ബ്ലാക്ക്‌ബെറിയുടെ L ശ്രേണി, N ശ്രേണി ഫോണുകളുടെ ചിത്രം പുറത്തുവന്നു

Posted By: Staff

ബ്ലാക്ക്‌ബെറിയുടെ L ശ്രേണി, N ശ്രേണി ഫോണുകളുടെ ചിത്രം പുറത്തുവന്നു

കനേഡിയന്‍ മൊബൈല്‍ നിര്‍മാതാക്കളായ റിസര്‍ച്ച് ഇന്‍ മോഷന്‍ (റിം) പുറത്തിറക്കുന്ന ആദ്യത്തെ ബ്ലാക്ക്‌ബെറി 10 സ്മാര്‍ട്ട്‌ഫോണുകള്‍ ഒരുമിച്ചൊരു ചിത്രത്തില്‍ പ്രത്യക്ഷപ്പെട്ടിരിയ്ക്കുന്നു.  കൂടെയുള്ള ഫോണാകട്ടെ റിം കുറച്ച് മാസങ്ങള്‍ക്ക് മുമ്പ് പ്രഖ്യാപിച്ച ബ്ലാക്ക്‌ബെറി ദേവ് ആല്‍ഫ സി എന്ന മോഡലാണ്.

ബ്ലാക്ക്‌ബെറിയുടെ L ശ്രേണി, N ശ്രേണി ഫോണുകളുടെ ചിത്രം പുറത്തുവന്നു

ബ്ലാക്ക്‌ബെറി Z10 എന്ന പേരില്‍ ചില്ലലമാരകളില്‍ കയറിയിരിയക്കേണ്ട സംഭവമാണ്

മധ്യഭാഗത്തായി കാണുന്ന L സീരീസ് സ്മാര്‍ട്ട്‌ഫോണ്‍. കക്ഷിയാകട്ടെ സമ്പൂര്‍ണ ടച്ച് സ്‌ക്രീന്‍ ആണുതാനും.

ബ്ലാക്ക്‌ബെറിയുടെ L ശ്രേണി, N ശ്രേണി ഫോണുകളുടെ ചിത്രം പുറത്തുവന്നു

ഈ കാണുന്ന ചിത്രമാണ് ബ്ലാക്ക്‌ബെറി N ശ്രേണിയിലെ കില്ലാഡി. ബ്ലാക്ക്‌ബെറി X10 എന്ന പേരില്‍ പുറത്തിറക്കാന്‍ പോകുന്ന ഫോണാണിത്. മുകളിലെ ചിത്രത്തില്‍ വലത് ഭാഗത്ത് കാണുന്ന അതേ മോഡലാണിത്.

ഏതായാലും ഈ മോഡലുകള്‍ ബ്ലാക്ക്‌ബെറിയുടെ ശക്തമായ വിപണി പ്രവേശത്തിന് വീണ്ടും അരങ്ങൊരുക്കുമെന്നാണ് സ്മാര്‍ട്ട്‌ഫോണ്‍ വിപണി പ്രതീക്ഷിയ്ക്കുന്നത്.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot