റിലയന്‍സിന്റെ 10 രൂപയുടെ അടിയന്തര ടോക്ക്‌ലോണ്‍ എത്തി...!

Written By:

അനില്‍ അംബാനി നയിക്കുന്ന റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സ് അവരുടെ പ്രീ പെയ്ഡ് ജിഎസ്എം ഉപഭോക്താക്കളായി ടോക്ക്‌ലോണ്‍ സേവനം ആരംഭിച്ചു. ബാലന്‍സ് കുറവാണെങ്കില്‍ അത്യാവശ്യ കോളുകള്‍ വിളിക്കുന്നതിനുളള സേവനമാണ് ഇത്.

ഈ സേവനം ഉപയോഗിച്ച് ആര്‍കോം ഉപഭോക്താക്കള്‍ക്ക് ധൈര്യമായി ഏത് സമയത്തും ഔട്ട് ഓഫ് ബാലന്‍സ് ആകാം. പ്രീ പെയ്ഡ് ഉപഭോക്താക്കളുമായി ഈ സേവനത്താല്‍ തങ്ങള്‍ക്ക് കൂടുതല്‍ ദൃഢമായ ബന്ധം ഉറപ്പിക്കാനാകുമെന്ന് ആര്‍കോം കണ്‍സ്യൂമര്‍ ബിസിനസ്സ് സിഇഒ ഗുര്‍ദീപ് സിംഗ് പറഞ്ഞു.

റിലയന്‍സിന്റെ 10 രൂപയുടെ അടിയന്തര ടോക്ക്‌ലോണ്‍ എത്തി...!

മൊബൈല്‍ ബാലന്‍സ് 10 രൂപയില്‍ താഴെയാകുമ്പോള്‍ ഈ സേവനം ഉപയോഗിച്ച് ആര്‍കോമിന്റെ പ്രീ പെയ്ഡ് ഉപഭോക്താക്കള്‍ക്ക് 5 രൂപയുടേയോ, 10 രൂപയുടേയോ തല്‍സമയ ലോണ്‍ ലഭിക്കുന്നതാണ്.

തുടര്‍ന്നുളള റീചാര്‍ജുകളില്‍ ഈ ലോണ്‍ സംഖ്യ നാമ മാത്രമായ ട്രാന്‍സാക്ഷന്‍ ചാര്‍ജോട് കൂടി ഈടാക്കുന്നതാണ്. ഇപ്പോള്‍ തന്നെ വൊഡാഫോണും, എയര്‍ടെല്ലും സമാന അത്യാവശ്യ റീ ചാര്‍ജ് സേവനങ്ങള്‍ നല്‍കി വരുന്നുണ്ട്.

Read more about:
English summary
Reliance TalkLoan Emergency Rs. 10 Recharge Launched.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot