയെ കുറിച്ച് വിപുലമായ ചര്‍ച്ചകള്‍ നടത്തി വരുകയാണ്. അത് കമ്പോളത്തില്‍ ഒരു മാറ്റം വരുത്തുമെന്നാണു പ്രതീക്ഷ. മാര്‍ക്കറ്റ് ഷെയര്‍ അതിവേഗം നേടി എടുക്കാനുളള ജിയോ ലക്ഷ്യം പെട്ടെന്ന് വരുന്നതിന്റെ വലുപ്പത്തില്‍ നിന്ന് വ്യക്തമാണ്.

 

ഫ്‌ളക്‌സിന്റെ നിലവിലത്തെ ഫാക്ടറി ചൈന്നയില്‍

ഫ്‌ളക്‌സിന്റെ നിലവിലത്തെ ഫാക്ടറി ചൈന്നയില്‍

ചൈന്നയിലെ പ്രത്യേക സാമ്പത്തിക മേഖലയിലാണ് ഫ്‌ളക്‌സ് എന്ന ഫാക്ടറി. പ്രതിമാസം 4-5 ദശലക്ഷം ഡിവൈസുകള്‍ നിര്‍മ്മിക്കാന്‍ ഈ കമ്പനിക്ക് ശേഷിയുണ്ട്.

വിശകലന വിദഗ്ദ്ധര്‍ പറയുന്നത്

വിശകലന വിദഗ്ദ്ധര്‍ പറയുന്നത്

വിശകലന വിദഗ്ദ്ധര്‍ പറയുന്നത് ഇങ്ങനെയാണ്, ഈ സ്മാര്‍ട്ട്‌ഫോണ്‍ വാങ്ങുന്നവര്‍ക്ക് ഡാറ്റയേക്കാളും കൂടുതല്‍ ഓഫറുകള്‍ ജിയോ നല്‍കും എന്നാണ്. മുകേഷ് അംബാനിയുടെ ഉടമസ്ഥതയിലുളള കമ്പനിയെ ടെലികോം വിപണിയില്‍ വേഗത വര്‍ദ്ധിപ്പിക്കാന്‍ ശ്രമിക്കുകയാണ്.

 സ്‌ക്രീന്‍ റിപ്പയര്‍ ചിലവ്
 

സ്‌ക്രീന്‍ റിപ്പയര്‍ ചിലവ്

ഫീച്ചര്‍ ഫോണ്‍ ഉപയോക്താക്കള്‍ സ്മാര്‍ട്ട്‌ഫോണിലേക്ക് മാറുന്നതിന്റെ പ്രധാന കാരണം തന്നെ സ്‌ക്രീന്‍ എളുപ്പത്തില്‍ തകരും എന്നതു കൊണ്ടാണ്. ഈ സ്മാര്‍ട്ട്‌ഫോണുകളുടെ സ്‌ക്രീന്‍ റിപ്പയര്‍ ചെലവുകള്‍ റിലയന്‍സ് ജിയോ ചുമക്കേണ്ടി വരും.

ഇവര്‍ക്ക് ഇതൊരു മോശം വാര്‍ത്തയാണ്

ഇവര്‍ക്ക് ഇതൊരു മോശം വാര്‍ത്തയാണ്

റിലയന്‍സ് ജിയോ ഫ്‌ളക്‌സുമായി ചേര്‍ന്നത് നിലവിലെ ടെലികോം കമ്പനികളായ വോഡാഫോണ്‍-ഐഡിയ, എയര്‍ടെല്‍ എന്നിവയ്ക്ക് ഒരു മോശം വാര്‍ത്ത തന്നെയാണ്. 4ജി ഫീച്ചര്‍ ഫോണായ ജിയോ ഫോണ്‍ പുറത്തിറങ്ങിയതിനു ശേഷം ഇത് ഗ്രാമ പ്രദേശങ്ങളിലും ടയര്‍-3 നഗരങ്ങളിലും വളരെ വേഗത്തിലാണ് നേട്ടമുണ്ടാക്കിയതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

Best Mobiles in India

Read more about:
English summary
Reliance Jio's next smartphone may be made by US-based company

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X