കിടിലന്‍ മത്സരം, നിങ്ങള്‍ ഏതു തിരഞ്ഞെടുക്കും? അറിയേണതെല്ലാ!

Written By:

ടെലികോം മേഖലയില്‍ മത്സരം മുറുകുകയാണ്. ജിയോ സമ്മര്‍ സര്‍പ്രെസ് ഓഫറിന്റെ കീഴിലും ജിയോ ധന്‍ ധനാ ധന്‍ ഓഫറിന്റെ കീഴിലുമായി വില കുറഞ്ഞ സേവനങ്ങള്‍ 303 രൂപയ്ക്കും 309 രൂപയ്ക്കും നല്‍കുന്നുണ്ട്. ഈ ഓഫര്‍ ജൂണ്‍ അവസാനം വരെയാണ് വാഗ്ദാനം ചെയ്തിരിക്കുന്നത്. എന്നാല്‍ ഈ താരിഫ് യുദ്ധം രണ്ടര മാസം കൂടി തുടര്‍ന്നു നില്‍ക്കും.

മികച്ച ഫോണുകള്‍ക്ക് 64 ബിറ്റ് സിപിയു, വില 10,000 രൂപയില്‍ താഴെ!

കിടിലന്‍ മത്സരം, നിങ്ങള്‍ ഏതു തിരഞ്ഞെടുക്കും? അറിയേണതെല്ലാ!

ബിഎസ്എന്‍എല്‍, എയര്‍ടെല്‍, ഐഡിയ, വോഡാഫോണ്‍ എന്നിവ ഉപഭോക്താക്കളെ നിലനിര്‍ത്തുന്നതിനായി മത്സരാധിഷ്ഠിത നിരക്കില്‍ വളരെ വില കുറഞ്ഞ ഡാറ്റകളാണ് നല്‍കിയിരിക്കുന്നത്. ജൂണ്‍ മധ്യം വരെയുളള ഡാറ്റ നിരക്കുകളാണ് ഈ പറഞ്ഞ ടെലികോം കമ്പനികള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. അതേ സമയം ഈ പ്രഖ്യാപിച്ച 4ജി ഡാറ്റ നിരക്കുകള്‍ എല്ലാം തന്നെ ജിയോയുടെ അതേ വിലയിലാണ് നല്‍കിയിരിക്കുന്നത്.എന്നാല്‍ ഈ ഡാറ്റ നിരക്കുകള്‍ സംബന്ധിച്ച് ഉപഭോക്താക്കള്‍ വളരെ ഏറെ ആശയക്കുഴപ്പത്തിലാണ്.

നോക്കിയ 3310 ഏപ്രില്‍ 28ന്, പ്രതീക്ഷിച്ചതിനേക്കാളും വില ഏറിയേക്കാം!

റിലയര്‍സ് ജിയോ, വോഡാഫോണ്‍, ഐഡിയ, ബിഎസ്എന്‍എല്‍, എയര്‍ടെല്‍ എന്നിവയുടെ ഏറ്റവും പുതിയ ഓഫറുകളെ കുറിച്ചുളള ഒരു റിപ്പോര്‍ട്ടു നല്‍കാം.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ജിയോ ധന്‍ ധനാ ധന്‍ ഓഫര്‍

ജിയോ പ്രൈം ഉപഭോക്താക്കള്‍ക്ക് ധന്‍ ധനാ ധന്‍ ഓഫറില്‍ ജൂണ്‍ അവസാനം വരെ 1ജിബി ഡാറ്റ നല്‍കുന്നു 309 രൂപ റീച്ചാര്‍ജ്ജില്‍. എന്നാല്‍ 509 രൂയുടെ പാക്കില്‍ 2ജിബി ഡാറ്റയും പ്രതി ദിനം നല്‍കുന്നു. ഇതു കൂടാതെ ജിയോ പ്രൈം ഉപഭോക്താക്കള്‍ക്ക് ഫ്രീ കോളുകള്‍, ഫ്രീ റോമിങ്ങ്, ജിയോ ആപ്പ് സബ്‌സ്‌ക്രിപ്ഷന്‍, 100എസ്എംഎസ് പ്രതി ദിനം എന്നിവയും നല്‍കുന്നു. 30 രൂപയുടെ പാക്കില്‍ ഒരു ജിബിക്ക് 3.6 രൂപയും 509 രൂപയുടെ പാക്കില്‍ ഒരു ജിബിക്ക് മൂന്നു രൂപയുമാണ് ആകുന്നത്.

ബിഎസ്എന്‍എല്‍ 349 പ്ലാന്‍

'ദില്‍ ഘോല്‍ കീ ബോല്‍' എന്ന പ്ലാനില്‍ 349 രൂപയ്ക്കു റീച്ചാര്‍ജ്ജ് ചെയ്താല്‍ 2ജിബി ഡാറ്റ പ്രതി ദിനം, അണ്‍ലിമിറ്റഡ് ലോക്കല്‍ കോള്‍ എന്നിവ 90 ദിവസത്തെ വാലിഡിറ്റിയില്‍ ലഭിക്കുന്നു. ഈ പ്ലാനില്‍ 1 ജിബിക്ക് ഈടാക്കുന്നത് 1.93 രൂപയാണ്. ഹോം സര്‍ക്കിളുകളില്‍ മാത്രമാണ് അണ്‍ലിമിറ്റഡ് കോളുകള്‍ നല്‍കുന്നത്. എസ്റ്റിഡി കോളുകളില്‍ ചാര്‍ജ്ജുകള്‍ ഓരോ പ്ലാന്‍ അനുസരിച്ച് ഈടാക്കുന്നുണ്ട്. കൂടാതെ ഈ പ്ലനില്‍ 3ജി സ്പീഡാണ് ലഭിക്കുന്നത്.

ബിഎസ്എന്‍എല്‍ 395 പ്ലാന്‍

' നെപ്‌ലെ പീ ഡഹലേ എന്ന ഈ പ്ലാനില്‍ 395 രൂപയുടെ റീച്ചാര്‍ജ്ജില്‍ 2ജിബി ഡാറ്റ പ്രതിദിനം 71 ദിവസത്തെ വാലിഡിറ്റിയില്‍ നല്‍കുന്നുണ്ട്. ഇതില്‍ 2.78 രൂപയാണ് ഒരു ജിബിക്ക് ഈടാക്കുന്നത്. ഇതില്‍ അണ്‍ലിമിറ്റഡ് ലോക്കല്‍, എസ്റ്റിഡി കോളുകളും ചെയ്യാം. അതായത് ബിഎസ്എന്‍എല്‍ ടു ബിഎസ്എന്‍എല്‍ല്ലിലേക്ക് 3,000 മിനിറ്റും ബിഎസ്എന്‍എല്‍ നിന്നും മറ്റു നമ്പറിലേക്ക് 1,800 മിനിറ്റുമാണ് ഫ്രീ കോളുകള്‍. ഈ പ്ലാനിലും 3ജി സ്പീഡായിരിക്കും ലഭിക്കുന്നത്.

എയര്‍ടെല്‍ 399 പാക്ക്

എയര്‍ടെല്ലിന്റെ 399 രൂപയുടെ പാക്കില്‍ 1ജിബി ഡാറ്റ പ്രതിദിനം 70 ദിവസത്തെ വാലിഡിറ്റിയില്‍ ലഭിക്കുന്നു. ഇതില്‍ ഒരു ജിബിക്ക് ഈടാക്കുന്നത് 5.7 രൂപയാണ്. ഈ ഓഫര്‍ ലഭിക്കണമെങ്കില്‍ 4ജി സിമ്മും 4ജി സ്മാര്‍ട്ട്‌ഫോണും വേണം. ഈ 70 ദിവസത്തിനുളളില്‍ മറ്റു നമ്പറിലേക്കു വിളിക്കാന്‍ 3,000 മിനിറ്റാണ് ഫ്രീ കോളുകള്‍. അതു കഴിഞ്ഞാല്‍ 0.10 രൂപയായിരിക്കും ഒരു മിനിറ്റിന് ഈടാക്കുന്നത്. എന്നാല്‍ എയര്‍ടെല്‍ ടൂ എയര്‍ടെല്ലിലേക്കു വിളിക്കാന്‍ പ്രതിദിനം 300 മിനിറ്റാണ് ഫ്രീ, അതായത് ആഴ്ചയില്‍ 1,200 മിനിറ്റ്.

വോഡാഫോണ്‍ 352 പാക്ക്

വോഡാഫോണിന്റെ 352 രൂപയുടെ പാക്കില്‍ 1ജിബി ഡാറ്റ പ്രതിദിനം 56 ദിവസത്തെ വാലിഡിറ്റിയില്‍ നല്‍കുന്നു. ഇതില്‍ 1 ജിബിക്ക് 6.28 ആണ് ഈടാക്കുന്നത്. ഇതു കൂടാതെ അണ്‍ലിമിറ്റഡ് ലോക്കല്‍ എസ്റ്റിഡി കോളുകളും ചെയ്യാം.

ഈ ഓഫര്‍ റീച്ചാര്‍ജ്ജ് ചെയ്യാന്‍ വോഡാഫോണ്‍ വെബ്‌സൈറ്റിലോ മൈവോഡാഫോണ്‍ ആപ്പിലോ സാധിച്ചില്ല എങ്കില്‍ വോഡാഫോണ്‍ ഔട്ട്‌ലെറ്റ് വഴി സാധിക്കുന്നതാണ്.

ആധാര്‍ കാര്‍ഡ് നഷ്ടപ്പെട്ടാല്‍ എന്താണ് ചെയ്യേണ്ടത്!

 

ഐഡിയ 297 പാക്ക്

ഐഡിയയുടെ ഈ റീച്ചാര്‍ജ്ജില്‍ 1ജിബി ഡാറ്റ പ്രതിദിനം 70 ദിവസത്തെ വാലിഡിറ്റിയില്‍ ലഭിക്കുന്നു. ഇതില്‍ ഒരു ജിബിക്ക് 4.24 രൂപയാണ് ഈടാക്കുന്നത്, അതും നിങ്ങള്‍ക്ക് 4ജി സിമ്മും 4ജി മൊബൈലും ഉണ്ടെങ്കില്‍. ഇതില്‍ നിന്നും 300 മിനിറ്റ് സൗജന്യ കോളുകള്‍ ചെയ്യാം ഒരു ദിവസം. അതു കഴിഞ്ഞാല്‍ 30 പൈസ ആയിരിക്കും ഒരു മിനിറ്റില്‍ ഈടാക്കുന്നത്.

ഐഡിയ 447 പാക്ക്

ഈ പാക്കില്‍ 1ജിബി ഡാറ്റ പ്രതിദിനം ലഭിക്കുന്നു. 70 ദിവസത്തെ വാലിഡിറ്റിയും. ഇതില്‍ ഒരു ജിബിക്ക് 6.38 രൂപയാണ് ഈടാക്കുന്നത്. 70 ദിവസത്തെ വാലിഡിറ്റിയില്‍ 3,000 മിനിറ്റ് സൗജന്യ കോളുകള്‍ എല്ലാ നെറ്റ്‌വര്‍ക്കിലേക്കും വിളിക്കാം.

ഐഡിയ 300 പാക്ക്

പോസ്റ്റ്‌പെയ്ഡ് ഉപഭോക്താക്കള്‍ക്കാണ് 300 രൂപയുടെ പാക്ക് ഐഡിയ നല്‍കിയിരിക്കുന്നത്. ഇതില്‍ 1ജിബി ഡാറ്റ പ്രതിദിനം ലഭിക്കുന്നു. 199 രൂപയ്‌ക്കോ അതിനു മുകളിലോ റീച്ചാര്‍ജ്ജ് ചെയ്യണമെങ്കില്‍ ഏപ്രില്‍ 31നുളളില്‍ ചെയ്യേണ്ടതാണ്.

ഡാറ്റ ആനുകൂല്യം ലഭിക്കാനായി ഐഡിയ പോസ്റ്റ്‌പെയ്ഡ് ഉപഭോക്താക്കള്‍ക്ക് 300 രൂപയുടെ പാക്ക് എല്ലാ മാസവും വാങ്ങാവുന്നതാണ്.

ഏറ്റവും കുറഞ്ഞ EMI യില്‍ ലഭിക്കുന്ന മികച്ച ഫോണുകള്‍!

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
In order to retain customers rivals BSNL, Airtel, Vodafone, and Idea have all launched plans that provide data at competitive rates.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot