Home
News

എയർടെൽ, റിലയൻസ് ജിയോ, വോഡഫോൺ എന്നിവയുടെ മൂന്നു മാസം കാലാവധിയുളള മികച്ച പ്ലാനുകൾ

റിലയൻസ് ജിയോയുടെ കടന്നുവരവ് മറ്റു ടെലികോം കമ്പനികളുടെ പ്ലാനുകളിൽ വലിയ രീതിയിൽ വ്യത്യാസമുണ്ടാക്കി എന്ന് തന്നെ പറയാം. മറ്റുള്ള ടെലികോം കമ്പനികളുടെ ഉപയോക്താക്കൾ ജിയോയുടെ വരവോടുകൂടി കുറഞ്ഞുതുടങ്ങി. ജിയോ കൂടുതൽ സേവങ്ങൾ കുറഞ്ഞ ചിലവിൽ നൽകുന്നത് കൊണ്ട് ഉപയോക്താക്കൾ അങ്ങോട്ട് ശ്രദ്ധ കേന്ദ്രികരിക്കുന്നു.

എയർടെൽ, റിലയൻസ് ജിയോ, വോഡഫോൺ എന്നിവയുടെ മൂന്നു മാസം കാലാവധിയുളള മികച്ച

ഉപഭോക്താക്കളെ ആകർഷിക്കുന്നതിനായി കുറഞ്ഞ നിരക്കിൽ കൂടുതൽ സേവനം ലഭ്യമാക്കുന്ന പ്ലാനുകൾ കമ്പനികൾ പുറത്തിറക്കി. മൂന്നു മാസം കാലാവധിയുളള എയർടെൽ, റിലയൻസ് ജിയോ, വോഡഫോൺ കമ്പനികളുടെ മികച്ച പ്ലാനുകളെ കുറിച്ചാണ് ഇവിടെ പറയുവാൻ പോകുന്നത്.

എയർടെൽ 509 രൂപ പ്രീപെയ്ഡ് പ്ലാൻ

എയർടെൽ 509 രൂപ പ്രീപെയ്ഡ് പ്ലാൻ

എയർടെൽ 509 രൂപയുടെ പ്രീപെയ്ഡ് പ്ലാനിൻറെ കാലാവധി 90 ദിവസമാണ്. 1.4 ജി.ബി 3G /4G ഡാറ്റയാണ് ഈ പ്ലാനിൽ ദിവസം തോറും ലഭിക്കുക. ഈ ഓഫർ ഡാറ്റയ്ക്കു പുറമേ അൺലിമിറ്റഡ് ലോക്കൽ, എസ്ടിഡി, റോമിങ് കോളുകളും ദിനംപ്രതി 100 എസ്.എം.എസും ലഭിക്കും. പുതിയ 4G ഫോണുകൾ വാങ്ങുന്നവർക്ക് ഈ പ്ലാനിലൂടെ 2,000 രൂപ ക്യാഷ്ബാക്കും കിട്ടും. എയർടെൽ ടി.വി പ്രീമിയം സബ്ക്രിപ്‌ഷനും ഈ പ്ലാനിൽ ലഭിക്കും. ഒരു വർഷത്തേക്ക് നോർട്ടൺ മൊബൈൽ സെക്യൂരിറ്റി സബ്ക്രിപ്‌ഷനും സൗജന്യ വിങ്ക് മ്യൂസിക് തുടങ്ങിയവയുടെ സബ്ക്രിപ്‌ഷനും ലഭിക്കും.

എയർടെൽ 499 രൂപ പ്രീപെയ്ഡ് പ്ലാൻ

എയർടെൽ 499 രൂപ പ്രീപെയ്ഡ് പ്ലാൻ

എയർടെലിൻറെ 499 രൂപ പ്രീപെയ്ഡ് പ്ലാനിൻറെ കാലാവധി 82 ദിവസമാണ്. ഈ പ്ലാൻ റീചാർജ് ചെയ്യുന്നവർക്ക് ദിനവും 2 ജി.ബി ഡാറ്റ ലഭിക്കും. അതിനൊപ്പം അൺലിമിറ്റഡ് ലോക്കൽ, എസ്ടിഡി, റോമിങ് കോളുകളും ദിനവും 100 എസ്.എം.എസും കിട്ടും. 509 രൂപയുടെ പ്ലാനിലേതുപോലെ ഈ പ്ലാനിലും എയർടെൽ ടി.വി പ്രീമിയം സബ്ക്രിപ്‌ഷൻ, ഒരു വർഷത്തേക്ക് നോർട്ടൺ മൊബൈൽ സെക്യൂരിറ്റി സബ്ക്രിപ്‌ഷനും സൗജന്യ വിങ്ക് മ്യൂസിക് സബ്ക്രിപ്‌ഷനും ലഭിക്കും. പുതിയ 4G ഫോണുകൾ വാങ്ങുന്നവർക്ക് ഈ പ്ലാനിലൂടെ 2,000 രൂപ ക്യാഷ്ബാക്കും കിട്ടും.

റിലയൻസ് ജിയോ 498 രൂപ പ്രീപെയ്ഡ് പ്ലാൻ

റിലയൻസ് ജിയോ 498 രൂപ പ്രീപെയ്ഡ് പ്ലാൻ

ജിയോയുടെ 498 രൂപയുടെ പ്രീപെയ്ഡ് പ്ലാനിൻറെ കാലാവധി 91 ദിവസമാണ്. ദിനവും 2 ജി.ബി വച്ച് 91 ദിവസത്തേക്ക് 182 ജി.ബിയാണ് ഈ പ്ലാനിൽ നിന്നും ലഭിക്കുക. ഇതിനൊപ്പം അൺലിമിറ്റഡ് കോളുകളും ദിനവും 100 എസ്.എം.എസും കിട്ടും. ജിയോ ആപ്പുകളായ മൈ ജിയോ, ജിയോ സിനിമ, ജിയോ എക്സ്പ്രസ്‌ന്യൂസ്, ജിയോ ക്ലൗഡ് അടക്കമുളള സൗജന്യമായി ഉപയോഗിക്കാം.

റിലയൻസ് ജിയോ 449 രൂപ പ്രീപെയ്ഡ് പ്ലാൻ

റിലയൻസ് ജിയോ 449 രൂപ പ്രീപെയ്ഡ് പ്ലാൻ

ജിയോയുടെ 449 രൂപ പ്ലാൻ ഏറ്റവും മികച്ചതാണ്. 91 ദിവസമാണ് ഈ പ്ലാനിൻറെ കാലാവധി. ദിനവും 1.5 ജി.ബി വച്ച് ആകെ 136.5 ജി.ബിയാണ് ഈ പ്ലാനിൽ നിന്നും ലഭിക്കുക. അൺലിമിറ്റഡ് വോയിസ് കോൾ, ദിനവും 100 എസ്.എം.എസ് എന്നിവയുമുണ്ട്. ജിയോ ആപ്പുകളായ മൈ ജിയോ, ജിയോ സിനിമ, ജിയോ എക്സ്പ്രസ്‌ന്യൂസ്, ജിയോ ക്ലൗഡ് അടക്കമുളള തികച്ചും സൗജന്യമായി പ്രയോജനപ്പെടുത്താവുന്നതാണ്.

വോഡഫോൺ 509 രൂപ പ്രീപെയ്ഡ് പ്ലാൻ

വോഡഫോൺ 509 രൂപ പ്രീപെയ്ഡ് പ്ലാൻ

ഈ പ്ലാനിൻറെ കാലാവധി 90 ദിവസമാണ്. ദിനവും 1.5 ജി.ബിയുടെ 3G /4G ഡാറ്റയാണ് ഈ
പ്ലാനിൽ നിന്നും ലഭിക്കുക. ഇതിനൊപ്പം അൺലിമിറ്റഡ് ലോക്കൽ, എസ്ടിഡി, റോമിങ് കോളുകളും ദിനവും 100 എസ്.എം.എസും ലഭ്യമാണ്. ഇതിനുപുറമേ വോഡഫോൺ ആപ്പുകളും സൗജന്യമായി ഉപയോഗിക്കാം.

വോഡഫോൺ 458 രൂപ പ്രീപെയ്ഡ് പ്ലാൻ

വോഡഫോൺ 458 രൂപ പ്രീപെയ്ഡ് പ്ലാൻ

വോഡഫോണിൻറെ ഈ പ്ലാനിൻറെ കാലാവധി 84 ദിവസമാണ്. ദിനവും 1.5 ജിബിയാണ് ഈ പ്ലാൻ ഓഫർ ചെയ്യുന്നത്. അൺലിമിറ്റഡ് ലോക്കൽ, എസ്ടിഡി, റോമിങ് കോളുകൾ എന്നിവയും ഈ പ്ലാനിൽ കിട്ടും. ദിനവും 100 എസ്.എം.എസുമുണ്ട് കൂടാതെ ഇതോടപ്പം വോഡഫോൺ ആപ്പുകളും സൗജന്യമായി ഉപയോഗിക്കാവുന്നതാണ്.

Best Mobiles in India

English summary
Airtel vs Jio vs Vodafone Prepaid Recharge Plans: The telecom sector has changed significantly in the past few years ever since Reliance Jio entered into the market. After starting its operations in 2016, the youngest telecom operator in the country has started a sort of a price war against the incumbent operators including Airtel and Vodafone.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X