ജിയോ ഇല്ലായിരുന്നെങ്കിൽ എന്താകുമായിരുന്നു അ‌വസ്ഥ? ജിയോയുടെ 5G ബാൻഡ് വിശേഷങ്ങൾ ഇതാ...

|

ജിയോ ഇല്ലായിരുന്നെങ്കിലോ? ചോദ്യം പ്രസക്തമായിത്തന്നെ എപ്പോഴും ഉയരാറുണ്ട്. ഒരു ജിബി ഡാറ്റയ്ക്ക് ഇരുന്നൂറും മുന്നൂറും രൂപ കൊടുക്കേണ്ടി വന്നിരുന്ന കാലത്ത് നിന്നും ശരാശരി നിരക്ക് 10 രൂപയിൽ താഴെ വരെയെത്തി നിൽക്കുന്ന കാലത്താണ് നാം ഉള്ളത്. ഇതിന് പിന്നിലെ യഥാ‍ർഥ ചാലകശക്തി റിലയൻസ് ജിയോ ആണെന്ന് പറയാം. അന്ന് വരെയുണ്ടായിരുന്ന 'പ്രീപെയ്ഡ് കൊള്ള' ഒരു പരിധി വരെ അവസാനിച്ചതും ജിയോയുടെ കടന്ന് വരവ് മൂലമാണ് ( Jio True 5G ).

ടെലിക്കോം

ഇതിനാൽ തന്നെ ടെലിക്കോം രം​ഗത്തിന്റെ കുതിച്ച് ചാട്ടത്തിൽ തുട‌ങ്ങിയ രാജ്യത്തിന്റെ ഡിജിറ്റൽ വളർച്ചയിലെ പല നേട്ടങ്ങൾക്കും പിന്നിൽ റിലയൻസ് ജിയോയുടെ ചെറുതല്ലാത്ത പങ്കുണ്ട്. 5ജി റേസിൽ എയർടെലിന് പിന്നിൽ ആയിപ്പോയെങ്കിലും കമ്പനിയുടെ വലിയ തിരിച്ചുവരവിനെക്കുറിച്ച് രാജ്യത്തെ ജിയോ യൂസേഴ്സിന് വലിയ പ്രതീക്ഷകളും ഉണ്ട്.

കുറഞ്ഞ നിരക്കിൽ 5ജി പ്ലാനുകൾ

കാരണം രാജ്യത്ത് ഏറ്റവും കുറഞ്ഞ നിരക്കിൽ 5ജി പ്ലാനുകൾ അവതരിപ്പിക്കുക ജിയോ തന്നെയായിരിക്കുമെന്ന് അവർക്ക് അറിയാം. നിലവിലെ ബാലാരിഷ്ടതകൾ പരിഹരിച്ച് രാജ്യത്ത് എല്ലായിടത്തും ആദ്യം 5ജിയെത്തിക്കുക ജിയോ ആയിരിക്കുമെന്നും ജിയോ യൂസേഴ്സ് ആത്മാർഥമായി പ്രതീക്ഷിക്കുന്നുണ്ട്.

5ജി വന്നാൽ സാധാരണക്കാർക്ക് എന്തു ഗുണം?5ജി വന്നാൽ സാധാരണക്കാർക്ക് എന്തു ഗുണം?

ജിയോ 5ജി സർവീസ്
 

അതൊക്കെ കാത്തിരുന്ന് കാണാം. ഇപ്പോൾ നമ്മുക്ക് അറിയാവുന്ന കാര്യങ്ങളിൽ ഊന്നൽ നൽകാം. നിലവിൽ നാല് നഗരങ്ങളിലാണ് ജിയോ 5ജി സർവീസ് അവതരിപ്പിച്ചിരിക്കുന്നത് അതും ഈ നഗരങ്ങളിൽ ഉള്ള എല്ലാ യൂസേഴ്സിനും ജിയോ 5ജിയിലേക്ക് ഇപ്പോൾ ആക്സസ് ലഭിക്കില്ല. പകരം ജിയോ അയയ്ക്കുന്ന ഇൻവിറ്റേഷനുകൾ ലഭിക്കുന്നവർക്ക് മാത്രമാണ് ജിയോ ട്രൂ 5ജിയിലേക്ക് ഇപ്പോൾ ആക്സസ് നൽകുന്നത്.

റീചാർജ്

5ജി ഉപയോഗിക്കാൻ താത്പര്യമുള്ളവർ തങ്ങളുടെ ഫോണിൽ ഏറ്റവും കുറഞ്ഞത് 239 രൂപയ്ക്കെങ്കിലും റീചാർജ് ചെയ്തിരിക്കണം. കയ്യിൽ അത്യാവശ്യം നല്ലൊരു 5ജി സ്മാർട്ട്ഫോൺ ഉണ്ടായിരിക്കുകയും വേണം. എന്നാൽ 5ജിയ്ക്കായി ഇത് മാത്രം പോരെന്നൊരു പ്രശ്നവും നിലവിൽ ഉണ്ട്. നിങ്ങൾക്ക് അറിയാവുന്നത് പോലെ തന്നെ ഓരോ ടെലിക്കോം കമ്പനിയും വ്യത്യസ്ത ബാൻഡുകളിലാണ് 5ജി സർവീസ് ഡെലിവർ ചെയ്യുന്നത്.

ഇനി അധികം വൈകില്ല; ഐഫോണുകളിലേക്കും 5ജിയെത്തുന്നുഇനി അധികം വൈകില്ല; ഐഫോണുകളിലേക്കും 5ജിയെത്തുന്നു

ജിയോ ബാൻഡുകൾ

ജിയോയും സമാനമായി പ്രത്യേക ബാൻഡുകളിലാണ് 5ജി യൂസേഴ്സിലേക്ക് എത്തിക്കുന്നത്. ജിയോയുടെ ട്രൂ 5ജി ആക്സസ് ചെയ്യണമെന്നുള്ള യൂസേഴ്സ് കമ്പനിയുടെ ബാൻഡുകളെ സപ്പോർട്ട് ചെയ്യുന്ന സ്മാർട്ട്ഫോണുകളും കൈവശം വച്ചിരിക്കണം. കൺഫ്യൂസ്ഡ് ആകണ്ട. ജിയോ 5ജി സർവീസുകൾ എത്തിക്കുന്ന 5ജി ബാൻഡുകൾ എതൊക്കെയാണെന്ന് അറിയാൻ തുടർന്ന് വായിക്കുക.

റിലയൻസ് ജിയോ 5ജി ബാൻഡുകൾ

റിലയൻസ് ജിയോ 5ജി ബാൻഡുകൾ

n28, n78, n258 - ഈ 5ജി ബാൻഡുകളിലാണ് റിലയൻസ് ജിയോയുടെ 5ജി നെറ്റ്വർക്ക് യൂസേഴ്സിലേക്ക് എത്തുന്നത്. ഇപ്പോഴേ 5ജി ഫോണുകൾ യൂസ് ചെയ്യുന്നവർക്ക് വലിയ ആശ്വാസം പകരുന്ന കാര്യം കൂടിയാണിത്. കാരണം മിക്കവാറും സ്മാർട്ട്ഫോണുകളിലും ഈ ബാൻഡുകൾ നേരത്തെ തന്നെ ലഭ്യമാക്കിയിട്ടുണ്ട്.

5ജി സ്പീഡിൽ മുമ്പിലാര്? നാല് നഗരങ്ങളിൽ എയർടെലിനും ജിയോയ്ക്കും ലഭ്യമാകുന്ന സ്പീഡിന്റെ കണക്ക് ഇതാ5ജി സ്പീഡിൽ മുമ്പിലാര്? നാല് നഗരങ്ങളിൽ എയർടെലിനും ജിയോയ്ക്കും ലഭ്യമാകുന്ന സ്പീഡിന്റെ കണക്ക് ഇതാ

5ജി ഫോണുകൾ

5ജി ഫോണുകൾ വാങ്ങിയവരും ഇനി വാങ്ങാൻ ഇരിക്കുന്നവരും എല്ലാം ഫോണുകളിൽ സപ്പോർട്ട് ചെയ്യുന്ന 5ജി ബാൻഡുകളെക്കുറിച്ച് അറിഞ്ഞിരിക്കണം. കമ്പനി വെബ്സൈറ്റിൽ ഡിവൈസിന്റെ സ്പെക്സ് വിശദീകരിക്കുന്ന പേജിൽ കണക്റ്റിവിറ്റി സെക്ഷനിൽ ഇതേക്കുറിച്ചുള്ള വിശദാംശങ്ങൾ നൽകിയിട്ടുണ്ടാകും. ഇല്ലെങ്കിൽ ഡെഡിക്കേറ്റഡ് ആയിട്ടുള്ള തേർഡ് പാർട്ടി വെബ്സൈറ്റുകളിൽ നിന്നും ഇത്തരം വിവരങ്ങൾ ലഭിക്കും.

റിലയൻസ് ജിയോ

റിലയൻസ് ജിയോയുടെ 5ജി നെറ്റ്വർക്കുകൾ ഇപ്പോൾ തന്നെ ലൈവ് ആയിട്ടുണ്ടെന്നാണ് കമ്പനി പറയുന്നത്. മെ ജിയോ ആപ്പ് വഴി യൂസേഴ്സിന് 5ജി നെറ്റ്വർക്കിലേക്കുള്ള ഇൻവിറ്റേഷനും അയച്ച് തുടങ്ങിയിട്ടുണ്ട്. മൈജിയോ ആപ്പിന്റെ മുകളിൽ 5ജി ബാനർ വന്നിട്ടുണ്ടെങ്കിൽ നിങ്ങൾക്കും ക്ഷണം ലഭിച്ചിട്ടുണ്ടെന്നാണ് അർഥം.

പച്ചക്കുളം വാസുവും വിഐ 5ജിയും തമ്മിൽ എന്ത് ബന്ധം?, ''വിട്ടോ, ഇവിടില്ല''എന്നാൽ എന്ത്?പച്ചക്കുളം വാസുവും വിഐ 5ജിയും തമ്മിൽ എന്ത് ബന്ധം?, ''വിട്ടോ, ഇവിടില്ല''എന്നാൽ എന്ത്?

5ജി ലോഞ്ച്

നിലവിൽ റിലയൻസ് ജിയോയും ഭാരതി എയർടെലും മാത്രമാണ് 5ജി ലോഞ്ച് ( പരീക്ഷണം എന്ന് വിളിക്കുന്നതാണ് കൂടുതൽ നല്ലത് ) നടത്തിയിട്ടുള്ളത്. മൂന്നാമത്തെ സ്വകാര്യ ടെലിക്കോം കമ്പനിയായ വിഐ 5ജി അവതരിപ്പിക്കുമെന്ന് പറഞ്ഞിട്ട് പിന്നീട് ഈ വഴിക്ക് വന്നിട്ടേയില്ല. ഇനി വിഐ 5ജി സേവനങ്ങൾ അവതരിപ്പിച്ചാലും രാജ്യത്ത് എവിടെ നിന്നും 5ജി ആക്സസ് വേണമെന്നുള്ളവർ ജിയോ അല്ലെങ്കിൽ എയർടെൽ എന്നൊരു തിരഞ്ഞെടുപ്പ് നടത്തേണ്ടിയിരിക്കും.

Best Mobiles in India

English summary
What if there was no Jio? The question is always relevant. We have gone from the days when we had to pay 200 to 300 rupees for one GB of data, and now the average price is less than 10 rupees. The real driving force behind this can be said to be Reliance Jio. The 'prepaid robbery' has ended to some extent because of Jio.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X