ജിയോ ഓഫറുകള്‍ അവസാനിക്കുന്നു: അടുത്ത് എന്താണ് സംഭവിക്കുന്നത്?

Written By:

ടെലികോം മേഖലയില്‍ വന്‍ ഒാഫറുകള്‍ നല്‍കിക്കൊണ്ടാണ് ജിയോയുടെ വരവ്. എന്നാല്‍ ഈ ഓഫറുകള്‍ എല്ലാം തന്നെ ഈ മാസം, അതായത് ജുലൈ 31ന് അവസാനിക്കും.

കഴിഞ്ഞ ഏപ്രിലിലാണ് ജിയോ സമ്മര്‍ സര്‍പ്രൈസ് ഓഫര്‍ പ്രഖ്യാപിച്ചിരുന്നത്. ഓഫര്‍ തുടര്‍ന്നു ലഭിക്കണം എങ്കില്‍ വീണ്ടും ഉപഭോക്താക്കള്‍ റീച്ചാര്‍ജ്ജ് ചെയ്യണം.

ജിയോ ഓഫറുകള്‍ അവസാനിക്കുന്നു: അടുത്ത് എന്താണ് സംഭവിക്കുന്നത്?

ജിഎസ്ടി ഇഫക്ട്: ആപ്പിള്‍ ഐഫോണുകളുടെ വില കുത്തനെ കുറഞ്ഞു!

99 രൂപയുടെ റീച്ചാര്‍ജ്ജ് ചെയ്തവര്‍ക്കാണ് ജിയോ സമ്മര്‍ സര്‍പ്രൈസ് ഓഫര്‍ മൂന്നു മാസത്തേക്കു കൂടി നീട്ടിയിരുന്നത്. എന്നാല്‍ ഓഫര്‍ തുടരുന്നതില്‍ ട്രായി നിയന്ത്രണം നല്‍കിയിരുന്നു. പക്ഷേ അതു മറികടന്ന് ജിയോ ധന്‍ ധനാ ധന്‍ ഓഫറുമായി എത്തി. സമ്മര്‍ സര്‍പ്രൈസ് ഓഫറിനു പകരമായാണ് ഈ ഓഫര്‍ ജിയോ നല്‍കിയത്.

ജിയോയുടെ പുതിയ വാര്‍ത്തയെ കുറിച്ച് കൂടുതല്‍ അറിയാം..

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ഓഫര്‍ എന്ന് അവസാനിക്കും?

സമ്മര്‍ സര്‍പ്രൈസ് ഓഫര്‍ ഈ മാസം അവസാനിക്കും. 303 രൂപയുടെ റീച്ചാര്‍ജ്ജ് ചെയ്തത് എന്നാണ് എന്നതിനെ അടിസ്ഥാനമാക്കിയാണ് അവസാന തീയതി നിശ്ചയിക്കുന്നത്. അതിനാല്‍ ആദ്യം റീച്ചാര്‍ജ്ജ് ചെയ്തവരുടെ ഓഫറുകള്‍ തീരാറായി.

ഓഫര്‍ കഴിഞ്ഞാല്‍?

സമ്മര്‍ സര്‍പ്രൈസ് ഓഫര്‍ കഴിഞ്ഞാല്‍ 309 രൂപയ്ക്കു റീച്ചാര്‍ജ്ജ് ചെയ്താല്‍ 1ജിബി ഡാറ്റ പ്രതിദിനം ലഭിക്കും. ഈ ഓഫറിന്റെ വാലിഡിറ്റി 28 ദിവസവുമാണ്.

മൈജിയോ ആപ്പ് പരിശോധിക്കുക!

ജിയോയുടെ സമ്മര്‍ സര്‍പ്രൈസ് ഓഫറില്‍ തുടരുന്നവര്‍ക്ക് എന്നു വരെയാണ് ഓഫര്‍ എന്നറിയാനായി മൈ ജിയോ ആപ്പില്‍ നോക്കിയാല്‍ വിശദാംശങ്ങള്‍ അറിയാന്‍ സാധിക്കും. നിങ്ങളുടെ ജിയോ നമ്പര്‍ ഉപയോഗിച്ച് ആപ്പ് ലോഗിന്‍ ചെയ്യാന്‍ സാധിക്കും.

ആപ്പ് വഴി റീച്ചാര്‍ജ്ജ് ചെയ്യാം

ജിയോയുടെ നിലവിലെ എല്ലാ ഓഫറുകളും ഡാഷ് ബോര്‍ഡില്‍ കാണാം. നിലവിലെ ജിയോ ഓഫറുകള്‍ കഴിഞ്ഞാല്‍ ആപ്പ് വഴി നിങ്ങള്‍ക്ക് റീച്ചാര്‍ജ്ജ് ചെയ്യുകയും ചെയ്യാം.

എയര്‍ടെല്‍ (പ്രീപെയ്ഡ് ഓഫര്‍)

എയര്‍ടെല്‍ 399 റീച്ചാര്‍ജ്ജില്‍ സൗജന്യ അണ്‍ലിമിറ്റഡ് ലോക്കല്‍/ എസ്റ്റിഡി കോളുകള്‍ ഉള്‍പ്പെടെ 1ജിബി ഡാറ്റയും പ്രതി ദിനം നല്‍കുന്നു. ഇതിന്റെ വാലിഡിറ്റി 70 ദിവസവുമാണ്. 345 രൂപയുടെ റീച്ചാര്‍ജ്ജില്‍ 1ജിബി ഡാറ്റക്കു പകരം ഇപ്പോള്‍ 2ജിബി ഡാറ്റയാണ് നല്‍കുന്നത്, വാലിഡിറ്റി 28 ദിവസവും.

എയര്‍ടെല്‍ (പോസ്റ്റ്‌പെയ്ഡ് ഓഫര്‍)

പോസ്റ്റ്‌പെയ്ഡ് ഉപഭോക്താക്കള്‍ക്കായി എയര്‍ടെല്‍ മണ്‍സൂണ്‍ ഓഫര്‍ മൂന്നു മാസത്തേക്കു കൂടി നീട്ടിയിരിക്കുന്നു. 10ജിബി ഡാറ്റയാണ് പ്രതിമാസം ലഭിക്കുന്നത്, അങ്ങനെ മൂന്നു മാസം 30ജിബി ഡാറ്റ.

ആധാര്‍ കാര്‍ഡ് സ്റ്റാറ്റസ് ഓണ്‍ലൈനില്‍ എങ്ങനെ അറിയാം?

വോഡാഫോണ്‍

വോഡാഫോണ്‍ സൂപ്പര്‍നെറ്റ് ആണ് ഏറ്റവും പുതിയ ഓഫര്‍. അഞ്ച് മണിക്കൂര്‍ ആണ് 3ജി/4ജി ഡാറ്റ ഉപഭോക്താക്കള്‍ക്ക് ആസ്വദിക്കാന്‍ സാധിക്കുന്നത്, അതും വെളുപ്പിനെ ഒരു മണി മുതല്‍ രാവിലെ ആറു മണി വരെ. 29 രൂപയാണ് ഈ പ്ലാന്‍ വില.

ബിഎസ്എന്‍എല്‍

ബിഎസ്എന്‍എല്‍ന്റെ ഏറ്റവും പുതിയ ഓഫറില്‍ പ്രതിദിനം 2ജിബി ഡാറ്റയാണ് നല്‍കുന്നത്. അതില്‍ അണ്‍ലിമിറ്റഡ് വോയിസ് കോളുകളും നല്‍കുന്നു. കൂടാതെ മറ്റൊരു പ്ലാനാണ് 'സിക്‌സര്‍' , അതില്‍ 666 രൂപയ്ക്കു റീച്ചാര്‍ജ്ജ് ചെയ്താല്‍ 120ജിബി ഡാറ്റയും സൗജന്യ കോളുകളും 60 ദിവസത്തേക്കു ലഭിക്കുന്നു.

ഐഡിയ

വോഡാഫോണുമായി ലയിച്ചതിനു ശേഷം ഐഡിയ 396 രൂപയ്ക്ക് 79 ജിബി ഡാറ്റ നല്‍കുന്നു. 3ജി ഉപഭോക്താക്കള്‍ക്കായി 70 ദിവസം വാലിഡിറ്റിയില്‍ 70 ജിബി ഡാറ്റയാണ് നല്‍കുന്നത്.

നിങ്ങള്‍ തീര്‍ച്ചയായും അറിഞ്ഞിരിക്കേണ്ട ആറു പോര്‍ട്ടുകള്‍!

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
Jio Summer Surprise offer starts ending for users in early July.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot