മെയ്‌ഡ്‌ ഇന്‍ ഇന്ത്യ ഫോണുകളുടെ കൂട്ടത്തിലേക്ക്‌ റിലയന്‍സ്‌ ജിയോഫോണും

By: Archana V

ഈ വര്‍ഷം പുറത്തിറങ്ങിയ ഏറെ പ്രചാരം ലഭിച്ച ഫോണുകളില്‍ ഒന്നാണ്‌ റിലയന്‍സ്‌ ജിയോഫോണ്‍. മികച്ച പ്രതികരണമാണ്‌ ഡിവൈസിന്‌ ലഭിച്ചത്‌. ഇതെ തുടര്‍ന്ന്‌ ഈ സ്‌മാര്‍ട്‌ ഫീച്ചര്‍ ഫോണിന്റെ ആവശ്യകത ശക്തമായി.

മെയ്‌ഡ്‌ ഇന്‍ ഇന്ത്യ ഫോണുകളുടെ കൂട്ടത്തിലേക്ക്‌ റിലയന്‍സ്‌ ജിയോഫോണും

മെയ്‌ഡ്‌ ഇന്‍ ഇന്ത്യ ഫോണായി ഉടന്‍ മാറും എന്നതാണ്‌ ജിയോഫോണിനെ സംബന്ധിച്ചുള്ള ഏറ്റവും പുതിയ വാര്‍ത്ത. മുകേഷ്‌ അംബാനി തലവനായുള്ള റിലയന്‍സ്‌ ജിയോ ഇന്‍ഫോകോം 4ജി ഫീച്ചര്‍ ഫോണിന്റെ നിര്‍മാണം ഇന്ത്യയിലേക്ക്‌ മാറ്റാന്‍ പദ്ധതിയിടുന്നതായി റിപ്പോര്‍ട്ടുകള്‍ ഉണ്ട്‌. ചൈനീസ്‌ പ്ലാന്റിലെ വിതരണം സംബന്ധിച്ചുള്ള പ്രശ്‌നത്തെ തുടര്‍ന്നാണ്‌ ഈ നീക്കം എന്നും പറയപ്പെടുന്നുണ്ട്‌.

ഫീച്ചര്‍ഫോണിനായി അംബാനി ചെന്നൈയില്‍ ഉത്‌പാദന യൂണിറ്റ്‌ തേടുന്നതായും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.എന്നാല്‍, നിര്‍മ്മാണം ഏറ്റെടുക്കുന്നത്‌ ആരാണന്നത്‌ സംബന്ധിച്ചുള്ള വിവരങ്ങള്‍ വ്യക്തമാക്കിയിട്ടില്ല.

ജിയോഫോണിന്റെ ആദ്യ ബാച്ചില്‍ ഉള്‍പ്പെട്ട 6 ദശലക്ഷം യൂണിറ്റുകള്‍ ചൈനയിലെ പ്ലാന്റിലാണ്‌ നിര്‍മ്മിച്ചത്‌. ആവശ്യകത ഉയര്‍ന്നതിനാല്‍ രണ്ടാമത്തെ ബാച്ചില്‍ 10 ദശലക്ഷം യൂണിറ്റുകള്‍ ഉണ്ടാകുമെന്ന്‌ കമ്പനി ഉറപ്പ്‌ നല്‍കുന്നുണ്ട്‌. ചെന്നെയില്‍ ഡിവൈസിന്റെ ഉത്‌പാദനം തുടങ്ങിയതായാണ്‌ സൂചന.

2018 ഡിസംബറോടെ 200 ദശലക്ഷം ജിയോഫോണുകള്‍ വില്‍ക്കുക എന്ന ജിയോയുടെ ലക്ഷ്യം നേടാന്‍ കഴിഞ്ഞേക്കില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്‌. ഡവൈസിന്റെ ചൈനീസ്‌ നിര്‍മ്മാതാക്കളുടെ കഴിവ്‌ കുറവാണ്‌ അതിന്‌ കാരണമായി പറയുന്നത്‌.

'ചുവപ്പാണ് പുതിയ കറുപ്പ്' എന്ന് തെളിയിക്കുന്ന 2017ലെ ചുവന്ന സ്മാര്‍ട്ട്‌ഫോണുകള്‍!

രാജ്യത്ത്‌ ഓരോ ആഴ്‌ചയിലും 5 ദശലക്ഷം യൂണിറ്റ്‌ ജിയോഫോണുകള്‍ വിതരണം ചെയ്യാനാണ്‌ ലക്ഷ്യമിടുന്നത്‌ എന്നാണ്‌

ജിയോഫോണിനെ കുറിച്ച്‌ പ്രഖ്യാപനം നടത്തിയപ്പോള്‍ മുകേഷ്‌ അംബാനി പ്രഖ്യാപിച്ചത്‌. ഈ വര്‍ഷം അവസാന പാദത്തോടെ ഫീച്ചര്‍ഫോണിന്റെ നിര്‍മ്മാണം ഇന്ത്യയില്‍ തുടങ്ങുമെന്നും അംബാനി സൂചിപ്പിച്ചിരുന്നു. ഇപ്പോള്‍ ഇത്‌ യാഥാര്‍ത്ഥ്യമാവുകയാണ്‌.

ജൂലൈയില്‍ പുറത്തിറക്കിയതിന്‌ ശേഷം ജിയോഫോണിന്റെ വിതരണത്തിലും വില്‍പ്പനയലിലും ലക്ഷ്യം കാണുന്നതില്‍ പരജായപ്പെട്ടതിനെ തുടര്‍ന്ന്‌ കമ്പനി ചുവട്‌ മാറ്റുകയാണ്‌.

വില കുറഞ്ഞ ആന്‍ഡ്രോയ്‌ഡ്‌ സ്‌മാര്‍ട്‌ഫോണുകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനായി കമ്പനി ജിയോഫോണിന്റെ ഉത്‌പാദനം നിര്‍ത്താന്‍ പദ്ധതി ഇടുന്നതായും അടുത്തിടെ റിപ്പോര്‍ട്ട്‌ ഉണ്ടായുന്നു.അതേസമയം , ഇംഗ്ലീഷും ഹിന്ദിയും സപ്പോര്‍ട്ട്‌ ചെയ്യുന്ന ഗൂഗിള്‍ അസിസ്‌റ്റന്റ്‌ ജിയോഫോണ്‍ അടുത്തിടെ സ്വീകരിച്ചിരുന്നു.

Read more about:
English summary
Reliance JioPhone is likely to be made in India soon as there are glitches at the Chinese facility.
Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot