എല്ലാ ബില്ലുകളും ഒറ്റ വെബ്‌സൈറ്റിലൂടെ അടയ്ക്കാനുള്ള സംവിധാനം വരുന്നു...

By Bijesh
|

വൈദ്യുതി, ടെലിഫോണ്‍ ബില്ലുകള്‍ തുടങ്ങി സ്‌കൂള്‍ വിദ്യാര്‍ഥികളുടെ ഫീസ് വരെ ഒറ്റ വെബ്‌സൈറ്റിലൂടെ അടയ്ക്കാനുള്ള സംവിധാനം വരുന്നു. നിലവില്‍ വിവിധ ബില്ലുകള്‍ സ്വീകരിക്കുന്ന വ്യത്യസ്ത ഏജന്‍സികളെ ഒറ്റ പ്ലാറ്റ്‌ഫോമില്‍ കൊണ്ടുവരിക എന്നതാണ് ഇതിലൂടെ ഉദ്ദേശിക്കുന്നത്.

 
എല്ലാ ബില്ലുകളും ഒറ്റ വെബ്‌സൈറ്റിലൂടെ അടയ്ക്കാനുള്ള സംവിധാനം വരുന്നു..

റിസര്‍വ് ബാങ്കിന്റെ ആഭിമുഖ്യത്തിലാണ് 'ഭാരത് ബില്‍ പേയ്‌മെന്റ്' എന്ന ഈ സംവിധാനം നടപ്പിലാക്കുന്നത്. ഇപ്പോള്‍ വൈദ്യുതി, ടെലിഫോണ്‍ ബില്ലുകള്‍, വെള്ളക്കരം തുടങ്ങി ഓരോന്നും അടയ്ക്കാന്‍ വ്യത്യസ്ത വെബ്‌സൈറ്റുകളെയാണ് ആളുകള്‍ ആശ്രയിക്കുന്നത്. ഇതിന് ഓരോ സൈറ്റിലും പ്രത്യേകം രജിസ്റ്റര്‍ ചെയ്യുകയും വേണം.

 

ഭാരത് ബില്‍ പേയ്‌മെന്റ് സിസ്റ്റം നിലവില്‍ വരുന്നതോടെ ഈ സ്ഥിതിവിശേഷത്തിന് മാറ്റം വരും. മാത്രമല്ല, രാത്രിയോ പകലോ വ്യത്യാസമില്ലാതെ ബില്ലുകള്‍ അടയ്ക്കുകയും ചെയ്യാം.

ആറുലക്ഷം കോടി രൂപയുടെ ഇടപാടുകള്‍ കൈകാര്യം ചെയ്യാന്‍ ശേഷിയുള്ളതായിരിക്കും ഈ പ്ലാറ്റ്‌ഫോം. എന്നുമുതലാണ് സംവിധാനം നിലവില്‍ വരിക എന്ന് വ്യക്തമായിട്ടില്ല.

Best Mobiles in India

English summary
Reserve Bank proposes 'anytime anywhere' bill payment, New system to pay all bills in one website, Reserve Bank proposes Bharath Bill Payment System, Read More...

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X