ബ്ലാക്ക്‌ബെറി വീഡിയോ സ്‌റ്റോര്‍

Posted By: Super

ബ്ലാക്ക്‌ബെറി വീഡിയോ സ്‌റ്റോര്‍

 

മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസില്‍ വെച്ച് റിസര്‍ച്ച് ഇന്‍ മോഷന്‍ ബ്ലാക്ക്‌ബെറി വീഡിയോ സ്‌റ്റോര്‍ പരിചയപ്പെടുത്തി. എച്ച്ഡി മൂവി, മറ്റ് ക്വാളിറ്റി കൂടിയ കണ്ടന്റുകള്‍ എന്നിവ പ്ലേ ചെയ്യാന്‍ ഈ വീഡിയോ സ്‌റ്റോറിലൂടെ സാധിക്കും.

കഴിഞ്ഞ വര്‍ഷത്തിലേ ഇതേ കുറിച്ച് റിപ്പോര്‍ട്ടുകളുണ്ടായിരുന്നെങ്കിലും ഇപ്പോഴാണ് ഒരു ഔദ്യോഗിക പ്രഖ്യാപനം വന്നത്. പ്ലേബുക്ക് 2.0 ഒഎസ് വേര്‍ഷനൊപ്പം ആദ്യം യുഎസിലും പിന്നീട് യുകെയിലും ഈ സേവനം ലഭ്യമാകും. മറ്റ് രാജ്യങ്ങളില്‍ ഇത് എപ്പോള്‍ ആക്‌സസ് ചെയ്യാനാകും എന്ന് വ്യക്തമല്ല.

സ്‌റ്റോറില്‍ നിന്ന് പതിനായിരത്തിലേറെ സിനിമകളും ടിവി സീരീസുകളും വാങ്ങാനും വാടകയ്ക്ക് എടുക്കാനും കഴിയും. പ്ലേബുക്ക് 2.0 ആപ്ലിക്കേഷന്‍ വേള്‍ഡില്‍ ആയിരക്കണക്കിന് പുതിയ ആപ്ലിക്കേഷനുകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇതില്‍ ചില ആന്‍ഡ്രോയിഡ് ആപ്ലിക്കേഷനുകളുമുണ്ട്.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot