ബ്ലാക്ക്‌ബെറിയില്‍ ഫെയ്‌സ്ബുക്ക് ആപ്ലിക്കേഷന്‍ അപ്‌ഡേറ്റ്

Posted By: Staff

ബ്ലാക്ക്‌ബെറിയില്‍ ഫെയ്‌സ്ബുക്ക് ആപ്ലിക്കേഷന്‍ അപ്‌ഡേറ്റ്

ബ്ലാക്ക്‌ബെറിയിലെ പ്രമുഖ ആപ്ലിക്കേഷനുകളുടെ അപ്‌ഡേറ്റുകള്‍ ഉടന്‍ തന്നെ പുറത്തിറക്കുമെന്ന് റിസര്‍ച്ച് ഇന്‍ മോഷന്‍. ഫെയ്‌സ്ബുക്ക്, ട്വിറ്റര്‍, ബിബിഎം മ്യൂസിക് എന്നിവയാണ് അപ്‌ഡേറ്റ് ചെയ്യപ്പെടുന്ന ആപ്ലിക്കേഷനുകളില്‍ ചിലത്. ബ്ലാക്ക്‌ബെറി മെസഞ്ചര്‍ കണക്റ്റിവിറ്റി ആപ്ലിക്കേഷന്‍ സ്റ്റോറായ ബ്ലാക്ക്‌ബെറി ആപ് വേള്‍ഡില്‍ ഉള്‍പ്പെടുമെന്നും റിം അറിയിച്ചു.

ബ്ലാക്ക്‌ബെറി മെസഞ്ചര്‍ കണക്റ്റിവിറ്റിയിലൂടെ ഉപയോക്താക്കള്‍ക്ക് അവരുടെ ഫെയ്‌സ്ബുക്ക് സ്റ്റാറ്റസും ട്വിറ്റര്‍ അപ്‌ഡേറ്റുകളും ഓട്ടോമാറ്റിക്കായി ബ്ലാക്ക്‌ബെറി മെസഞ്ചറിലെ സുഹൃത്തുക്കളുമായി ഷെയര്‍ ചെയ്യാന്‍ സാധിക്കും.

ബ്ലാക്ക്‌ബെറി ആപ് വേള്‍ഡില്‍ 70,000ലേറെ ആപ്ലിക്കേഷനുകളുണ്ട്. ബ്ലാക്ക്‌ബെറി സ്മാര്‍ട്‌ഫോണുകള്‍, പ്ലേബുക്ക് ടാബ്‌ലറ്റ് എന്നിവയ്ക്ക് ഇണങ്ങുന്നതാണ് ഈ ആപ്ലിക്കേഷനുകള്‍.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot