സ്മാര്‍ട്‌ഫോണില്‍ നഗ്നചിത്രങ്ങള്‍ എടുക്കുന്നവര്‍ സൂക്ഷിക്കുക; അവ നിങ്ങളെ വേട്ടയാടും

Posted By:

ആന്‍ഡ്രോയ്ഡ് സ്മാര്‍ട്‌ഫോണുകളില്‍ സ്വന്തം നഗ്നചിത്രങ്ങള്‍ പകര്‍ത്തുന്നവര്‍ സൂക്ഷിക്കുക. ഡിലിറ്റ് ചെയ്താലും അവ നിങ്ങള്‍ക്ക് പാരയായയേക്കാം. 'അവസ്ത്' നടത്തിയ പഠനമാണ് ഇത്തരമൊരു നിഗമനത്തിന് ആധാരം.

അവസ്തിലെ ഗംവഷകര്‍ 20 സെക്കന്‍ഡ് ഹാന്‍ഡ് സ്മാര്‍ട്‌ഫോണുകളില്‍ നടത്തിയ പരീക്ഷണങ്ങളില്‍ വീണ്ടെടുത്തത്, ഡിലിറ്റ് ചെയ്യപ്പെട്ട 40,000 ത്തിലധികം ചിത്രങ്ങള്‍. അതില്‍ നഗ്ന ചിത്രങ്ങളും സെല്‍ഫികളും ഉള്‍പ്പെടുന്നു.

സ്മാര്‍ട്‌ഫോണില്‍ നഗ്നചിത്രങ്ങള്‍ എടുക്കുന്നവര്‍ സൂക്ഷിക്കുക...

ആന്‍ഡ്രോയ്ഡ് ഫോണുകളിലാണ് ഈ പ്രശ്‌നം കണ്ടെത്തിയത്. ഫാക്റ്ററി റീസെറ്റ് ഫംഗ്ഷന്‍ ഉപയോഗിച്ച് ഫോണിലെ ഡാറ്റകളെല്ലാം മായ്ച്ച ശേഷം വില്‍പന നടത്തിയ ഹാന്‍ഡ്‌സെറ്റുകളില്‍ നിന്നാണ് ഫോട്ടോകളും മറ്റ് ഡോക്യുമെന്റുകളും ഗവേഷകര്‍ വീണ്ടെടുത്തത്.

ഫാക്റ്ററി റീസെറ്റ് നല്‍കുമ്പോള്‍ ഡാറ്റകളുടെ ലൊക്കേഷന്‍ കാണിക്കുന്ന ഡയരക്റ്ററി മാത്രമാണ് ഡിലിറ്റ് ആകുന്നത്. കണ്ടര്‍ുകള്‍ അതുപോലെ തന്നെ നിലനില്‍ക്കും എന്നാണ് ഗവേഷകര്‍ പറയുന്നത്.

അതേസമയം പഴയ വേര്‍ഷന്‍ ആന്‍ഡ്രോയ്ഡ് ഉള്ള ഹാന്‍ഡ്‌സെറ്റുകളില്‍ മാത്രമാണ് ഈ പ്രശ്‌നമുള്ളതെന്നും ആന്‍ഡ്രോയ്ഡ് 4.0-യോ അതിനു മുകളിലുള്ളതോ ആയ ഹാന്‍ഡ്‌സെറ്റുകള്‍ക്ക് ഇത്തരം പ്രശ്‌നങ്ങള്‍ ഇല്ലെന്നും ഗൂഗിള്‍ അധികൃതര്‍ പറഞ്ഞു.

English summary
Researchers recover 100s of nude photos from second-hand smartphones, Researchers recover nude photos from second-hand Smartphones, Android phones are not safe, Read More...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot