ടെക് ലോകത്തെ സമ്പന്നരില്‍ ബില്‍ഗേറ്റ്‌സ് ഒന്നാമന്‍

By Bijesh
|

മൈക്രോസോഫ്റ്റിന്റെ പടിയിറങ്ങിയിട്ട് വര്‍ഷങ്ങളായെങ്കിലും ബില്‍ഗേറ്റ്‌സിന്റെ സമ്പാദ്യം നാള്‍ക്കുനാള്‍ വര്‍ദ്ധിച്ചുവരികയാണ്. ഫോര്‍ബ്‌സ് പുറത്തുവിട്ട 2013-ലെ ടെക് കോടീശ്വരന്‍മാരുടെ പട്ടികയില്‍ ഇദ്ദേഹമാണ് ഒന്നാമന്‍. 67 ബില്ല്യന്‍ (4,237,41,50,00,000 രൂപ) ഡോളറാണ് ആകെ സമ്പാദ്യം.

കഴിഞ്ഞ വര്‍ഷത്തെ കണക്കുമായി താരതമ്യം ചെയ്യുമ്പോള്‍ 6 ബില്ല്യന്‍ ഡോളറിന്റെ വര്‍ദ്ധന. അദ്ദേഹം തന്നെ സ്ഥാപിച്ച മൈക്രോ സോഫ്റ്റില്‍ നിലവില്‍ 5 ശതമാനം ഓഹരി മാത്രമെ ബില്‍ഗേറ്റ്‌സിനുള്ളുവെങ്കിലും പ്രൈവറ്റ് ഇക്വിറ്റി, ബോണ്ട് തുടങ്ങിയ രീതിയിലും മറ്റു കമ്പനികളുടെ ഷെയറായുമുള്ളതാണ് ഈ സമ്പാദ്യം.

സ്മാര്‍ട്‌ഫോണ്‍ ഗാലറിക്കായി ഇവിടെ ക്ലിക് ചെയ്യുക

ലിസ്റ്റില്‍ ആദ്യ പതിനഞ്ചില്‍ ഒരു ഇന്ത്യക്കാരനും ഇടം നേടി. വിപ്രോയുടെ അസിം പ്രേംജി. അദ്ദേഹത്തിന്റെ സമ്പാദ്യം രൂപയാണ്.

 

ഫോര്‍ബ്‌സിന്റെ ലിസ്റ്റില്‍ ഇടം നേടിയ ആദ്യ പതിനഞ്ചു സ്ഥാനക്കാരെ ഒന്നു കണ്ടുനോക്കാം.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Bill Gates

സമ്പാദ്യം 67 ബില്ല്യന്‍ ഡോളര്‍

 

Larry Ellison

ഒറാക്കിള്‍ സ്ഥാപകനും സി.ഇ.ഒയുമായ ലാറി എല്ലിസണാണ് രണ്ടാമന്‍. സമ്പാദ്യം 43 ബില്ല്യന്‍ ഡോളര്‍

 

Jeff Bezos

25.2 ബില്ല്യന്‍ ഡോളര്‍ സമ്പാദ്യവുമായി ആമസോണ്‍ സ്ഥാപകന്‍ ജെഫ് ബിസോസ് മൂന്നാമതായി ലിസ്റ്റില്‍ ഇടം പിടിച്ചു

 

ലാറി പേജ്
 

Larry Page

ഗൂഗിള്‍ സഹസ്ഥാപകന്‍ ലാറി പേജിന്റെ സമ്പാദ്യം 23 ബില്ല്യന്‍ ഡോളര്‍

 

Sergey Brin

ലാറിപേജിനൊപ്പം ഗൂഗിള്‍ സ്ഥാപിച്ച സെര്‍ജി ബ്രെയിന്റെ ആസ്തി 22.8 ബില്ല്യന്‍ ഡേളര്‍.

 

Michael Dell

15.3 ബില്ല്യന്‍ ഡേളറാണ് മൈക്കല്‍ ഡെല്ലിന്റെ സമ്പാദ്യം

 

Steve Ballmer

മൈക്രോസോഫ്റ്റിന്റെ സി.ഇ.ഒയും ചെയര്‍മാനുമായ സ്റ്റീവ് ബാള്‍മറുടെ ആസ്തി 15.2 ബില്ല്യന്‍ ഡോളറാണ്.

 

Paul Allen

മൈക്രോസോഫ്റ്റ് സഹസ്ഥാപകനായ പോള്‍ അലന്റെ ആസ്തി 15 ബില്ല്യന്‍ ഡോളര്‍

 

Mark Zuckerberg

ഫേസ് ബുക്ക് സ്ഥാപകന്‍ മാര്‍ക് സുക്കര്‍ബര്‍ഗിന് 13.3 ബില്ല്യന്‍ ഡോളറാണ് സമ്പാദ്യം

 

Azim Premji

വിപ്രോ സ്ഥാപകന്‍ അസിം പ്രേംജിയാണ് ആദ്യ പതിനഞ്ചില്‍ ഇടം പിടിച്ച ഏക ഇന്ത്യക്കാരന്‍. 11.2 ബില്ല്യന്‍ ഡോളറാണ് അദ്ദേഹത്തിന്റെ സമ്പാദ്യം

 

Laurene Powell Jobs

അന്തരിച്ച സ്റ്റീവ് ജോബ്‌സിന്റെ വിധവയും വ്യവസായിയുമായ ലോറന്‍ പവല്‍ ജോബ്‌സിന്റെ സമ്പാദ്യം 10.7 ബില്ല്യന്‍ ഡോളര്‍

 

Hasso Plattner

ജര്‍മന്‍ വ്യവസായിയും SAP AG എന്ന സോഫ്റ്റ് വെയര്‍ കമ്പനിയുടെ സ്ഥാപകനുമായ ഹാസോ പ്ലാറ്റ്‌നര്‍ ലിസ്റ്റില്‍ 12-ാമനാണ്. സമ്പാദ്യം 8.9 ബില്ല്യന്‍ ഡോളര്‍

 

Pierre Omidyar

ഇ- ബെ എന്ന ഓണ്‍ലൈന്‍ ഷോപ്പിംഗ് സൈറ്റിന്റെ സ്ഥാപകനായ ഇദ്ദേഹത്തിന്റെ ആസ്തി 8.7 ബില്ല്യന്‍ ഡോളറാണ്.

 

Eric Schmidt

ഗുഗിള്‍ എക്‌സിക്യുട്ടീവ് ചെയര്‍മാനായ എറിക് ഷിമിഡിറ്റിന്റെ ആസ്തി 8.2 ബില്ല്യന്‍ ഡോളര്‍

 

James Goodnight

ലോകത്തിലെ ഏറ്റവും വലിയ സ്വകാര്യ സോഫ്റ്റ്‌വെയര്‍ കമ്പനിയായ SAS -ന്റെ സ്ഥാപകരിലൊരാളായ ജെയിംസ് ഗുഡ്‌നൈറ്റാണ് ലോക സമ്പന്നരില്‍ പതിനഞ്ചാമന്‍. സമ്പാദ്യം 7.7 ബില്ല്യന്‍ ഡോളര്‍

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്
ടെക് ലോകത്തെ സമ്പന്നരില്‍ ബില്‍ഗേറ്റ്‌സ് ഒന്നാമന്‍

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot

Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Gizbot sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Gizbot website. However, you can change your cookie settings at any time. Learn more