റിയന്‍സ് ജിയോ ഫോണ്‍ Rs.49 പ്ലാന്‍ എല്ലാ 4G സ്മാര്‍ട്ട്‌ഫോണുകളിലും; നിങ്ങള്‍ ചെയ്യേണ്ടത് ഇത്രമാത്രം

Written By: Lekhaka

ജിയോ ഫോണ്‍ പുറത്തിറക്കിയപ്പോള്‍ റിലയന്‍സ് 153 രൂപ പ്ലാനാണ് പ്രഖ്യാപിച്ചത്. ഇത് പ്രകാരം 1 GB 4G ഡാറ്റയും പരിധികളില്ലാതെ വോയ്‌സ് കോളുകളും ഉപയോക്താവിന് ലഭിക്കും. കഴിഞ്ഞയാഴ്ച റിലയന്‍സ് ജിയോ ഫോണ്‍ ഉപയോഗിക്കുന്നവര്‍ക്കായി പുതിയ പ്ലാന്‍ പ്രഖ്യാപിച്ചു.

റിയന്‍സ് ജിയോ ഫോണ്‍ Rs.49 പ്ലാന്‍ എല്ലാ 4G സ്മാര്‍ട്ട്‌ഫോണുകളിലും

49 രൂപ വിലയുള്ള പ്ലാന്‍ തിരഞ്ഞെടുക്കുന്നവര്‍ക്ക് പ്ലാന്‍ 153-ന്റെ എല്ലാ ആനുകൂല്യങ്ങളും ലഭിക്കുമെന്ന് മാത്രമല്ല 11,21,51,101 രൂപയ്ക്കുള്ള ആഡ്-ഓണ്‍സ് (Add-ons) തിരഞ്ഞെടുക്കാനും കഴിയും. 28 ദിവസമാണ് പ്ലാനിന്റെ കാലാവധി.

ജിയോ ഫോണുകള്‍ക്ക് മാത്രമായി അവതരിപ്പിച്ച പ്ലാന്‍ 49 എങ്ങനെ മറ്റ് 4G സ്മാര്‍ട്ട്‌ഫോണുകളില്‍ ഉപയോഗിക്കാമെന്ന് നോക്കാം. ഇതിനായി ഒരു ജിയോ ഫോണ്‍ സ്വന്തമാക്കുക. അതിലുള്ള സിം കാര്‍ഡില്‍ പ്ലാന്‍ 49 ആക്ടിവേറ്റ് ചെയ്തതിന് ശേഷം സിം മറ്റൊരു 4G സ്മാര്‍ട്ട്‌ഫോണിലേക്ക് മാറ്റുക. ഇന്ത്യ ടുഡേയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

മറ്റ് സ്മാര്‍ട്ട്‌ഫോണുകളില്‍ ഉപയോഗിച്ചു കൊണ്ടിരിക്കുന്ന ജിയോ സിം ജിയോ ഫോണില്‍ ഇട്ടാല്‍ ഈ ആനുകൂല്യം ലഭിക്കുകയില്ലെന്ന് പ്രത്യേകം ഓര്‍മ്മിക്കുക. ഇത്തരം സിം കാര്‍ഡുകള്‍ക്കായുള്ള ഏറ്റവും കുറഞ്ഞ പ്ലാന്‍ 98 രൂപയുടേതാണ്. 28 ദിവസം കാലാവധിയുള്ള പ്ലാനില്‍ 2GB 4G ഡാറ്റയും പരിധികളില്ലാത്ത വോയ്‌സ് കോളും ലഭിക്കും.

ബിഎസ്എന്‍എല്‍ ഫ്രീ കോളുകള്‍ നിര്‍ത്തുന്നു

English summary
Reliance Jio came up with a Rs. 49 plan that is exclusive for the JioPhone users giving them 1GB of 4G data and unlimited voice calls without any FUP for 28 days. This plan can be used on any other 4G VoLTE smartphone by using the trick that is given here. Check out the same to get these benefits on your smartphone.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot