ജിയോ ഡിറ്റിഎച്ച് പ്ലാന്‍ 2017, വില സെറ്റ്-ടോപ്പ് ബോക്‌സ് എന്നീ വിവരങ്ങള്‍ അറിയാം!

Written By:

റിലയന്‍സ് ജിയോ ടിറ്റിഎച്ചിനെ കുറിച്ച് അനേകം റിപ്പോര്‍ട്ടുകള്‍ ഇതിനകം തന്നെ വന്നിരുന്നു. ഡിസംബര്‍ അവസാനം ഇത് ഔദ്യോഗികമായി വരുമെന്നാണ് ഇതിനു മുന്‍പുളള റിപ്പോര്‍ട്ടുകളില്‍ പറഞ്ഞിരുന്നത്.

റിലയന്‍സ് ജിയോ ഇപ്പോള്‍ ടെലികോം മേഖലയെ തന്നെ മാറ്റി മറിച്ചു എന്ന് എല്ലാ വര്‍ക്കും അറിയാം. ഇപ്പോള്‍ ജിയോ ടിറ്റിഎച്ച് സേവനവുമായി എത്തുമ്പോള്‍ അതും ഒരു കടുത്ത മത്സരത്തിന് ഇടയാകുമോ?

ജിയോയെ ഞെട്ടിച്ചു കൊണ്ട് ഐഡിയ മൂന്നു മാസം സൗജന്യ 4ജി ഡാറ്റയുമായി!

ജിയോ ഡിറ്റിഎച്ച് പ്ലാന്‍ ,വില സെറ്റ്-ടോപ്പ് ബോക്‌സ് എന്നീ വിവരങ്ങള്‍

ടിറ്റിഎച്ചില്‍ നിലവില്‍ ജിയോക്ക് കടുത്ത മത്സരവുമായി നില്‍ക്കുന്നത് എയര്‍ടെല്‍ തന്നെയാണ്. റിലയന്‍സ് ജിയോയുടെ വരവോടു കൂടി എയര്‍ടെല്‍ അനേകം ഓഫറുകളാണ് ഉപഭോക്താക്കള്‍ക്കു നല്‍കിയത്. നിലവിലെ ടിറ്റിഎച്ച് സേവനങ്ങളില്‍ ഏറ്റവും മികച്ചത് എയര്‍ടെല്‍ തന്നെയാണ്.

പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം ജിയോ ടിറ്റിഎച്ചിന്റെ ഇമേജുകള്‍ പുറത്തു വന്നിട്ടുണ്ട്. ജിയോ സെറ്റ് ടോപ് ബോക്‌സോടു കൂടിയുളള ഐപി- അടിസ്ഥാനമാക്കിയുളള ടിവി സേവനം ഉടന്‍ വരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. പുതിയ സെറ്റ്‌ടോപ്പ് ബോക്‌സ് സാധാരണ സെറ്റ് ടോപ് ബോക്‌സ് പോലെ തന്നെയാണ്. പ്ലാന്‍ വില തുടങ്ങുന്നത് 185 രൂപ മുതലാണ് പ്രതിമാസം.

നോക്കിയ 9 വീണ്ടും പുത്തല്‍ സവിശേഷതകളുമായി എത്തുന്നു!

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ജിയോ സെറ്റ് ടോപ്പ് ബോക്‌സ്

ജിയോയുടെ പുതിയ സെറ്റ് ടോപ്പ് ബോക്‌സിന്റ പിന്‍ ഭാഗത്തായി പല പോര്‍ട്ടുകള്‍ ഉണ്ട് അതായത് കേബിള്‍ കണക്ടര്‍ പോര്‍ട്ട്, HDMI പോര്‍ട്ട്, യുഎസ്ബി പോര്‍ട്ട്, ഓഡിയോ, വീഡിയോ ഔട്ട്പുട്ട് പോര്‍ട്ട് ഇതിന്റെ കൂടെ ഇതേര്‍നെറ്റ് പോര്‍ട്ടും, അത് ഉപയോക്താക്കള്‍ക്ക് ബ്രോഡ്ബാന്‍ഡ് കേബിളിനെ സെറ്റ് ടോപ്പ് ബോക്‌സുമായി കണക്ടു ചെയ്യാം.

300 ചാനലുകള്‍

ചില റിപ്പോര്‍ട്ടുകള്‍ പറയുന്നത് തുടക്കത്തില്‍ 300 ചാനലുകളും അതിനു ശേഷം അനേകം ചാനലുകള്‍ ഉള്‍പ്പെടുത്തും എന്നുമാണ്. കൂടാതെ ടിവി പരിപാടികള്‍ ഏഴു ദിവസം വരെ സേവ് ചെയ്യാനും സാധിക്കുന്നു. സ്‌റ്റോറേജിനെ കുറിച്ചു പേടിക്കേണ്ട അവശ്യം എല്ല, കാരണം എല്ലാ ഷോകളും സിനിമകളും ജിയോ സെര്‍വ്വറുകളില്‍ സൂക്ഷിച്ചിട്ടുണ്ടാകും.

ജിയോ പ്രൈമിലേക്ക് പോര്‍ട്ട് ചെയ്യൂ: അണ്‍ലിമിറ്റഡ് കോള്‍ ആസ്വദിക്കൂ....

1 Gbps വേഗത

1 Gbps വേഗതയില്‍ ഇന്ത്യയില്‍ ബ്രോഡ്ബാന്‍ഡ് ഇന്റര്‍നെറ്റ് എത്തിക്കാനാണ് ജിയോയുടെ നീക്കം. ഡര്‍ഹി, മുംബൈ എന്നീ നഗരങ്ങളില്‍ ഇത് പരീക്ഷണ ഘട്ടത്തിലാണ്. ഇന്ത്യന്‍ ബ്രോഡ്ബാന്‍ഡ് രംഗത്ത് ആദിപത്യം പുലര്‍ത്തുന്ന നിലവിലെ കമ്പനികള്‍ക്ക് കനത്ത വെല്ലുവിളി ഉയര്‍ത്തുന്നതാണ് ജിയോയുടെ ഈ പുതിയ സേവനം.

FTTH സര്‍വ്വീസ്

FTTH (ഫൈബര്‍ ടു ദ ഹോം) അടിസ്ഥാനമാക്കിയാണ് ജിയോയുടെ വന്‍ പദ്ധതി. അതിനാല്‍ ഡാറ്റ സ്പീഡ് വളരെ വേഗത്തില്‍ സഞ്ചരിക്കുന്നതാണ്.

2017 മാര്‍ച്ചില്‍ അവതരിപ്പിച്ച മികച്ച സ്മാര്‍ട്ട്‌ഫോണുകള്‍!

ജിഗാഫൈബര്‍ ബ്രോഡ്ബാന്‍ഡ് സെറ്റ്-ടോപ്പ് ബോക്‌സ്

ബ്രോഡ്ബാന്‍ഡ് കണക്ഷനൊപ്പം ഒരു സെറ്റ്‌ടോപ്പ് ബോക്‌സും ആന്‍ഡ്രോയിഡ് സ്മാര്‍ട്ട്‌ഫോണും ലഭിക്കുമെന്നു പറയുന്നു. 4കെ വീഡിയോ ആണ് മറ്റൊരു സവിശേഷത. റിലയന്‍സ് ജിയോയുടെ സെറ്റ്-ടോപ് ബോക്‌സ് റൗട്ടറായും അതായത് എല്ലാ നെറ്റ്വര്‍ക്കിലേയ്ക്കും വിവരങ്ങള്‍ കൈമാറ്റം ചെയ്യപ്പെടാന്‍ വേണ്ടി ഉപയോഗിക്കുന്ന ഒരു ഉപകരണമായും പ്രവര്‍ത്തിക്കും. കൂടാതെ ഒരേ സമയം ഇതു വഴി 44 ഡിവൈസുകള്‍ കണക്ട് ചെയ്യാം.

ജിയോ മീഡിയാ ഷെയര്‍

ജിയോയുടെ മീഡിയാ ഷെയര്‍ എന്ന ആപ്പാണ് മറ്റൊരു സവിശേഷത, അതായത് ഡിവൈസുകളില്‍ മീഡിയകളെ ഷെയര്‍ ചെയ്യാം ഇതു വഴി, അതായത് നിങ്ങള്‍ ഒരു സിനിമ ലാപ്‌ടോപ്പില്‍ കാണുകയാണെങ്കില്‍ ഈ ആപ്പ് വഴി ഇതേ സിനിമ മറ്റൊരു റൂമില്‍ ഇരിക്കുന്ന ടിവിയിലേയ്ക്ക് ഷെയര്‍ ചെയ്ത് എവിടെ വച്ചാണ് നിര്‍ത്തിയത് അവിടെ മുതല്‍ വീണ്ടും കാണാം.

ഏറ്റവും ചിലവു കുറഞ്ഞ പ്ലാന്‍

ഇപ്പോള്‍ വിപണിയിലെ ഏറ്റവും ചിലവു കുറഞ്ഞ പ്ലാന്‍ ജിയോ ആണെന്നതില്‍ യാതൊരു സംശയവും ഇല്ല. 185 രൂപ മുതലാണ്  ഈ പദ്ധതി തുടങ്ങുന്നത്.

റിലയന്‍സ് ജിയോ ഡാറ്റ ബാലന്‍സ് ഈ ഘട്ടങ്ങളിലൂടെ അറിയാം!

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
Reliance Jio is reportedly prepping to launch its DTH service in India.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot