സ്മാര്‍ട്‌ഫോണ്‍ ഉടമകള്‍ക്ക് റിമോട്ട് ആക്‌സസിംഗ് തലവേദനയാകുമോ?

Posted By: Staff

സ്മാര്‍ട്‌ഫോണ്‍ ഉടമകള്‍ക്ക് റിമോട്ട് ആക്‌സസിംഗ് തലവേദനയാകുമോ?

സ്മാര്‍ട്‌ഫോണുകള്‍ക്കായി ഓരോ ദിവസവും ഓരോ നൂതന സൗകര്യങ്ങള്‍ അവതരിപ്പിക്കപ്പെടാറുണ്ട്. പക്ഷെ അവയില്‍ പലതും ഗുണദോഷസമ്മിശ്രമാണ്.

ഉദാഹരണത്തിന് റിമോട്ട് ആക്‌സസിംഗ് സംവിധാനം തന്നെയെടുക്കാം. ഒരു ഹാന്‍ഡ്‌സെറ്റിനെ വിദൂരത്തിലിരുന്ന് നിരീക്ഷിക്കാനും നിയന്ത്രിക്കാനും കഴിയുന്ന

സൗകര്യമാണിത്. ഇത്തരത്തിലുള്ള ടൂളുകള്‍ ഇന്ന് പല കമ്പനികളും അവതരിപ്പിക്കുന്നുണ്ട്.

ഫോണ്‍ കളഞ്ഞുപോയാലും അത് എവിടെ നിന്നും ആക്‌സസ് ചെയ്ത് കോണ്ടാക്റ്റുകളും മറ്റും ബ്ലോക്ക് ചെയ്യാനോ മായ്ക്കാനോ ഉടമയെ സഹായിക്കുന്ന റിമോട്ട് ആക്‌സസിംഗ് ടൂളുകള്‍ ഉണ്ട്. എന്നാല്‍ ഇതിന്റെ ദോഷം വശമെന്താണെന്നോ. ഹാക്കര്‍മാര്‍ക്ക് പല സ്മാര്‍ട്‌ഫോണുകളും ഈ സൗകര്യം ഉപയോഗിച്ച്  ആക്‌സസ് ചെയ്യാന്‍ സാധിക്കും എന്നതാണ്.

ആന്‍ഡ്രോയിഡ് 2.2വില്‍ പ്രവര്‍ത്തിക്കുന്ന ഒരു സ്മാര്‍ട്‌ഫോണിനെ ഉപയോഗിച്ച് ഈ സാധ്യതയെ വിശദമാക്കുകയായിരുന്നു ഗവേഷകര്‍. വെബ് കിറ്റ് ബ്രൗസറില്‍ ഉണ്ടായിരുന്ന ഒരു തകരാറിനെ മുതലെടുത്തായിരുന്നു ഇവരുടെ പരീക്ഷണം.

ഫോണുകളിലെത്തുന്ന ഒരു എസ്എംഎസ് എന്തെല്ലാം ദോഷങ്ങളുണ്ടാക്കാമെന്നും അവര്‍ വിശദമാക്കി. എസ്എംഎസ് രൂപത്തിലെത്തുന്ന മാല്‍വെയര്‍ ഹാന്‍ഡ്‌സെറ്റില്‍ സ്ഥാനം പിടിച്ച് പിന്നീട് ആ ഫോണിലേക്ക് വരുന്ന കോളുകള്‍, മെസേജുകള്‍ എന്നിവയും ഫോണിലെ കോണ്ടാക്റ്റ്, ബാങ്ക് വിവരങ്ങള്‍ ഉള്‍പ്പടെയുള്ള ഗൗരവതരമായ ഡാറ്റകള്‍ നിരീക്ഷിക്കുകയും ഇതിനെല്ലാം  ഉപരി ഉപയോക്താവിന്റെ ലൊക്കേഷന്‍ കണ്ടെത്തുകയും അങ്ങനെ എത്രയോ കാര്യങ്ങള്‍ കണ്ടെത്താന്‍ ഹാക്കര്‍മാര്‍ക്ക് ഏറെ ബുദ്ധിമുട്ടേണ്ടി വരില്ലെന്നാണ് ഇവര്‍ വിശദമാക്കിത്തന്നത്.

ആര്‍എസ്എ 2012 കോണ്‍ഫറന്‍സില്‍ വെച്ച് മക്അഫിയിലെ മുന്‍ ഉദ്യോഗസ്ഥരായ ജോര്‍ജ്ജ് കര്‍ട്‌സ്, ദിമിത്രി അല്‍പെറോവിച്ച് എന്നിവര്‍ ചേര്‍ന്നാണ് സ്മാര്‍ട്‌ഫോണിലെ ഈ ഭീഷണിയെക്കുറിച്ച് വ്യക്തമാക്കിയത്. ഇവര്‍ അടുത്തിടെ ക്രൗഡ്‌സ്‌ട്രൈക്ക് എന്ന പേരില്‍ ഒറു സെക്യൂരിറ്റി കമ്പനി ആരംഭിച്ചിരുന്നു. ഇവിടെ വികസിപ്പിച്ചെടുത്ത ഒരു റിമോട്ട് ആക്‌സസ് ടൂള്‍ ആന്‍ഡ്രോയിഡ് അധിഷ്ഠിത സ്മാര്‍ട്‌ഫോണില്‍ ഇന്‍സ്റ്റാള്‍ ചെയ്താണ് ഇവര്‍ക്ക് ഡാറ്റകള്‍ നിരീക്ഷിക്കാന്‍ സാധിച്ചത്.

Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot