മാര്‍ച്ച് 31നു ശേഷവും ജിയോ ഓഫര്‍ സൗജന്യമായി ലഭിക്കുന്നു!

Written By:

ജിയോ ഓഫര്‍ ടെലികോം മേഖലയില്‍ വന്‍ കോളിളക്കമാണ് സൃഷ്ടിച്ചത്. സെപ്റ്റംബര്‍ 5ന് ആണ് ജിയോ സൗജന്യ ഓഫര്‍ നല്‍കി തുടങ്ങിയത്. ജിയോയുടെ ആറു മാസത്തെ സൗജന്യ സേവനം മാര്‍ച്ച് 31ന് അവസാനിക്കും എന്നായിരുന്നു പറഞ്ഞിരുന്നത്. എന്നാല്‍ പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം ജിയോ ഓഫര്‍ 2017 മാര്‍ച്ച് 31ന് ശേഷവും ഉപഭോക്താക്കള്‍ക്ക് ആസ്വദിക്കാന്‍ സാധിക്കുന്നതാണ്.

പുതിയ ഓഫര്‍ പ്രകാരം വോയിസ് കോളുകള്‍ പൂര്‍ണ്ണമായും സൗജന്യമായിരിക്കും. എന്നാല്‍ ഡാറ്റ ഉപയോഗത്തിനായി 100 രൂപ അധികം ഈടാക്കുന്നതാണ്. നാലു മാസത്തിനകം 72 മില്ല്യന്‍ ഉപഭോക്താക്കളെയാണ് ജിയോക്ക് ലഭിച്ചിരിക്കുന്നത്.

മാര്‍ച്ച് 31നു ശേഷവും ജിയോ ഓഫര്‍ സൗജന്യമായി ലഭിക്കുന്നു!

ജിയോയുടെ ഈ ഓഫര്‍ വന്നതിനു ശേഷം മറ്റു പല ടെലികോം കമ്പനികളും അവരുടെ താരിഫ് പ്ലാനുകള്‍ പല രീതിയില്‍ കുറച്ചു. സൗജന്യ സേവനം പിന്‍വലിച്ചാല്‍ ജിയോ ഉപഭോക്താക്കളുടെ എണ്ണം കുറയുമെന്ന് ടെക് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.

ട്രായിയുടെ നിയമ പ്രകാരം മൂന്നു മാസം വരെ മാത്രമാണ് ഒരു ടെലികോം കമ്പനിക്ക് സൗജന്യ സേവനങ്ങള്‍ നല്‍കുന്നത്. ജിയോ ഇപ്പോള്‍ ആറുമായമാണ് സൗജന്യ സേവനം നല്‍കുന്നത്. അതിനാല്‍ മാര്‍ച്ച് 31നു ശേഷം ചെറിയ നിരക്കില്‍ സേവനം നല്‍കാനായിരിക്കും ജിയോ ലക്ഷ്യമിടുന്നത്.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

മാര്‍ഗ്ഗം ഒന്ന്

1. സെറ്റിങ്ങ്‌സില്‍ പോകുക
2.മൊബൈല്‍ നെറ്റ്‌വര്‍ക്ക് തിരഞ്ഞെടുക്കുക
3.LTE നെറ്റ്‌വര്‍ക്ക് തിരഞ്ഞെടുത്ത്, ബാക്ക് ബട്ടണ്‍ പ്രസ് ചെയ്യുക.
4. ആക്‌സസ്സ് പോയിന്റ് നെയിം (APN) തിരഞ്ഞെടുക്കുക.
5. സ്‌ക്രോള്‍ ചെയ്ത് 'APN Protocol' മാറ്റി IPv4/IPv6 എന്നാക്കുക
6. വീണ്ടും സ്‌ക്രോള്‍ ചെയ്ത് 'Bearer'എന്ന ഓപ്ഷന്‍ തുരഞ്ഞെടുത്ത് LTE സെലക്ട് ചെയ്യുക. 7. എല്ലാ സെറ്റിങ്ങ്‌സും സേവ് ചെയ്യുക. 8. ഇനി ഡാറ്റ കണക്ഷന്‍ ടേണ്‍ ഓണ്‍ ചെയ്ത്, നെറ്റ്‌വര്‍ക്ക് സ്പീഡ് ചെക്ക്‌ചെയ്യാം.

മാര്‍ഗ്ഗം രണ്ട്

1.3G/4G സ്പീഡ് ഒപ്റ്റിമൈസര്‍ എപികെ (Speed Optimizer apk) നിങ്ങളുടെ ഫോണില്‍ ഡൗണ്‍ലോഡ് ചെയ്യുക.
2. 'Apply Tweak' എന്നതില്‍ ക്ലിക്ക് ചെയ്യുക.
3. ഇനി ഫോണ്‍ റീസ്റ്റാര്‍ട്ട് ചെയ്താല്‍ സ്പീഡ് കൂടുന്നതായി കാണാം.

മാര്‍ഗ്ഗം മൂന്ന്

1. അതിനായി 'Snap VPN' പ്ലേ സ്‌റ്റോറില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യുക. ഈ ആപ്പ് ഫ്രീയായി ലഭിക്കുന്നതാണ്.
2. ഈ ആപ്സ്സില്‍ നിന്നും നിങ്ങള്‍ക്ക് പല രാജ്യങ്ങളുടേയും സിഗ്നല്‍ ബലം കാണാവുന്നതാണ്.
3. ഇതിന്‍ നിന്നും സിഗ്നല്‍ ബലം കൂടിയ രാജ്യം തിരഞ്ഞെയുക്കാം.
4. ആദ്യ ശ്രമത്തില്‍ തന്നെ ഇത് കണക്ടാകാന്‍ ബുദ്ധിമുട്ടായിരിക്കും. അതിനാല്‍ വീണ്ടും ചെയ്യുക.
5. ഒരിക്കല്‍ കണക്ടായതിനു ശേഷം ഫയലുകള്‍ ഡൗണ്‍ലോഡ് ചെയ്ത് പരിശോധിക്കാവുന്നതാണ്.

മാര്‍ഗ്ഗം നാല്

1. അതിനായി LTE എഞ്ചിനീയറിങ്ങ മോഡ് ഗൂഗിള്‍ പ്ലേ സ്‌റ്റോറില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യുക. നിങ്ങള്‍ക്ക് USSD കോഡ് അറിയാമെങ്കില്‍ ഈ ആപ്പ് ഡൗണ്‍ലോഡ് ചെയ്യേണ്ട ആവശ്യം ഇല്ല.
2. 2300 MHz ഉപയോഗിച്ച് LTE ബാന്‍ഡ് 40 യിലേയ്ക്കു മാറ്റുക.
3. എല്ലാ മാറ്റങ്ങളും സേവ് ചെയ്യുക.
4. ഇനി ഇന്റര്‍നെറ്റ് സ്പീഡ് കൂടുന്നതാണ്.

മാര്‍ഗ്ഗം അഞ്ച്

1. അതിനായി APN സെറ്റിങ്ങ്സ്സില്‍ പോയി സ്‌ക്രോള്‍ ചെയ്യുക.
2. അവിടെ സെര്‍വര്‍ ഓപ്ഷനില്‍ www.google.com എന്നു നല്‍കി സെറ്റിങ്ങ്‌സ് സേവ് ചെയ്യുക.
3. ഇനി ഇന്റര്‍നെറ്റ് കണക്ട് ചെയ്ത് സ്പീഡ് പരിശോധിക്കുക.

മാര്‍ഗ്ഗം ആറ്

1. സ്‌റ്റോക്ക് ആന്‍ഡ്രോയിഡില്‍ (Stock Android) റണ്‍ ചെയ്യുന്ന സ്മാര്‍ട്ട്‌ഫോണുകളില്‍ മാത്രമേ ഇത് പ്രവര്‍ത്തിക്കൂ.
2.ഓപ്പണ്‍ സെറ്റിങ്ങ്‌സ് > മോര്‍ > സെല്ലുലാര്‍ നെറ്റ്‌വര്‍ക്ക്‌സ്
3. ഇവിടെ നിങ്ങള്‍ക്ക് JioNet as an existing APN എന്നു കാണാം. അതില്‍ ക്ലിക്ക് ചെയ്യുക.
4.അപ്പോള്‍ 'Bearer unspecified' എന്ന ഓപ്ഷന്‍ കാണാം.
5. അതില്‍ LTE എന്നാക്കി സേവ് ചെയ്യുക.

മികച്ച 4ജി സ്മാര്‍ട്ട്‌ഫോണുകള്‍

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
After a six-month free run which ends on March 31, Reliance Jio Infocomm subscribers may continue to enjoy data services at a nominal rate, combined with free voice calls, for another three months.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot