റിലയന്‍സ് ഉപയോക്താക്കള്‍ക്ക് 1 ജിബി ഡാറ്റ സൗജന്യം

By Super
|
റിലയന്‍സ് ഉപയോക്താക്കള്‍ക്ക് 1 ജിബി ഡാറ്റ സൗജന്യം

റിലയന്‍സ് 3ജി നെറ്റ്‌വര്‍ക്കിലെ ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്ക് 1 ജിബി സൗജന്യ ഡാറ്റ ലഭിക്കുന്നു. ഗൂഗിളും റിലയന്‍സും ഒന്നിക്കുന്ന ഡാറ്റാ പ്ലാന്‍ വഴിയാണ് ഈ ഓഫര്‍ ഉപയോക്താക്കളിലെത്തുന്നത്. നിലവിലുള്ളവര്‍ക്കും പുതിയ ഉപയോക്താക്കള്‍ക്കും സൗജന്യ ഡാറ്റ സ്വന്തമാക്കാന്‍ അവസരമുണ്ട്. ഏപ്രില്‍ 15 മുതല്‍ ജൂണ്‍ 15 വരെ മാത്രമാണ് ഈ ഓഫര്‍ കാലാവധി.

പ്രീപെയ്ഡ്, പോസ്റ്റ് പെയ്ഡ് ഉപയോക്താക്കള്‍ക്ക് ഈ സേവനം ലഭിക്കും. ഹാന്‍ഡ്‌സെറ്റ് അപ്‌ഗ്രേഡ് ചെയ്യുന്ന റിലയന്‍സ് സിഡിഎംഎ വരിക്കാര്‍ക്കും ഗൂഗിള്‍ അംഗീകൃത 3ജി ആന്‍ഡ്രോയിഡ് ഹാന്‍ഡ്‌സെറ്റ് വാങ്ങുന്നവര്‍ക്കുമാണ് ഈ ഓഫര്‍ ബാധകം. കൂടാതെ ആര്‍കോമിന്റെ ഗൂഗിള്‍ അംഗീകൃത ആന്‍ഡ്രോയിഡ് ഹാന്‍ഡ്‌സെറ്റുള്ള ജിഎസ്എം വരിക്കാര്‍ക്കും മെയ് 5 മുതല്‍ ഈ ഓഫര്‍ ബാധകമാണ്.

 

ഏതെല്ലാം ഹാന്‍ഡ്‌സെറ്റുകള്‍ ഈ പ്ലാനില്‍ വരുമെന്ന് വെബ്‌സൈറ്റില്‍ വിശദമാക്കുന്നുണ്ട്. 4ജി നെറ്റ്‌വര്‍ക്ക് കൂടി ഇന്ത്യയില്‍ പ്രവര്‍ത്തനം ആരംഭിച്ചതോടെ 3ജിയിലേക്ക് ഉപയോക്താക്കളെ ആകര്‍ഷിക്കുകയാണ് മികച്ച ഓഫറുകളിലൂടെ റിലയന്‍സിന്റെ ലക്ഷ്യം.

Most Read Articles
Best Mobiles in India

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X