399 രൂപയുടെ പുതുക്കിയ എയര്‍ടെല്‍ പ്ലാനില്‍ തകര്‍പ്പന്‍ ഓഫറുകള്‍

Posted By: Samuel P Mohan

റിലയന്‍സ് ജിയോയുടെ വില വര്‍ദ്ധനവിനെതിരെ ടെലികോം രംഗത്തെ നേതാവായ എയര്‍ടെല്‍ പുതിയ മാറ്റങ്ങളുമായി രംഗത്തെത്തുകയാണ്. അതായത് ഭാരതി എയര്‍ടെല്ലിന്റെ ഏറ്റവും വിറ്റഴിച്ച പാക്കേജില്‍ ഒന്ന് പരിഷ്‌കരിച്ചിരിക്കുന്നു.

399 രൂപയുടെ പുതുക്കിയ എയര്‍ടെല്‍ പ്ലാനില്‍ തകര്‍പ്പന്‍ ഓഫറുകള്‍

എയര്‍ടെല്ലിന്റെ 399 രൂപ പായ്ക്കാണ് പരിഷ്‌കരിച്ചിരിക്കുന്നത്. ഈ പുതുക്കിയ പ്ലാന്‍ ജിയോയുടെ നിലവിലുളള 399 പ്ലാനുമായി നേരിട്ടു മത്സരിക്കുകയാണ്.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

എയര്‍ടെല്ലിന്റെ പുതുക്കിയ പ്ലാന്‍ എങ്ങനെ?

പ്രീപെയ്ഡ് ഉപഭോക്താക്കള്‍ക്ക് എയര്‍ടെല്ലിന്റെ പുതുക്കിയ പ്ലാന്‍ ഉപയോഗിച്ച് കൂടുതല്‍ സാധുത നല്‍കുന്നു. ഈ പ്ലാന്‍ സബ്‌സ്‌ക്രൈബ് ചെയ്യുന്ന എല്ലാ ഉപഭോക്താക്കള്‍ക്കും ദിവസേന 1ജിബി 3ജി/4ജി ഡാറ്റ, 100 എസ്എംഎസ്, 84 ദിവസത്തെ അണ്‍ലിമിറ്റഡ് ലോക്കല്‍/എസ്റ്റിഡി, റോമിംഗ് കോളുകള്‍ എന്നിവ നല്‍കുന്നു.

399 രൂപയുടെ പഴയ പ്ലാനില്‍ 70 ദിവസമായിരുന്നു വാലിഡിറ്റി. 149 രൂപയുടെ പ്ലാനും എയര്‍ടെല്‍ പുതുക്കിയിട്ടുണ്ട്. ഇതില്‍ 1ജിബി ഡാറ്റയും അണ്‍ലിമിറ്റഡ് കോളുകളുമാണ് നല്‍കുന്നത്.

ജിയോ 399 രൂപ പ്ലാന്‍

എയര്‍ടെല്ലിന്റെ പുതുക്കിയ 399 രൂപയുടെ പ്ലാന്‍ ഇപ്പോള്‍ ജിയോയുടെ 399 രൂപ പ്ലാനുമായാണ് ഏറ്റുമുട്ടിയിരിക്കുന്നത്. രണ്ടു പ്ലാനുകള്‍ക്കും ഒരേ വാലിഡിറ്റിയും ഓഫറുമാണ്.

ജിയോ 399 രൂപ പ്ലാനില്‍ 1ജിബി 4ജി ഡാറ്റ പ്രതിദിനം ഇതിനോടൊപ്പം അണ്‍ലിമിറ്റഡ് ലോക്കല്‍/ എസ്റ്റിഡി കോളുകള്‍, പ്രതിദിനം 100 എസ്എംഎസ്, സൗജന്യ ജിയോ ആപ്ലിക്കേഷനുകള്‍ എന്നിവ 84 ദിവസത്തെ വാലിഡിറ്റിയില്‍ നല്‍കുന്നു.

ഷവോമിയുടെ 4കെ 50 ഇഞ്ച് ടിവി വിപണിയില്‍, വില്‍പന ജനുവരി 23 മുതല്‍

എയര്‍ടെല്‍ 149 രൂപ പ്ലാന്‍

എയര്‍ടെല്ലിന്റെ 149 രൂപ പ്ലാനില്‍ അണ്‍ലിമിറ്റഡ് കോളുകളും 100 എസ്എംഎസ്സുമാണ് വാഗ്ദാനം ചെയ്തിരിക്കുന്നത്. എന്നാല്‍ 28 ദിവസത്തെ വാലിഡിറ്റിയില്‍ 1ജിബി ഡാറ്റ മാത്രമാണ് നല്‍കിയിരിക്കുന്നത്.

പക്ഷേ ജിയോയുടെ 149 രൂപ പ്ലാനില്‍ 28 ദിവസത്തെ വാലിഡിറ്റിയില്‍ 1ജിബി ഡാറ്റ പ്രതിദിനം നല്‍കുന്നുണ്ട്. അപ്പോള്‍ ഇതില്‍ മികച്ചത് ഏതാണ്? നിങ്ങള്‍ക്കു തന്നെ തീരുമാനിക്കാം.

എയര്‍ടെല്ലിന്റെ ഈ പുതുക്കിയ പ്ലാന്‍ തിരഞ്ഞെടുത്ത സര്‍ക്കിളുകളില്‍ മാത്രമാണ് ലഭിക്കുനത്.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
The revised Airtel Rs. 399 prepaid comes with 1GB of data per day and now has a 84 day validity.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot