റിലയന്‍സ് അള്‍ട്രാ ഫാസ്റ്റ് പ്രൊ 3 ഡാറ്റാ നെറ്റ്‌വര്‍ക്ക് 999 രൂപയ്ക്ക് വിപണിയിലെത്തിച്ചു

റിലയന്‍സ് അവരുടെ അള്‍ട്രാ ഫാസ്റ്റ് ഡാറ്റാ നെറ്റ്‌വര്‍ക്ക് ആയ പ്രൊ 3 വിപണിയിലിറക്കി. 14.7 എംബിപിഎസ് വേഗതയിലാണ് അള്‍ട്രാ സ്പീഡ് ഒഴുകുക. ഇത് ഡാറ്റാ സ്ട്രീമിംഗ് ബഫറിംഗുകളോ, കാല താമസമോ കൂടാതെ ഇന്റര്‍നെറ്റ് ആസ്വദിക്കാന്‍ ഉപയോക്താക്കള്‍ക്ക് സഹായകരമാകും.

ചെന്നൈ, ബാംഗ്ലൂര്‍, ഹൈദരാബാദ്, പൂനെ എന്നിവടങ്ങളിലാണ് ആദ്യഘട്ടമായി പ്രൊ 3 എത്തുന്നത്. ഡല്‍ഹിയിലും, മുംബൈയിലും ഉടന്‍ ഇത് പ്രതീക്ഷിക്കാമെന്ന് റിലയന്‍സ് കമ്മ്യൂണിക്കേഷന്റെ സി ഇ ഒ ഗുര്‍ദീപ് സിംഗ് അറിയിച്ചു.

റിലയന്‍സിന്റെ അള്‍ട്രാ ഫാസ്റ്റ് പ്രൊ 3 999 രൂപയ്ക്ക്...!

സ്മാര്‍ട്ട്‌ഫോണുകള്‍, ടാബ്‌ലറ്റുകള്‍, ലാപ്‌ടോപുകള്‍ എന്നിവയില്‍ പരിധിയില്ലാത്ത ഇന്റര്‍നെറ്റ് ഉപയോഗം 9,99 രൂപയ്ക്ക് തടസ്സം കൂടാതെ ലഭ്യമാക്കുകയാണ് പുതിയ പ്ലാനിന്റെ ലക്ഷ്യമെന്ന് കമ്പനി അറിയിച്ചു.

Read more about:

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot