ജിയോ vs എയർടെൽ; 30 ദിവസം വാലിഡിറ്റിയുള്ള മികച്ച പ്രീപെയ്ഡ് പ്ലാനുകൾ

|

ഈയിടെ രാജ്യത്തെ സ്വകാര്യ ടെലിക്കോം കമ്പനികൾ ഒരു കലണ്ടർ മാസം മുഴുവൻ വാലിഡിറ്റി നൽകുന്ന പ്രീപെയ്ഡ് പ്ലാനുകൾ അവതരിപ്പിച്ചിരുന്നു. 30 ദിവസത്തെ വാലിഡിറ്റിയുള്ള ഒരു പ്ലാനെങ്കിലും എല്ലാ ടെലിക്കോം കമ്പനികളും നൽകണമെന്ന് ട്രായ് നിർദേശം നൽകിയതിന് പിന്നാലെയാണ് പുതിയ പ്ലാനുകൾ ലോഞ്ച് ചെയ്തത്. റീചാർജ് ചെയ്ത തീയതി മുതൽ അടുത്ത മാസം അതേ തീയതി വരെയുള്ള വാലിഡിറ്റിയാണ് പ്ലാനുകൾക്ക് ലഭിക്കുന്നത്. സാധാരണ ഗതിയിൽ ടെലിക്കോം കമ്പനികൾ ഒരു മാസം വാലിഡിറ്റി എന്ന് പറഞ്ഞ് നൽകുന്നത് 28 ദിവസത്തെ പ്ലാനുകൾ ആണ്.

 

പ്ലാനുകൾ

ഈ പ്ലാനുകൾ സെലക്റ്റ് ചെയ്യുന്ന ആളുകൾക്ക് ഒരു വർഷത്തിൽ 13 തവണ റീചാർജ് ചെയ്യേണ്ടി വരുന്നു. ഈ സാഹചര്യം ഒഴിവാക്കാൻ വേണ്ടിയാണ് ട്രായ് പുതിയ നിർദേശം നൽകിയത്. ജിയോയും എയർടെലും വിഐയുമൊക്കെ ഇത്തരം പ്ലാനുകൾ അവതരിപ്പിച്ചിരുന്നു. രാജ്യത്തെ ഏറ്റവും വലിയ രണ്ട് ടെലിക്കോം കമ്പനികളാണ് എയർടെലും ജിയോയും. ഈ രണ്ട് കമ്പനികളും നൽകുന്ന പുതിയ പ്രതിമാസ പ്ലാനുകളെക്കുറിച്ച് വിശദമായി അറിയാൻ തുടർന്ന് വായിക്കുക.

ഒരു മാസം മുഴുവൻ വാലിഡിറ്റി നൽകുന്ന വിഐയുടെ ആറ് പ്രീപെയ്ഡ് പ്ലാനുകൾഒരു മാസം മുഴുവൻ വാലിഡിറ്റി നൽകുന്ന വിഐയുടെ ആറ് പ്രീപെയ്ഡ് പ്ലാനുകൾ

296 രൂപയുടെ ജിയോ പ്ലാൻ

296 രൂപയുടെ ജിയോ പ്ലാൻ

30 ദിവസത്തെ വാലിഡിറ്റിയുമായാണ് റിലയൻസ് ജിയോയുടെ 296 രൂപയുടെ പ്ലാൻ എത്തുന്നത്. 25 ജിബി ഡാറ്റയും 296 രൂപയുടെ പ്രീപെയ്ഡ് പ്ലാൻ ഓഫർ ചെയ്യുന്നു. ഡെയിലി ഡാറ്റ ലിമിറ്റ് ഇല്ലാതെയാണ് 296 രൂപയുടെ പ്ലാൻ ഡാറ്റ ഓഫർ ചെയ്യുന്നു. 30 ദിവസം വാലിഡിറ്റിയുള്ള 296 രൂപ പ്ലാൻ ഓഫർ ചെയ്യുന്ന ആനുകൂല്യങ്ങളെക്കുറിച്ചും സബ്സ്ക്രിപ്ഷനുകളെക്കുറിച്ചും കൂടുതൽ അറിയാൻ തുട‍ർന്ന് വായിക്കുക.

ഡാറ്റ പരിധി
 

25 ജിബി ഡാറ്റ പരിധി തീർന്നാൽ ഇന്റർനെറ്റ് വേഗം 64 കെബിപിഎസ് ആയി കുറയും. 296 രൂപ വിലയുള്ള റിലയൻസ് ജിയോ പ്ലാനിന് ഒപ്പം അൺലിമിറ്റഡ് വോയ്‌സ് കോളിങും ഓഫർ ചെയ്യുന്നുണ്ട്. സബ്‌സ്‌ക്രിപ്‌ഷനുകളുടെ കാര്യത്തിൽ, ജിയോ ടിവി, ജിയോ സിനിമ, ജിയോ സെക്യൂരിറ്റി, ജിയോ ക്ലൌഡ് എന്നിവയിൽ നിന്നുള്ള സേവനങ്ങളും റിലയൻസ് തങ്ങളുടെ യൂസേഴ്സിന് ഓഫർ ചെയ്യുന്നു.

ഏറ്റവും നിരക്ക് കുറഞ്ഞ 30 ദിവസത്തെ പ്ലാനുകളുമായി ബിഎസ്എൻഎൽഏറ്റവും നിരക്ക് കുറഞ്ഞ 30 ദിവസത്തെ പ്ലാനുകളുമായി ബിഎസ്എൻഎൽ

259 രൂപയുടെ ജിയോ പ്ലാൻ

259 രൂപയുടെ ജിയോ പ്ലാൻ

ഒരു മാസത്തെ വാലിറ്റിയാണ് റിലയൻസ് ജിയോയുടെ 259 രൂപ വിലയുള്ള പ്രീപെയ്ഡ് പ്ലാനിന് ഉള്ളത്. ഈ മാസം ഒന്നാം തീയതി റീചാർജ് ചെയ്താൽ അടുത്ത മാസം ഒന്നാം തീയതി വരെയാണ് 259 രൂപയുടെ ജിയോ പ്ലാനിന് വാലിഡിറ്റി ലഭിക്കുക. ഇത് 28 ദിവസമുള്ള മാസമായാലും 31 ദിവസമുള്ള മാസമായാലും ഒരുപോലെ വാലിഡിറ്റി ലഭിക്കുന്നു.

പ്രീപെയ്ഡ്

259 രൂപയുടെ പ്രീപെയ്ഡ് പ്ലാനിലൂടെ അൺലിമിറ്റഡ് വോയിസ് കോളുകളും ജിയോ ഓഫർ ചെയ്യുന്നു. ദിവസവും 1.5 ജിബി ഡാറ്റയും 259 രൂപയുടെ പ്രീപെയ്ഡ് പ്ലാൻ യൂസേഴ്സിന് നൽകുന്നുണ്ട്. ഈ ഡാറ്റ ലിമിറ്റ് അവസാനിച്ച് കഴിഞ്ഞാൽ ഇന്റർനെറ്റ് വേഗം 64 കെബിപിഎസ് ആയി കുറയും. പ്രതിദിനം 100 എസ്എംഎസുകളും 259 രൂപയുടെ പ്രീപെയ്ഡ് പ്ലാൻ ഓഫർ ചെയ്യുന്നു.

137 രൂപ, 141 രൂപ നിരക്കുകളിൽ 31 ദിവസം വരെ വാലിഡിറ്റിയുള്ള പ്ലാനുകളുമായി വിഐ137 രൂപ, 141 രൂപ നിരക്കുകളിൽ 31 ദിവസം വരെ വാലിഡിറ്റിയുള്ള പ്ലാനുകളുമായി വിഐ

296 രൂപയുടെ എയർടെൽ പ്ലാൻ

296 രൂപയുടെ എയർടെൽ പ്ലാൻ

എയർടെൽ അവതരിപ്പിച്ച പുതിയ പ്രതിമാസ പ്ലാനുകളിൽ ആദ്യത്തേത് 296 രൂപ നിരക്കിലാണ് വരുന്നത്. 30 ദിവസത്തെ വാലിഡിറ്റിയാണ് ഈ പ്ലാൻ ഓഫർ ചെയ്യുന്നത്. വാലിഡിറ്റി കാലയളവിലേക്ക് ആകെ 25 ജിബി ഡാറ്റയും 296 രൂപ വിലയുള്ള പുതിയ എയർടെൽ പ്ലാൻ ഓഫർ ചെയ്യുന്നു. ഈ ഡാറ്റ പരിധി കഴിയുമ്പോൾ ഒരു എംബിക്ക് 50 പൈസ എന്ന നിരക്കിൽ കമ്പനി ഈടാക്കും. അൺലിമിറ്റഡ് വോയ്‌സ് കോളുകളും പ്രതിദിനം 100 എസ്എംഎസുകളും 296 രൂപ വിലയുള്ള പ്രീപെയ്ഡ് പ്ലാൻ ഓഫർ ചെയ്യുന്നു.

എസ്എംഎസ്

എന്നാൽ പ്രതിദിനം 100 എസ്എംഎസ് എന്ന ഈ പരിധി കഴിഞ്ഞ ശേഷം അയക്കുന്ന ഓരോ എസ്എംഎസിനും കമ്പനി ചാർജ് ഈടാക്കുകയും ചെയ്യും. ഒരു ലോക്കൽ എസ്എംഎസിന് 1 രൂപ, എസ്ടിഡി എസ്എംഎസിന് 1.5 രൂപ എന്ന വിധത്തിലാണ് നിരക്കുകൾ വരുന്നത്. ഇത് കൂടാതെ, വിങ്ക് മ്യൂസിക്, അപ്പോളോ 24 / 7 സർക്കിൾ എന്നിവയ്‌ക്കൊപ്പം ആമസോൺ പ്രൈം വീഡിയോ മൊബൈൽ എഡിഷന്റെ സൗജന്യ ട്രയലിലേക്കും ഈ പുതിയ എയർടെൽ പ്ലാൻ യൂസേഴ്സിന് ആക്സസ് നൽകുന്നു.

425 ദിവസത്തെ വാലിഡിറ്റി; ബിഎസ്എൻഎല്ലിന്റെ അടിപൊളി സമ്മർ ഓഫർ425 ദിവസത്തെ വാലിഡിറ്റി; ബിഎസ്എൻഎല്ലിന്റെ അടിപൊളി സമ്മർ ഓഫർ

319 രൂപയുടെ എയർടെൽ പ്ലാൻ

319 രൂപയുടെ എയർടെൽ പ്ലാൻ

ഇക്കൂട്ടത്തിലെ രണ്ടാമത്തെ പ്ലാൻ 319 രൂപ നിരക്കിലാണ് എയർടെൽ കൊണ്ട് വരുന്നത്. ഒരു മാസത്തെ വാലിഡിറ്റി കാലയളവിലേക്കാണ് ഈ എയർടെൽ പ്ലാനും വരുന്നത്. 319 രൂപ വിലയുള്ള എയർടെൽ പ്ലാൻ ഒരു മാസത്തേക്ക് പ്രതിദിനം 2 ജിബി ഡാറ്റയാണ് ഓഫർ ചെയ്യുന്നത്. ഈ ഡാറ്റ പരിധി കഴിഞ്ഞാൽ ഉപയോഗിക്കുന്ന ഓരോ എംബിക്കും ഉപയോക്താക്കളിൽ നിന്ന് 50 പൈസ വീതം എയർടെൽ ഈടാക്കും. അൺലിമിറ്റഡ് വോയ്‌സ് കോളിങ് ആനുകൂല്യങ്ങളും 319 രൂപയുടെ എയർടെൽ പ്ലാൻ നൽകും. പ്രതിദിനം 100 എസ്എംഎസുകളും 319 രൂപയുടെ ഈ പ്രീപെയ്ഡ് പ്ലാൻ ഓഫർ ചെയ്യുന്നുണ്ട്.

ചാർജ്

പ്രതിദിനം 100 എസ്എംഎസുകൾ മാത്രമാണ് സൌജന്യമായി അയയ്ക്കാൻ കഴിയുക. ഈ പരിധി കഴിഞ്ഞാൽ ഒരു ലോക്കൽ എസ്എംഎസിന് 1 രൂപ, എസ്ടിഡി എസ്എംഎസിന് 1.5 രൂപ എന്ന വിധത്തിൽ കമ്പനി ചാർജ് ചെയ്യും. നേരത്തെ പറഞ്ഞത് പോലെ, അപ്പോളോ 24 / 7 സർക്കിൾ, വിങ്ക് മ്യൂസിക് എന്നിവയിലേക്കുള്ള ആക്സസ് 319 രൂപ വിലയുള്ള പ്ലാനിലും ലഭ്യമാണ്. ആമസോൺ പ്രൈം വീഡിയോ മൊബൈൽ പതിപ്പിന്റെ സൗജന്യ ട്രയലിലേക്കും ഈ പ്ലാൻ ആക്‌സസ് നൽകുന്നു.

ജിയോയ്ക്കും എയർടെല്ലിനും പിന്നാലെ ഒരു മാസം മുഴുവൻ വാലിഡിറ്റി നൽകുന്ന പ്ലാനുമായി വിഐജിയോയ്ക്കും എയർടെല്ലിനും പിന്നാലെ ഒരു മാസം മുഴുവൻ വാലിഡിറ്റി നൽകുന്ന പ്ലാനുമായി വിഐ

Best Mobiles in India

English summary
Private telecom companies across the country have introduced prepaid plans that are valid for one calendar month. The plans were launched after TRAI instructed all companies to provide at least one plan with a validity of 30 days. The plans are valid from the date of recharge till the same date next month.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X