ജിയോയുടെ പുതിയ താരിഫ് പ്ലാന്‍ എടുക്കുമ്പോള്‍ സൂക്ഷിക്കുക!

Written By:

റിലയന്‍സ് ജിയോയുടെ ഏറ്റവും ആകര്‍ഷകമായ സൗജന്യ സേവനങ്ങള്‍ ഉപയോഗിക്കാത്തവര്‍ ഇപ്പോള്‍ കറവാണ്. ജിയോ ഹാപ്പി ന്യൂ ഇയര്‍ ഓഫര്‍ എന്ന സൗജന്യ സേവനം അവസാനിക്കുന്നത് മാര്‍ച്ച് 31നാണ്. അതിനു ശേഷം ജിയോ ഓരോ റീച്ചാര്‍ജ്ജിനും പണം ഈടാക്കുന്നുണ്ട്.

ജിയോയുടെ പുതിയ താരിഫ് പ്ലാന്‍ എടുക്കുമ്പോള്‍ സൂക്ഷിക്കുക!

ജിയോ പ്രൈം എന്ന പേരിലാണ് അടുത്ത സേവനം ആരംഭിക്കുന്നത്. ജിയോ പ്രൈം സബ്‌സ്‌ക്രിപ്ഷന്‍ എടുക്കുന്നതിനു മുന്‍പ് ഈ കാര്യങ്ങള്‍ നിങ്ങള്‍ അറിഞ്ഞിരിക്കേണ്ടത് വളരെ അത്യാവശ്യമാണ്.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

സേവനങ്ങള്‍ ഏപ്രില്‍ ഒന്നു മുതല്‍ പണം ഈടാക്കുന്നു

റിലയന്‍സ് ജിയോയുടെ സൗജന്യ സേവനങ്ങള്‍ ഇവിടെ അവസാനിക്കുന്നു. 2017 ഏപ്രില്‍ ഒന്നു മുതല്‍ ഡാറ്റ സേവനങ്ങള്‍ക്ക് കമ്പനി പണം ഈടാക്കുന്നു.

എന്താണ് എല്‍.ടി.ഇ.യു 4ജി?

 

 

ജിയോ പ്രൈം മെമ്പര്‍ അംഗത്വമാകാന്‍ പ്രതിവര്‍ഷം 99 രൂപ

റിലയന്‍സ് ജിയോയുടെ പുതിയ മെമ്പര്‍ഷിപ്പ് പ്ലാനിനെ പറയുന്ന പേരാണ് ജിയോ പ്രൈം. മെമ്പര്‍ഷിപ്പ് ഫീസ് പ്രതി വര്‍ഷം 99 രൂപയാണ്.

നോക്കിയയും ബിഎസ്എന്‍എല്ലും കൈകോര്‍ക്കുന്നു 5ജി യുഗത്തിനു വേണ്ടി!

പ്രതിമാസം ചാര്‍ജ്ജ് 303 രൂപ

ജിയോ പ്രൈം മെമ്പറായി തുടര്‍ന്നതിനു ശേഷം 303 രൂപയ്ക്കു പ്രതിമാസം റീച്ചാര്‍ജ്ജ് ചെയ്താല്‍ ഹാപ്പി ന്യൂ ഇയര്‍ പ്ലാനിന്റെ എല്ലാ ഓഫറുകളും പ്രയോജനപ്പെടുത്താം. അതായത് കമ്പനികളുടെ എല്ലാ മീഡിയാ സേവനങ്ങളായ ജിയോ ടിവി, ജിയോ മ്യൂസിക്, ജിയോമാഗ്‌സ്, ജിയോ സിനിമ, ജിയോഎക്‌സ്പ്രസ് ന്യൂസ് എന്നിവ.

നിങ്ങള്‍ ഹൃദയത്തിലേറ്റിയ നോക്കിയ ഫോണുകള്‍ ഇപ്പോഴും വാങ്ങാം!

നിലവിലെ ജിയോ ഉപഭോക്താക്കളും പ്രൈം മെമ്പര്‍ ആയിരിക്കണം

വെല്‍ക്കം ഓഫറിലേയും ഹാപ്പി ന്യൂ ഇയര്‍ ഓഫറിലേയും എല്ലാ ഉപഭോക്താക്കളും ജിയോ പ്രൈം മെമ്പര്‍ ആയിരിക്കണമെന്ന് നിര്‍ബദ്ധമാണ്.

എയര്‍ടെല്‍ ഞെട്ടിക്കുന്നു: 145 രൂപയ്ക്ക് 14ജിബി 4ജി ഡാറ്റ!

ഈ സമയങ്ങളില്‍ സൗജന്യ 4ജി ഡാറ്റ നേടാം

പുതിയ താരിഫ് പ്ലാനുകള്‍!ഉപഭോക്താക്കള്‍ക്ക് എല്ലാ ദിവസവും സൗജന്യ 4ജി ഡാറ്റ രാവിലെ 2am മുതല്‍ 5am വരെ ഉപയോഗിക്കാം. അതായത് പ്രതിദിനം നല്‍കുന്ന ഡാറ്റയില്‍ നിന്നും ഇത് കുറയില്ല എന്ന് അര്‍ത്ഥം.

ജിയോ പ്രൈം സബ്‌സ്‌ക്രിപ്ഷന്‍ ആരംഭിച്ചു: പുതിയ താരിഫ് പ്ലാനുകള്‍!

വിദ്യാര്‍ത്ഥികള്‍ക്ക് അധിക 4ജി ഡാറ്റ ആനുകൂല്യങ്ങള്‍

വിദ്യാര്‍ത്ഥികള്‍ക്ക് 25% 4ജിയും വൈഫൈ ഡാറ്റയും അധികം നല്‍കുന്നു. ഈ ആനുകൂല്യങ്ങള്‍ ലഭിക്കണമെങ്കില്‍ സാധുതയുളള ഒരു തിരിച്ചറിയല്‍ കാര്‍ഡ് നല്‍കണം.

ലോകത്തിലെ ആദ്യത്തെ 5ജി സ്മാര്‍ട്ട്‌ഫോണ്‍

എന്റോള്‍മെന്റിന്റെ അവസാന തീയതി മാര്‍ച്ച് 31

ജിയോ പ്രൈമിലേക്ക് ചേരാനുളള അസാന തീയതി മാര്‍ച്ച് 31നാണ്. നിലവിലെ ഉപഭോക്താക്കള്‍ക്ക് മൈജിയോ ആപ്പ് വഴിയോ കമ്പനിയുടെ വെബ്‌സൈറ്റ് വഴിയോ എന്റോള്‍ ചെയ്യാം.

വോയിസ് കോളുകള്‍ സൗജന്യം

2016 സെപ്റ്റംബറില്‍ ജിയോ സേവനങ്ങള്‍ പ്രഖ്യാപിച്ചപ്പോള്‍ പറഞ്ഞിരുന്നു വോയിസ് കോളുകള്‍ (Domestic) സൗജന്യമാണെന്ന്. അത് ഇപ്പോഴും തുടരുന്നു.

ഈ ടിപ്‌സിലൂടെ നിങ്ങള്‍ക്കും എക്‌സല്‍ മാസ്റ്റര്‍ ആകാം!

റോമിങ്ങ് ചാര്‍ജ്ജ് ഇല്ല

റിലയന്‍സ് ജിയോയുടെ നെറ്റ്‌വര്‍ക്കിന്റെ കീഴില്‍ റോമിങ്ങ് ചാര്‍ജ്ജുകള്‍ ഇല്ല.

1ജിബി ഡാറ്റ ലിമിറ്റ്

പ്രതിദിനം FUP ലിമിറ്റ് 1ജിബിയാണ്. 1ജിബി കഴിഞ്ഞാല്‍ 128Kbps സ്പീഡായിരിക്കും ലഭിക്കുക.

യഥാര്‍ത്ഥത്തില്‍ ജിയോ താരിഫ് പ്ലാനുകള്‍ കുറവാണോ?

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
It's time to enrol for Jio Prime membership to continue enjoying the company's bouquet of data and voice services.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot