വീണ്ടും പുതിയ സേവനങ്ങളുമായി ജിയോ!

Written By:
  X

  രാജ്യത്ത് ടെലികോം മേഖലയില്‍ 4ജി വിപ്ലവത്തിന് മാത്രമല്ല ജിയോ തിരി കൊളുത്തിയിരിക്കുന്നത്. 4ജി ഡാറ്റയും സൗജന്യ കോളുകളും ഉപഭോക്താക്കള്‍ക്ക് നല്‍കി ജിയോ രംഗത്ത് വന്നതോടെ മറ്റു ടെലികോം സേവനദാദാക്കളും വന്‍ ഓഫറുമായി രംഗത്തെത്തി.

  വീണ്ടും പുതിയ സേവനങ്ങളുമായി ജിയോ!

  ഇത് ഇന്ത്യയിലെ ഇന്റര്‍നെറ്റ് ഉപഭോഗം കുത്തനെ ഉയര്‍ത്തി.

  എന്നാല്‍ റിലയന്‍സ് ജിയോ ഇന്റര്‍നെറ്റ് മേഖയിലും മറ്റു പല മേഖലകളിലും മത്സരിക്കാന്‍ ഒരുങ്ങുന്നു.

  മത്സരത്തെക്കുറിച്ച് കൂടുതല്‍ അറിയാന്‍ തുടര്‍ന്നു വീയിക്കുക.

  കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

  ജിയോ ഡിറ്റിഎച്ച്

  ജിയോ ടിറ്റിഎച്ച് ഉടന്‍ ആരംഭിക്കും എന്നാണ് റിപ്പോര്‍ട്ട് പറയുന്നത്. നിങ്ങളുടെ 4ജി ഫോണില്‍ ജിയോ ടിവി ആപ്പും ജിയോ സിംകാര്‍ഡും ഉണ്ടെങ്കില്‍ ഡിറ്റിഎച്ച് സേവനം ആസ്വദിക്കാം. അതു പോലെ സെറ്റ്‌ടോപ്പ് ബോക്‌സ് വഴി ടിവിയിലും ജിയോ ഡിറ്റിഎച്ച് ഉപയോഗിക്കാനാകും.

  ജിയോ സെറ്റ് ടോപ്പ് ബോക്‌സ്

  ജിയോയുടെ പുതിയ സെറ്റ് ടോപ്പ് ബോക്‌സിന്റ പിന്‍ ഭാഗത്തായി പല പോര്‍ട്ടുകള്‍ ഉണ്ട് അതായത് കേബിള്‍ കണക്ടര്‍ പോര്‍ട്ട്, HDMI പോര്‍ട്ട്, യുഎസ്ബി പോര്‍ട്ട്, ഓഡിയോ, വീഡിയോ ഔട്ട്പുട്ട് പോര്‍ട്ട് ഇതിന്റെ കൂടെ ഇതേര്‍നെറ്റ് പോര്‍ട്ടും, അത് ഉപയോക്താക്കള്‍ക്ക് ബ്രോഡ്ബാന്‍ഡ് കേബിളിനെ സെറ്റ് ടോപ്പ് ബോക്‌സുമായി കണക്ടു ചെയ്യാം.

  300 ചാനലുകള്‍

  ചില റിപ്പോര്‍ട്ടുകള്‍ പറയുന്നത് തുടക്കത്തില്‍ 300 ചാനലുകളും അതിനു ശേഷം അനേകം ചാനലുകള്‍ ഉള്‍പ്പെടുത്തും എന്നുമാണ്. കൂടാതെ ടിവി പരിപാടികള്‍ ഏഴു ദിവസം വരെ സേവ് ചെയ്യാനും സാധിക്കുന്നു. സ്‌റ്റോറേജിനെ കുറിച്ചു പേടിക്കേണ്ട അവശ്യം എല്ല, കാരണം എല്ലാ ഷോകളും സിനിമകളും ജിയോ സെര്‍വ്വറുകളില്‍ സൂക്ഷിച്ചിട്ടുണ്ടാകും.

  1 Gbps വേഗത

  1 Gbps വേഗതയില്‍ ഇന്ത്യയില്‍ ബ്രോഡ്ബാന്‍ഡ് ഇന്റര്‍നെറ്റ് എത്തിക്കാനാണ് ജിയോയുടെ നീക്കം. ഡര്‍ഹി, മുംബൈ എന്നീ നഗരങ്ങളില്‍ ഇത് പരീക്ഷണ ഘട്ടത്തിലാണ്. ഇന്ത്യന്‍ ബ്രോഡ്ബാന്‍ഡ് രംഗത്ത് ആദിപത്യം പുലര്‍ത്തുന്ന നിലവിലെ കമ്പനികള്‍ക്ക് കനത്ത വെല്ലുവിളി ഉയര്‍ത്തുന്നതാണ് ജിയോയുടെ ഈ പുതിയ സേവനം.

  FTTH സര്‍വ്വീസ്

  FTTH (ഫൈബര്‍ ടു ദ ഹോം) അടിസ്ഥാനമാക്കിയാണ് ജിയോയുടെ വന്‍ പദ്ധതി. അതിനാല്‍ ഡാറ്റ സ്പീഡ് വളരെ വേഗത്തില്‍ സഞ്ചരിക്കുന്നതാണ്.

  ജിഗാഫൈബര്‍ ബ്രോഡ്ബാന്‍ഡ് സെറ്റ്-ടോപ്പ് ബോക്‌സ്

  ബ്രോഡ്ബാന്‍ഡ് കണക്ഷനൊപ്പം ഒരു സെറ്റ്‌ടോപ്പ് ബോക്‌സും ആന്‍ഡ്രോയിഡ് സ്മാര്‍ട്ട്‌ഫോണും ലഭിക്കുമെന്നു പറയുന്നു. 4കെ വീഡിയോ ആണ് മറ്റൊരു സവിശേഷത. റിലയന്‍സ് ജിയോയുടെ സെറ്റ്-ടോപ് ബോക്‌സ് റൗട്ടറായും അതായത് എല്ലാ നെറ്റ്വര്‍ക്കിലേയ്ക്കും വിവരങ്ങള്‍ കൈമാറ്റം ചെയ്യപ്പെടാന്‍ വേണ്ടി ഉപയോഗിക്കുന്ന ഒരു ഉപകരണമായും പ്രവര്‍ത്തിക്കും. കൂടാതെ ഒരേ സമയം ഇതു വഴി 44 ഡിവൈസുകള്‍ കണക്ട് ചെയ്യാം.

  ജിയോ മീഡിയാ ഷെയര്‍

  ജിയോയുടെ മീഡിയാ ഷെയര്‍ എന്ന ആപ്പാണ് മറ്റൊരു സവിശേഷത, അതായത് ഡിവൈസുകളില്‍ മീഡിയകളെ ഷെയര്‍ ചെയ്യാം ഇതു വഴി, അതായത് നിങ്ങള്‍ ഒരു സിനിമ ലാപ്‌ടോപ്പില്‍ കാണുകയാണെങ്കില്‍ ഈ ആപ്പ് വഴി ഇതേ സിനിമ മറ്റൊരു റൂമില്‍ ഇരിക്കുന്ന ടിവിയിലേയ്ക്ക് ഷെയര്‍ ചെയ്ത് എവിടെ വച്ചാണ് നിര്‍ത്തിയത് അവിടെ മുതല്‍ വീണ്ടും കാണാം.

  ഏറ്റവും ചിലവു കുറഞ്ഞ പ്ലാന്‍

  ഇപ്പോള്‍ വിപണിയിലെ ഏറ്റവും ചിലവു കുറഞ്ഞ പ്ലാന്‍ ജിയോ ആണെന്നതില്‍ യാതൊരു സംശയവും ഇല്ല. 185 രൂപ മുതലാണ് ഈ പദ്ധതി തുടങ്ങുന്നത്.

  ഡിറ്റിഎച്ച് ചാനലുകള്‍

  റിപ്പോര്‍ട്ടുകള്‍ പ്രകാരം ജിയോ ഡിറ്റിഎച്ച് 432 ചാനലുമായാണ് എത്തുന്നത്. അതില്‍ 350 സാധാരണ എച്ച്ഡി ചാനലുകളും 50 എച്ച്ഡി ചാനലുകള്‍ 4K റെസെല്യൂഷനിലും കാണാം. ഇപ്പോള്‍ നിലവില്‍ കളര്‍ ടിവി, സോണി, സ്റ്റാര്‍ നെറ്റ്‌വര്‍ക്ക്, സീ നെറ്റ്‌വര്‍ക്ക്, സ്റ്റാര്‍ സ്‌പോര്‍ട്ട്‌സ്, ടെന്‍ സ്‌പോര്‍ട്ട്‌സ്, ഡിഡി സ്‌പോര്‍ട്ട്‌സ്, എബിപി, സീ ന്യൂസ്, ആജ് തക്, ഇന്ത്യ ന്യൂസ് കൂടാതെ മിക്കവാറും എല്ലാ പ്രാദേശിക ചാനലുകളും ഇംഗ്ലീഷ് മൂവി ചാനലുകളും ഉണ്ട്. ഭാവിയില്‍ ഇനിയും ചാനലുകള്‍ കൊണ്ടു വരാനാണ് ജിയോ ലക്ഷ്യമിടുന്നത്.

  ഡിറ്റിഎച്ച് വെല്‍ക്കം ഓഫര്‍

  ജിയോ ഇന്റര്‍നെറ്റ് പ്ലാനും മൂന്നു മാസത്തെ വെല്‍ക്കം ഓഫറുകള്‍ നല്‍കിയിരുന്നു. എന്നാല്‍ ജിയോ ഡിറ്റിഎച്ച് ആറു മാസത്തെ വെല്‍ക്കം ഓഫര്‍ നല്‍കുമെന്നു റിപ്പോര്‍ട്ടുകള്‍ പറയുന്നു.

  ഡിറ്റിഎച്ച് പാക്കുകള്‍

  . ജിയോ ഡിറ്റിഎച്ച് ബെയിസിക് ഹോം പാക്ക്
  . ജിയോ സില്‍വര്‍ ഡിറ്റിഎച്ച്
  . ജിയോ ഡിറ്റിഎച്ച് ഗോള്‍ഡ് പാക്ക്
  . ജിയോ പ്ലാറ്റിനം പാക്ക് ഫോര്‍ ഡിറ്റിഎച്ച്
  . ജിയോ ഡിറ്റിഎച്ച് മൈ പ്ലാന്‍സ്

  പ്ലാനില്‍ പ്രതീക്ഷിക്കുന്ന വിലകള്‍

  1. നോര്‍മല്‍ പാക്ക്, 49-55 രൂപ
  2. എച്ച്ഡി സ്‌പോര്‍ട്ട്‌സ് ചാനല്‍, 60-69 രൂപ
  3. വാല്യൂ പ്രൈം ചാനലുകള്‍, 120-150 രൂപ
  4. കിഡ്‌സ് ചാനല്‍, 188-190 രൂപ
  5. മൈ ഫാമിലി പാക്ക് 200-250 രൂപ
  6. മൈ പ്ലാന്‍, 50-54 രൂപ
  7. ബിഗ്ഗ് അള്‍ഡ്രാ പ്ലാന്‍, 199-250 രൂപ
  8. മെട്രോ പാക്ക്, 199-250 രൂപ
  9. ധൂം, 99-109 രൂപ

  സൗത്ത് ഇന്ത്യന്‍ പാക്ക്

  1. സൗത്ത് ഇന്ത്യന്‍ വാല്യൂ പാക്ക്, 120-130 രൂപ
  2. സൗത്ത് മാക്‌സിമം, 134-145 രൂപ
  3. മൈ സ്‌പോര്‍ട്ട്‌സ്, 145-150 രൂപ
  4. സൗത്ത് അള്‍ഡ്രാ, 199-250 രൂപ

  ജിയോ ടിവി പ്ലാനുകള്‍

  ജിയോ ടിവി ആപ്പ് ഉപയോഗിച്ച് റിലയന്‍സ് ജിയോ 432 ലൈവ് ചാനലുകള്‍ നല്‍കാനാണ് തീരുമാനിക്കുന്നത്. വോഡാഫോണ്‍, ഐഡിയ എന്നീ കമ്പനികള്‍ ഇത്രയും ചാനലുകള്‍ ഇപ്പോള്‍ നല്‍കുന്നില്ല.

  ഭാഷകളില്‍

  ജിയോ ടിവി നല്‍കുന്ന 432 ചാനലുകളില്‍ 15 ഭാഷകളാണ് ഉള്‍പ്പെടുന്നത്. എന്നാല്‍ തുടക്കത്തില്‍ 200 ചാനലുകളും ആറ് ഭാഷയുമാണ് നല്‍കാന്‍ ലക്ഷ്യമിടുന്നത്.

  ജിയോ ടിവി കാറ്റഗറി

  17 കാറ്റഗറികളാണ് ജിയോ ടിവിയില്‍ നല്‍കാന്‍ പോകുന്നത്. അതില്‍ എട്ട് ബിസിനസ് ന്യൂസ് ചാനലുകള്‍, 31 ഡിവോഷണല്‍ ചാനലുകള്‍, 100 എന്റര്‍ടൈന്‍മെന്റ് ചാനലുകള്‍, 27 ഇന്‍ഫോടൈന്‍മെന്റ് ചാനലുകള്‍ (Infotainment Channels), 23 കുട്ടികളുടെ ചാനലുകള്‍, 12 ലൈഫ്‌സ്റ്റെയില്‍ ചാനലുകള്‍, 38 മൂവി ചാനലുകള്‍, 34 മ്യൂസ്‌ക് ചാനലുകള്‍, 139 ന്യൂസ് ചാനലുകള്‍, 20 സ്‌പോര്‍ട്ട്‌സ് ചാനലുകള്‍ എന്നിവയാണ് നല്‍കുന്നത്.

  ജിയോ മണി

  ഇപ്പോള്‍ നല്‍കുന്ന ജിയോ മണി ആപ്പ് കൂടുതല്‍ വിപുലീകരിച്ച് അവതരിപ്പിക്കും. ഇന്ത്യയിലം ഏറ്റവും വലിയ മൊബൈല്‍ ഈ-വാലറ്റായും ജിയോ മണിയെ മാറ്റും. കൂടാതെ തിരഞ്ഞെടുത്ത ജിയോ ഔട്ട്‌ലെറ്റുകളില്‍ വിവിധ സേവനങ്ങള്‍ക്കായി പണം നല്‍കാനും സാധിക്കും. അതായത് മൊബൈല്‍ റീച്ചാര്‍ജ്ജ്, മൂവി ടിക്കറ്റ്, റെയില്‍വേ ടിക്കറ്റ് തുടങ്ങിയ എല്ലാം ജിയോ മണി സേവനങ്ങള്‍ എളുപ്പത്തില്‍ ലഭ്യമാകും.

  4ജി ഫീച്ചര്‍ ഫോണ്‍

  ജിയോ ഏറ്റവും വില കുറഞ്ഞ രീതിയില്‍ തന്നെ 4ജി ഫീച്ചര്‍ ഫോണ്‍ ഇറക്കാന്‍ തീരുമാനിച്ചിരിക്കുന്നു. ഈ വര്‍ഷം തന്നെ 4ജി ഫീച്ചര്‍ ഫോണ്‍ എത്തുന്നതാണ്.

  മൈജിയോ, ജിയോടിവി, ജിയോ സിനിമ, ജിയോ മ്യൂസിക് എന്നിവയ്ക്ക് ഹോമില്‍ തന്നെ പ്രത്യേകം പ്രത്യേകം ബട്ടണുകള്‍ ഉണ്ടാകും.

   

  ഡിസൈന്‍

  ഇറങ്ങാന്‍ പോകുന്ന ജിയോ 4ജി ഫീച്ചര്‍ ഫോണിന്റെ രൂപ കല്പനയെ കുറിച്ച് പറയുകയാണെങ്കില്‍ ഇതൊരു ഫ്‌ളിപ് ഫോണ്‍ ആയിരിക്കുമെന്നാണ് പറയപ്പെടുന്നത്. കൂടാതെ ഇപ്പോഴത്തെ ഫീച്ചര്‍ ഫോണില്‍ ഉളളതു പോലെ കാന്‍ഡി ബാര്‍ ഡിസൈനും നിലനിര്‍ത്തുന്നുണ്ട്. അതിനാല്‍ ഓണ്‍ലൈനില്‍ നിങ്ങള്‍ കണ്ടു കൊണ്ടിരിക്കുന്ന 4ജി ഫീച്ചര്‍ ഫോണിന്റെ മിക്കവാറും ഇമേജുകള്‍ വ്യാജമായിരിക്കാം.

  4ജി പിന്തുണയ്ക്കുന്നു

  ഈ ഫീച്ചര്‍ ഫോണിന്റെ ഏറ്റവും പ്രധാനപ്പെട്ട ഒരു സവിശേഷതയാണ് ഇത് 4ജി പിന്തുണയ്ക്കുന്നു എന്നുളളത്. സാധാരണപ്പെട്ട ഉപഭോക്താക്കളും തങ്ങളുടെ സേവനം ഉപയോഗിക്കണമെങ്കില്‍ 4ജി പിന്തുണയ്ക്കുന്ന ഫീച്ചര്‍ ഫോണ്‍ തന്നെ വേണം.

  വോള്‍ട്ട് വീഡിയോ കോളിങ്ങ്

  എച്ച്ഡി വോയിസ് / വീഡിയോ എന്നിവ അവതരിപ്പിക്കുന്ന ഏക ഓപ്പറേറ്ററാണ് ജിയോ. ഇനി വരാനിരിക്കുന്ന ജിയോ 4ജി ഫീച്ചര്‍ ഫോണുകളിലും വോള്‍ട്ട് സവിശേഷത പിന്തുന്തുണയ്ക്കുന്നു. പക്ഷേ വോള്‍ട്ട് സവിശേഷത ഉണ്ടന്നു കരുതി ധാരാളം ആപ്ലിക്കേഷനുകള്‍ ഉണ്ടാകുമെന്നു പ്രതീക്ഷിക്കരുത്. എന്നാല്‍ ജിയോ വോയിസ് ആപ്പ് ഉപയോഗിക്കാം, പക്ഷേ ഇതു ഫോണില്‍ ശരിയായ രീതിയില്‍ ചിലപ്പോള്‍ പ്രവര്‍ത്തിക്കാം ചിലപ്പോള്‍ പ്രവര്‍ത്തിക്കാതിരിക്കാം.

  വോള്‍ട്ട് വീഡിയോ കോളിങ്ങ്

  എച്ച്ഡി വോയിസ് / വീഡിയോ എന്നിവ അവതരിപ്പിക്കുന്ന ഏക ഓപ്പറേറ്ററാണ് ജിയോ. ഇനി വരാനിരിക്കുന്ന ജിയോ 4ജി ഫീച്ചര്‍ ഫോണുകളിലും വോള്‍ട്ട് സവിശേഷത പിന്തുന്തുണയ്ക്കുന്നു. പക്ഷേ വോള്‍ട്ട് സവിശേഷത ഉണ്ടന്നു കരുതി ധാരാളം ആപ്ലിക്കേഷനുകള്‍ ഉണ്ടാകുമെന്നു പ്രതീക്ഷിക്കരുത്. എന്നാല്‍ ജിയോ വോയിസ് ആപ്പ് ഉപയോഗിക്കാം, പക്ഷേ ഇതു ഫോണില്‍ ശരിയായ രീതിയില്‍ ചിലപ്പോള്‍ പ്രവര്‍ത്തിക്കാം ചിലപ്പോള്‍ പ്രവര്‍ത്തിക്കാതിരിക്കാം.

  ഇന്റര്‍നെറ്റ് ഷെയറിങ്ങിന് ഹോട്ട്‌സ്‌പോട്ട് പിന്തുണയ്ക്കുന്നു

  മിക്ക ജിയോ ഉപഭോക്താക്കളും ലാപ്‌ടോപ്പുകളില്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കാനും ഇല്ലെങ്കില്‍ ദ്വിതീയ ഫോണുകളില്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കാനുമാണ് ജിയോ കണക്ഷന്‍ എടുക്കുന്നത്. അതിനാല്‍ ഹോട്ട്‌സ്‌പോട്ട് സവിശേഷത വളരെ അത്യാവശ്യമാണ് ഈ കാലഘട്ടങ്ങളില്‍. ഞങ്ങളുടെ റിപ്പോര്‍ട്ടു പ്രകാരം ജിയോ ഫീച്ചര്‍ ഫോണിലെ ഉപഭോക്താക്കള്‍ക്ക് ആവശ്യാനുസരണം ഹോട്ട്‌സ്‌പോട്ട് പിന്തുണയ്ക്കാന്‍ കഴിയും.

  സോഫ്റ്റ്‌വയര്‍

  ഈ ഫീച്ചര്‍ ഫോണുകളെ കുറിച്ചു പറയുകയാണെങ്കില്‍ ഏറ്റവും പ്രധാനപ്പെട്ട ഒരു സവിശേഷതയാണ് ഇതിലെ സോഫ്റ്റ്‌വയര്‍. ജിയോ ഫീച്ചര്‍ ഫോണിന്റെ സോഫ്റ്റ്‌വയര്‍ ജാവ ഓഎസ് ആണ്. ഈ ജാവ ഓപ്പറേറ്റിങ്ങ് സിസ്റ്റത്തില്‍ എച്ച്ടിഎംഎല്‍ (HTML) പിന്തുണയ്ക്കുന്നതിനാല്‍ അടിസ്ഥാന ആപ്ലിക്കേഷനുകള്‍ പ്രവര്‍ത്തിക്കാന്‍ അനുവദിക്കുന്നു.

  ആപ്ലിക്കേഷനുകള്‍

  2017ല്‍ ഭൂരിഭാഗം ഉപഭോക്താക്കളും അവരുടെ സ്മാര്‍ട്ട്‌ഫോണുകളില്‍ പല ആപ്ലിക്കേഷനുകളും ഉപയോഗിക്കാന്‍ ആഗ്രഹിക്കുന്നുണ്ട്. എന്നാല്‍ ജിയോ 4ജി ഫീച്ചര്‍ ഫോണില്‍ അങ്ങനെ അനേകം ആപ്ലിക്കേഷനുകള്‍ ഉപയോഗിക്കാന്‍ സാധിക്കില്ല. എന്നാല്‍ സോഷ്യല്‍ മീഡിയേ ആപ്ലിക്കേഷനുകളും മറ്റു ദൈനം ദിനമായി ഉപയോഗിക്കുന്ന ആപ്ലിക്കേഷനുകളായ ഫേസ്ബുക്ക്, ഇന്‍സ്റ്റാഗ്രാം, യൂബര്‍ മുതലായവ ഉപയോഗിക്കാം.

  ഹാര്‍ഡ്‌വയര്‍ സ്‌പെക്‌സ്

  ജിയോയുടെ പുതിയ ഫീച്ചര്‍ ഫോണില്‍ TFT മള്‍ട്ടി-കളര്‍ ഡിസ്‌പ്ലേയാണ് മുന്നില്‍ നല്‍കിയിരിക്കുന്നത്. നോക്കിയയുടെ പുതിയ 3310 ഫോണിലും ഇതു പോലെയാണ്. വിപണിയിലെ മറ്റു ഫീച്ചര്‍ ഫോണുകളേക്കാള്‍ ജിയോ 4ജി ഫോണ്‍ കുറച്ചു കൂടി ഉപയോഗിക്കാന്‍ അനുയോജ്യമാണ്. ഈ ഫോണിന്റെ ഹാര്‍ഡ്‌വയറിനെ കുറിച്ച് ചില കൂടുതല്‍ വിവരങ്ങള്‍ ഞങ്ങള്‍ക്കുണ്ടെങ്കിലും അതിനെ കുറിച്ച് കുറച്ചു കൂടി വ്യക്ത ലഭിച്ചതിനു ശേഷം ഞങ്ങള്‍ പങ്കിടുന്നതാണ്.

  ജിയോ ഇക്കോസിസ്റ്റം

  ജിയോക്ക് ഇപ്പോള്‍ തന്നെ 100 ലക്ഷത്തിലധികം ഉപഭോക്താക്കള്‍ ഉണ്ട്. ഇത് ഈ സേവനത്തിന്റെ ജനപ്രീതി കാണിക്കുന്നു. നിങ്ങള്‍ ജിയോ ഫീച്ചര്‍ ഫോണ്‍ വാങ്ങുമ്പോള്‍ ജിയോയുടെ ഏറ്റവും മികച്ച എല്ലാ ഓഫറുകളും ലഭിക്കുമെന്ന് ഉറപ്പാണ്. ഇതു കൂടാതെ ജിയോ ആപ്‌സ് സബ്‌സ്‌ക്രിപ്ഷന്‍ ബണ്ടിലും നല്‍കുന്നു.

  ഹോം ഓട്ടോമേഷനും മറ്റും

  ഹോം ഓട്ടോമേഷന്‍ ഉള്‍പ്പെടെ കൂടുതല്‍ സ്മാര്‍ട്ട് ഉത്പന്നങ്ങളും ജിയോ പുറത്തിറക്കുമെന്നു റിപ്പോര്‍ട്ടുകള്‍ പറയുന്നു.

  കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

  English summary
  In this fast-moving age, how about a a car controlled by a mobile app or a TV that can store programmes and movies of the last seven days? All these will soon be possible in India, coming out of Reliance Jio’s stable as a part of its ‘digital lifestyle mission.

  ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot

  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Gizbot sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Gizbot website. However, you can change your cookie settings at any time. Learn more