Home
News

ഈ കാട്ടിൽ ഒരു രാജാവ് മതി എന്ന് ഉറപ്പിച്ച് ജിയോ; വാർഷിക യോഗത്തിൽ വൻ പ്രഖ്യാപനങ്ങളുമായി അ‌ംബാനി

ഇന്ത്യൻ ടെലിക്കോം മേഖലയിൽ ജിയോയുടെ ആധിപത്യം ഉറപ്പിക്കാനും രാജ്യത്തെ ടെക്നോളജി മേഖലയിലേക്ക് അ‌ടക്കം ആധിപത്യം വ്യാപിപ്പിക്കാനും ലക്ഷ്യമിട്ട് വൻ പ്രഖ്യാപനങ്ങളുമായി റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ് ചെയർമാൻ മുകേഷ് അംബാനി രംഗത്ത്. ഇന്ന് നടന്ന റിലയൻസ് ഇൻഡ്സ്ട്രീസ് ലിമിറ്റഡ് വാർഷിക ജനറൽ മീറ്റിങ് 2024 (RIL AGM 2024)-ൽ ആണ് ജിയോ AI ക്ലൗഡ്, ജിയോ ഫോൺകോൾ AI, ജിയോ ബ്രെയിൻ അ‌ടക്കം വൻ പ്രഖ്യാപനങ്ങൾ ഉണ്ടായിരിക്കുന്നത്. പ്രധാനമായും 5ജി സേവനങ്ങളുടെ കാര്യത്തിലും എഐ അ‌ടിസ്ഥാനമാക്കിയുള്ള വിവിധ സേവനങ്ങളുടെ കാര്യത്തിലും ആധിപത്യം​ നേടാനാണ് ജിയോ ലക്ഷ്യമിടുന്നത്.

5ജി സ്മാർട്ട്ഫോണുകളുടെ വിൽപ്പന വർധിച്ചുവരികയാണ്. അ‌തിനാൽത്തന്നെ കൂടുതൽ ഇന്ത്യക്കാർ 5ജി സേവനങ്ങളിലേക്ക് കടക്കാൻ ഒരുങ്ങുന്നു. ഈ 5ജി സേവനങ്ങളുടെ സിംഹഭാഗവും പിടിച്ചടക്കാനാണ് തങ്ങൾ ലക്ഷ്യമിടുന്നത് എന്ന് ജിയോ ​വാർഷിക യോഗത്തിൽ മുകേഷ് അ‌ംബാനി വെളിപ്പെടുത്തി. ജിയോ മികച്ച വേഗതയിലും നിലവാരത്തിലും 5ജി സേവനങ്ങൾ നൽകുന്നതിനാൽ വരാൻ പോകുന്ന 5ജി സർവീസിന്റെ സിംഹഭാഗവും പിടിച്ചെടുക്കാൻ കഴിയുമെന്ന് അ‌ംബാനി പ്രതീക്ഷ പ്രകടിപ്പിച്ചു.

ഈ കാട്ടിൽ ഒരു രാജാവ് മതി; വൻ പ്രഖ്യാപനങ്ങളുമായി അ‌ംബാനി

ഇന്ന് ഇന്ത്യയിൽ പ്രവർത്തിക്കുന്ന 5G റേഡിയോ സെല്ലുകളിൽ 85 ശതമാനവും ജിയോയുടേത് ആണെന്നും 5G- ഡാർക്ക് എന്നതിൽ നിന്ന് 5G- ബ്രൈറ്റ് ആക്കി ഇന്ത്യയെ മാറ്റാനും ലോകത്തെ ഏറ്റവും നൂതനമായ 5G നെറ്റ്‌വർക്കുകളിൽ ഒന്ന് സൃഷ്ടിക്കാനും ജിയോയ്ക്ക് കഴിഞ്ഞു എന്നും അ‌ംബാനി പറഞ്ഞു.

വെറും രണ്ട് വർഷത്തിനുള്ളിൽ, 130 ദശലക്ഷത്തിലധികം ഉപഭോക്താക്കൾ തങ്ങളുടെ 5G നെറ്റ്‌വർക്ക് സ്വീകരിച്ചുവെന്ന് അ‌ംബാനി പറഞ്ഞു. തൻ്റെ പ്രസംഗത്തിനിടെ റിലയൻസിനെ ഡീപ് ടെക് കമ്പനിയെന്നാണ് മുകേഷ് അ‌ംബാനി പരാമർശിച്ചത്. കമ്പനി അതിൻ്റെ ബിസിനസിൻ്റെ എല്ലാ മേഖലകളിലും നൂതന സാങ്കേതികവിദ്യയായ എഐ സംയോജിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം സൂചിപ്പിച്ചു. അ‌ദ്ദേഹത്തിന്റെ പ്രസംഗത്തിലെ പ്രധാന പ്രഖ്യാപനങ്ങൾ ഇതാ.

ഈ കാട്ടിൽ ഒരു രാജാവ് മതി; വൻ പ്രഖ്യാപനങ്ങളുമായി അ‌ംബാനി

ജിയോ ബ്രെയിൻ: റിലയൻസ് യോഗത്തിൽ AI യുടെ പ്രാധാന്യം ഊന്നിപ്പറഞ്ഞ മുകേഷ് അ‌ംബാനി തങ്ങളുടെ AI ടൂളുകളുടെ ഒരു സ്യൂട്ടായ ജിയോ ബ്രെയിൻ കൂടുതൽ മികച്ച രീതിയിൽ അ‌വതരിപ്പിക്കുമെന്ന് വ്യക്തമാക്കി. "ജിയോ സേവനങ്ങളിൽ ഉടനീളം AI-യുടെ സേവനം ലഭ്യമാക്കാൻ ജിയോ ബ്രെയിൻ ലക്ഷ്യമിടുന്നു. എഐ മുന്നേറ്റ രംഗത്ത് ജിയോയുടെ പേര് പതിപ്പിക്കാൻ ജിയോ ബ്രെയിൻ എഐ പ്ലാറ്റ്ഫോമിന് സാധിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

ജിയോ AI ഫോൺകോൾ: ഏത് കോളും സംഗ്രഹിക്കാനും ഇഷ്ടമുള്ള ഭാഷയിലേക്ക് വിവർത്തനം ചെയ്യാനും കഴിയുന്ന ജിയോ ഫോൺകോൾ എഐ ഫീച്ചർ ജിയോയുടെ വാർഷിക യോഗത്തിൽ പ്രഖ്യാപിച്ചു. ജിയോ ക്ലൗഡിൽ ഏത് കോളും റെക്കോർഡ് ചെയ്യാനും സംഭരിക്കാനും അത് ഓട്ടോമാറ്റിക്കായി ട്രാൻസ്ക്രൈബ് ചെയ്യാനും ഈ ഫീച്ചറിന് കഴിയും.

ഈ AI ഫീച്ചർ ഉപയോഗിക്കുന്നത് ഒരു നമ്പർ ഡയൽ ചെയ്യുന്ന അ‌ത്ര ഈസിയായിട്ടാണെന്ന് ജിയോ എടുത്തുപറയുന്നു. ഈ സേവനം ഉപയോഗിക്കുന്നതിന് ഉപയോക്താക്കൾ അവരുടെ നിലവിലുള്ള കോളിനിടെ ജിയോഫോൺകോൾ AI നമ്പർ-1-800-732673-ൽ ചേർക്കേണ്ടതുണ്ട്. ഒരു സ്വാഗത സന്ദേശം കേട്ട ശേഷം, കോൾ റെക്കോർഡ് ചെയ്യാനും ട്രാൻസ്‌ക്രൈബ് ചെയ്യാനും #1 അമർത്താം. ഫോൺ കോളുകൾ കൈകാര്യം ചെയ്യാനും സംരക്ഷിക്കാനും സഹായിക്കുന്ന നിരവധി എഐ ഫീച്ചറുകൾ ജിയോഫോൺകോൾ എഐയിൽ ഉണ്ട്.

ഈ കാട്ടിൽ ഒരു രാജാവ് മതി; വൻ പ്രഖ്യാപനങ്ങളുമായി അ‌ംബാനി

ജിയോ ടിവിഒഎസ്: ജിയോ പൊതുയോഗത്തിൽ ജിയോ സെറ്റ് ടോപ്പ് ബോക്‌സിനായി ഹോം-ഗ്രൗണ്ട് ഓപ്പറേറ്റിംഗ് സിസ്റ്റമായ ജിയോ ഹോമുമായി പൂർണ്ണമായും സംയോജിപ്പിച്ച് ജിയോ ടിവിഒഎസ് അവതരിപ്പിച്ചു. അൾട്രാ എച്ച്‌ഡി 4കെ വീഡിയോ, ഡോൾബി വിഷൻ, ഡോൾബി അറ്റ്‌മോസ് തുടങ്ങിയ അത്യാധുനിക ഹോം എൻ്റർടൈൻമെൻ്റ് ഫീച്ചറുകളെ ജിയോ ടിവിഒഎസ് പിന്തുണയ്ക്കുന്നു. ​

ലൈവ് ടിവി, ഓൺ-ഡിമാൻഡ് ഷോകൾ, ആപ്പുകൾ എന്നിവ ഒരു പ്ലാറ്റ്‌ഫോമിൽ ഒരുമിച്ച് കൊണ്ടുവരുന്ന ജിയോ ടിവി + ആകാശ് അ‌ംബാനി അനാച്ഛാദനം ചെയ്തു. JioTV+ ഹൈ ഡെഫനിഷനിൽ 860-ലധികം ​ലൈവ് ടിവി ചാനലുകളിലേക്കും ആമസോൺ ​പ്രൈം വീഡിയോ, ഡിസ്നി+ ഹോട്ട്സ്റ്റാർ പോലുള്ള ജനപ്രിയ ഒടിടി പ്ലാറ്റ്ഫോമുകളിലേക്കും ആക്സസ് നൽകും.

ജിയോ AI ക്ലൗഡ്: ജിയോ എഐ ക്ലൗഡ് വെൽക്കം ഓഫർ വാർഷിക യോഗത്തിൽ മുകേഷ് അംബാനി പ്രഖ്യാപിച്ചു. ഈ ഓഫറിന്റെ ഭാഗമായി 100 ജിബി വരെ സൗജന്യ ക്ലൗഡ് സ്റ്റോറേജ് ഉപയോക്താക്കൾക്ക് ലഭ്യമാകും. ഫോട്ടോകളും വീഡിയോകളും ഡോക്യുമെൻ്റുകളും മറ്റ് ഡിജിറ്റൽ ഉള്ളടക്കങ്ങളും സുരക്ഷിതമായി സംഭരിക്കാനും ആക്‌സസ് ചെയ്യാനും ഉപയോക്താക്കൾക്ക് ഈ ഓഫർ പ്രയോജനപ്പെടുത്താം.

കൂടുതൽ സ്റ്റോറേജ് ആവശ്യമുള്ളവർക്ക് ഏറ്റവും കുറഞ്ഞ നിരക്കിൽ സ്റ്റോറേജ് സൗകര്യം ലഭ്യമാക്കാമെന്നും അംബാനി വാഗ്ദാനം ചെയ്തു. ഈ വർഷം ദീപാവലി മുതൽ ജിയോ എഐ ക്ലൗഡ് വെൽക്കം ഓഫർ അവതരിപ്പിക്കാനാണ് കമ്പനി പദ്ധതിയിടുന്നത്. ജിയോയുടെ വരുമാനം 1,00,000 കോടി രൂപ മറികടന്നതായും ലാഭം 20,000 കോടി കവിഞ്ഞതായും മുകേഷ് അ‌ംബാനി പൊതുയോഗത്തിൽ അ‌റിയിച്ചു.

More from GizBot

Best Mobiles in India

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X