റോയിട്ടേഴ്‌സ് ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്തു

Posted By: Staff

റോയിട്ടേഴ്‌സ് ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്തു

റോയിട്ടേഴ്‌സ് വാര്‍ത്താ ഏജന്‍സിയുടെ ഒരു ട്വിറ്റര്‍ അക്കൗണ്ട് ഹാക്കിംഗിന് ഇരയായതായി ഏജന്‍സി. ഹാക്ക് ചെയ്യപ്പെട്ട അക്കൗണ്ടില്‍ നിന്ന് സിറിയയിലെ സായുധസമരത്തെക്കുറിച്ച് തെറ്റായ വാര്‍ത്ത ട്വീറ്റ് ചെയ്തതായും റോയിട്ടേഴ്‌സ് ന്യൂസ് അറിയിച്ചു. ഞായറാഴ്ചയാണ് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടത്.

@റോയിട്ടേഴ്‌സ് ടെക് എന്നത് @റോയിട്ടേഴ്‌സ്മി എന്നാണ് ട്വീറ്റില്‍ പ്രത്യക്ഷപ്പെട്ടത്. ഹാക്കിംഗ് കണ്ടെത്തിയതിനെ തുടര്‍ന്ന് ഈ അക്കൗണ്ടിന്റെ പ്രവര്‍ത്തനം നിര്‍ത്തിവെച്ചതായും സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തിവരികയാണെന്നും ഏജന്‍സിയുടെ വക്താവ് അറിയിച്ചു.

കഴിഞ്ഞ വെള്ളിയാഴ്ച റോയിട്ടേഴ്‌സ് ജേണലിസ്റ്റ് ബ്ലോഗിലും സിറിയയുമായി ബന്ധപ്പെട്ട തെറ്റായ വാര്‍ത്ത പ്രസിദ്ധപ്പെടുത്തിയിരുന്നു. തുടര്‍ന്ന് ഈ ബ്ലോഗും ഹാക്കിംഗിന് വിധേയമായതായി കണ്ടെത്തുകയായിരുന്നു. സിറിയന്‍ റിബല്‍ നേതാവുമായുള്ള അഭിമുഖമായിരുന്നു ഇതില്‍ പോസ്റ്റ് ചെയ്തിരുന്നത്.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot