പുതിയ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഇലക്ട്രിക് ബൈക്കിനെ പരിചയപ്പെടാം

|

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഇലക്ട്രിക് ബൈക്കുമായി ഇലക്ട്രിക് ടൂ-വീലർ നിർമാണ കമ്പനിയായ റിവോൾട്ട് ഇന്റലികോർപ് രംഗത്ത്. ആർവി400 എന്നാണ് ഈ പുതിയ ബൈക്കിന്‍റെ പേര്. ജിയോ ഫെന്‍സിങ്, റിമോട്ട് ഡയഗ്നോസ്റ്റിക്‌സ്, ക്ലൗഡ് സേവനങ്ങള്‍, സോഫ്റ്റ്‌വെയര്‍ അപ്‌ഡേറ്റുകള്‍ മുതലായവ കണക്ടഡ് ടെക്‌നോളജി മുഖേന ഈ വാഹനത്തിൽ സാധ്യമാണ് എന്നതാണ് റിവോള്‍ട്ട് RV400-ന്‍റെ പ്രധാന പ്രത്യേകത.

പുതിയ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഇലക്ട്രിക് ബൈക്കിനെ പരിചയപ്പെടാം

 

ഇതിനായി ബൈക്കിൽ 4G സിം എംബഡ് ചെയ്‍തിട്ടുണ്ട്. നിങ്ങളുടെ സ്‍മാർട്ട്ഫോണിൽ കമ്പനിയുടെ മൊബൈൽ ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്‌താൽ വാഹനത്തിൻറെ പ്രകടനം, ഹെൽത്ത് എന്നിവ നീരിക്ഷിക്കാനാകും. കീ ഉപയോഗിക്കാതെ തന്നെ ബൈക്ക് സ്റ്റാർട്ട് ചെയ്യുന്നതിനും ഈ ആപ്പ് ഉപയോഗിക്കാം. ബാറ്ററി മാറാനും എക്സോസ്റ്റിന്റെ ശബ്ദം മാറ്റാനും ഈ ആപ്പ് മുഖേന സാധിക്കും.

ആർവി400

ആർവി400

ഒറ്റ തവണ ചാർജിൽ 156 കിലോമീറ്റർ വരെ സഞ്ചരിക്കാനാകുന്ന ഈ ബൈക്കിന് 85 kmph ആണ് പരമാവധി വേഗത. ലിഥിയം അയേൺ ബാറ്ററി യൂണിറ്റാണ് ഈ ബൈക്കിന്‍റെ മർമ്മഭാഗം. സാധാരണ ഇലക്ട്രിക് പ്ലഗില്‍ നേരിട്ട് ബന്ധിപ്പിച്ചും ബൈക്കില്‍ നിന്നും ബാറ്ററി യൂണിറ്റ് ഊരിമാറ്റിയും ഉള്‍പ്പെടെ നാലു തരത്തിൽ ഈ ബാറ്ററി ചാര്‍ജ് ചെയ്യാനാകും. നാലു മണിക്കൂർ കൊണ്ട് പൂർണമായും ചാർജ് നിശ്ശേഷം നിറയ്ക്കാനാകും.

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഇലക്ട്രിക് ബൈക്ക്

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഇലക്ട്രിക് ബൈക്ക്

മുന്നില്‍ അപ്‌സൈഡ് ഡൗണ്‍ ഫോര്‍ക്കുകളും പിന്നില്‍ മോണോഷോക്ക് അബ്‌സോര്‍ബറുമാണ് സസ്‌പെന്‍ഷന്‍. പരന്ന ഹാന്‍ഡില്‍ബാർ കൂടാതെ എട്ടു സ്‌പോക്ക് അലോയ് വീലുകള്‍ മറ്റൊരു പ്രത്യകതയാണ്. അടിസ്ഥാന സൗകര്യമായി ആന്റി - ലോക്ക് ബ്രേക്കിങ് സംവിധാനവുമുണ്ട്. ഇലക്ട്രിക് മോട്ടോറിൻറെ എഞ്ചിന്‍ ശബ്ദം മാറ്റുവാൻ സാധിക്കും. ഇലക്ട്രോണിക് കണ്‍ട്രോള്‍ യൂണിറ്റ്, ബാറ്ററി മാനേജ്‌മെന്റ് സംവിധാനം തുടങ്ങിയ നിരവധി പ്രത്യേകതകളോടെയാണ് ഈ ബൈക്ക് നിരത്തിലിറങ്ങുന്നത്.

ഇലക്ട്രോണിക് കണ്‍ട്രോള്‍
 

ഇലക്ട്രോണിക് കണ്‍ട്രോള്‍

ഡാറ്റ ശേഖരണത്തിലൂടെ ഓടിക്കുന്നയാളുടെ റൈഡിങ് സ്വഭാവം പഠിക്കാനും മനസിലാക്കാനും ഈ ബൈക്കിന് കഴിയുമെന്നും കമ്പനി പറയുന്നു. ആദ്യഘട്ടമായി അടുത്ത നാലു മാസങ്ങൾക്കുള്ളിൽ ചെന്നൈ, നാഗ്പൂര്‍, അഹമ്മദാബാദ്, ദില്ലി, പൂനെ, ബെംഗളൂരു, ഹൈദരാബാദ് ഉള്‍പ്പെട രാജ്യത്തെ ഏഴ് നഗരങ്ങളിൽ ഈ ബൈക്ക് വിൽപ്പനക്കെത്തും. ഇന്ത്യന്‍ വിപണിയില്‍ ഏകദേശം ഒന്നരലക്ഷം രൂപയാണ് റിവോള്‍ട്ട് RV400 -ന് പ്രതീക്ഷിക്കുന്ന വില.

Most Read Articles
Best Mobiles in India

Read more about:
English summary
Revolt Intellicorp has finally unveiled India’s first fully electric motorcycle, the RV 400. The company has announced that the bike will be launched next month and that deliveries will commence soon after. One can pre-book the motorcycle through the company's website for a token amount of Rs 1,000 starting June 25.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Gizbot sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Gizbot website. However, you can change your cookie settings at any time. Learn more
X