ബീഹാര്‍ മുന്‍ മുഖ്യമന്ത്രി ലാലുപ്രസാദ് യാദവും ട്വിറ്ററില്‍!!!

By Bijesh
|

ബീഹാര്‍ മുന്‍ മുഖ്യ മന്ത്രിയും ആര്‍.ജെ.ഡി നേതാവുമാല ലാലുപ്രസാദ് യാദവ് പ്രമുഖ സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റായ ട്വിറ്ററില്‍ ചേര്‍ന്നു. ലോക്‌സഭ തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍, പ്രചാരണത്തിന് സോഷ്യല്‍ മീഡിയ വഹിക്കുന്ന പങ്ക് മനസിലാക്കിയാണ് ലുലുപ്രസാദ് യാദവ് ട്വിറ്റര്‍ അക്കൗണ്ട് തുടങ്ങിയത്. ബി.ജെ.പിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥി നരേന്ദ്രമോഡി ഉള്‍പ്പെടെ വിവിധ രാഷ്ട്രീയ നേതാക്കളും മന്ത്രിമാരും നേരത്തെ തന്നെ ട്വിറ്ററില്‍ സജീവമാണ്.

 

<blockquote class="twitter-tweet blockquote" lang="en"><p>Only change is constant. With change, we change… finally on twitter. Stay connected</p>— Lalu Prasad Yadav (@laluprasadrjd) <a href="https://twitter.com/laluprasadrjd/statuses/423126406415925248">January 14, 2014</a></blockquote> <script async src="//platform.twitter.com/widgets.js" charset="utf-8"></script>

എന്നാല്‍ അത്ര ആവേശത്തോശടയല്ല ട്വിറ്റര്‍ സമൂഹം ഈ മുന്‍ മുഖ്യമന്ത്രിയെ വരവേറ്റത്. അക്കൗണ്ട് തുടങ്ങി 24 മണിക്കൂര്‍ പിന്നിട്ടിട്ടും അയ്യായിരത്തോളം പേര്‍ മാത്രമാണ് ഇദ്ദേഹത്തെ ഫോളോ ചെയ്യുന്നത്. മറ്റു പല നേതാക്കള്‍ക്കും ഒറ്റ ദിവസംകൊണ്ട് പതിനായിരക്കണക്കിന് ഫോളോവേഴ്‌സ് ഉണ്ടായിരുന്നു.

'മാറ്റമില്ലാത്തത മാറ്റത്തിനു മാത്രം, മാറ്റത്തിലൂടെ നമ്മളും മാറും, ഒടുവില്‍ ഞാനും ട്വിറ്ററില്‍.' ഇതായിരുന്നു ലാലുപ്രസാദ് യാദവിന്റെ ആദ്യ ട്വീറ്റ്. നല്ലൊരു ഭാവിക്കായി ഒരുമിച്ചു പ്രവര്‍ത്തിക്കാം എന്നും മറ്റൊരു ട്വീറ്റില്‍ പറയുന്നുണ്ട്.

Best Mobiles in India

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X