എയര്‍ടെല്ലിനെയും വൊഡാഫോണിനെയും പരിഹസിച്ച് ജിയോയുടെ വാലന്റൈന്‍സ് ദിന സന്ദേശം

|

വാലന്റൈന്‍സ് ഡേയോട് അനുബന്ധിച്ച് റിയലന്‍സ് ജിയോ ട്വിറ്ററില്‍ പ്രസിദ്ധീകരിച്ച വരികള്‍ ചര്‍ച്ചയാകുന്നു. മറ്റ് സേവനദാതാക്കളെ കളിയാക്കുക എന്ന ലക്ഷ്യത്തോടെയാണ് ജിയോ വാലന്റൈന്‍സ് ദിന സന്ദേശം തയ്യാറാക്കിയിരിക്കുന്നത്.

എയര്‍ടെല്ലിനെയും വൊഡാഫോണിനെയും പരിഹസിച്ച് ജിയോയുടെ വാലന്റൈന്‍സ് ദിന സന

'റോസസ് ആര്‍ റെഡ്,

വയലറ്റ്‌സ് ആര്‍ ബ്ലൂ,

വണ്‍സ് എ നെയിബര്‍ ഇന്‍ സിംസ്ലോട്ട് 2,

വെയര്‍ ആര്‍ യു?

ഹാപ്പി വാലന്റൈന്‍സ് ഡേ'- ജിയോ ട്വിറ്റററില്‍ പ്രസിദ്ധീകരിച്ച വരികളാണിവ.

2015 ഡിസംബറിലാണ് ഇന്ത്യന്‍ ടെലികോം രംഗത്തേക്ക് റിയലന്‍സ് ജിയോ കടന്നുവരുന്നത്. തൊട്ടടുത്തവര്‍ഷം സെപ്റ്റംബര്‍ മുതല്‍ സിം കാര്‍ഡുകളുടെ വില്‍പ്പന ആരംഭിച്ചു. തുടക്കത്തില്‍ 4G സൗകര്യമുള്ള സിം സ്ലോട്ടില്‍ മാത്രമേ ഇവ പ്രവര്‍ത്തിക്കുമായിരുന്നുള്ളൂ. മിക്ക ഫോണുകളില്‍ സിം സ്ലോട്ട് 1-ല്‍ ആണ് 4G സൗകര്യം ഉണ്ടായിരുന്നത്. ഇതോടെ മറ്റ് സേവനദാതാക്കളുടെ സിം കാര്‍ഡുകള്‍ രണ്ടാമത്തെ സിം സ്ലോട്ടിലേക്ക് മാറ്റപ്പെട്ടു. ഇതേക്കുറിച്ചാണ് സന്ദേശത്തില്‍ ജിയോ ഓര്‍മ്മിപ്പിക്കുന്നത്.

സൗജന്യ ഡാറ്റ, പരിധികളില്ലാത്ത കോളുകള്‍ തുടങ്ങിയ ആകര്‍ഷകമായ ആനുകൂല്യങ്ങളോടെ ഇന്ത്യന്‍ ടെലികോം വിപണിയിലെ അടിമുടി മാറ്റിയ ജിയോ എതിരാളികളെ വാലന്റൈന്‍സ് ദിന സന്ദേശത്തിലൂടെ പരിഹസിക്കുന്നത് ഇത് ആദ്യമായല്ല. 2017-ലും സമാനമായ രീതിയില്‍ ട്വിറ്ററിലൂടെ ജിയോ വൊഡാഫോണ്‍, ഐഡിയ, എയര്‍ടെല്‍ എന്നിവയ്ക്ക് ആശംസകള്‍ നേര്‍ന്നിരുന്നു. എന്നാല്‍ മൂന്ന് കമ്പനികളും ഇതിനോട് കാര്യമായി പ്രതികരിച്ചില്ല.

ജിയോയുടെ പുതിയ ട്വീറ്റിനോട് സമൂഹമാധ്യമങ്ങളില്‍ സമ്മിശ്രപ്രതികരണമാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ചിലര്‍ ജിയോയുടെ സേവനത്തെ പ്രകീര്‍ത്തിച്ചപ്പോള്‍ മറ്റുള്ളവര്‍ തങ്ങളുടെ നിരാശ പ്രകടിപ്പിക്കാനുള്ള അവസരമായി ഇതിനെ ഉപയോഗിക്കുകയാണ്.

200 മില്യണ്‍ ഉപഭോക്താക്കളുള്ള ജിയോ പോയിന്റ് ഓഫ് സെയില്‍ (PoS) മേഖലയിലേക്ക് കടക്കാനൊരുങ്ങുന്നതായാണ് പുതിയ വാര്‍ത്തകള്‍. ഇതിനായി വ്യാപാര സ്ഥാപനങ്ങള്‍ 3000 രൂപ നിക്ഷേപമായി നല്‍കണം. രണ്ടായിരം രൂപ വരെയുള്ള ഡെബിറ്റ്- ക്രെഡിറ്റ് കാര്‍ഡ് ഇടപാടുകളുടെ മെര്‍ച്ചന്റ് ഡിസ്‌കൗണ്ട് റേറ്റ് (MDR) പൂജ്യമായിരിക്കും.

ഉടന്‍ വാങ്ങാം 15,000 രൂപയ്ക്കുളളിലെ 6ജിബി റാം ഫോണുകള്‍ഉടന്‍ വാങ്ങാം 15,000 രൂപയ്ക്കുളളിലെ 6ജിബി റാം ഫോണുകള്‍

Best Mobiles in India

Read more about:
English summary
Reliance Jio sends ‘missing you’ message to Airtel, Vodafone

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X