ആപ്പിൾ സ്റ്റോറിൽ വെറും സെക്കൻഡുകൾക്കുള്ളിൽ നടന്നത് വൻ മോഷണം! വീഡിയോ വൈറൽ!

By Shafik
|

പണ്ടൊക്കെ സ്വർണ്ണവും മറ്റുമായിരുന്നു ആളുകൾ ഏറെ മോഷ്ടിച്ചിരുന്നത് എങ്കിൽ ഇന്ന് കഥയാകെ മാറി. ഇലക്ട്രോണിക്ക് ഉപകാരണങ്ങളാണ് ഇന്ന് ഏതൊരു മോഷ്ടാവിന്റെയും മുന്നിലെ ഏറ്റവും മികച്ച ഉപാധി. കാരണം മോഷ്ടിക്കാനും അതുപോലെ വിറ്റുകിട്ടാനും ഏറെ എളുപ്പമാണ് എന്നത് തന്നെ. വീഡിയോ താഴെ കാണാം.

സെക്കൻഡുകൾക്കുള്ളിൽ

സെക്കൻഡുകൾക്കുള്ളിൽ

മൊബൈൽ ഫോണുകൾ മാത്രം വിൽക്കാൻ അല്പം ബുദ്ധിമുട്ടാണെങ്കിലും മോഷണത്തിന് പഞ്ഞമൊന്നുമില്ല. ഇന്നിവിടെ പറയുന്നത് കഴിഞ്ഞ ദിവസം നടന്ന ഒരു വമ്പ മോഷണത്തെ കുറിച്ചാണ്. സെക്കൻഡുകൾക്കുള്ളിൽ ലക്ഷക്കണക്കിന് രൂപയുടെ ആപ്പിൾ ഉപകരണങ്ങൾ അപഹരിച്ചു കടന്നുകളഞ്ഞ കള്ളന്മാരുടെ വീഡിയോ സോഷ്യൽ മീഡിയയിൽ ഏറെ വൈറലായിട്ടുമുണ്ട്.

സംഭവം കാലിഫോർണിയയിൽ

സംഭവം കാലിഫോർണിയയിൽ

കാലിഫോർണിയയിൽ ആണ് സംഭവം. ഇവിടെയുള്ള ഒരു ഡിജിറ്റൽ ഷോറൂമിൽ നിറയെ ആളുകൾ ഉള്ളപ്പോൾ തന്നെ ഒരു കൂട്ടം കവർച്ചക്കാർ കടയിലേക്ക് ഇടിച്ചുകയറുകയും കൂടുതൽ സംഭാഷണങ്ങളും ഭീഷണിയും ഒന്നുംതന്നെ ഇല്ലാതെ നേരിട്ട് അവിടെ ഡിസ്പ്ളേയിൽ വെച്ചിരുന്ന ലാപ്ടോപ്പുകളും മറ്റും അപഹരിക്കുകയായിരുന്നു. എല്ലാം വെറും നിമിഷങ്ങൾക്കുള്ളിലായിരുന്നു. സിസിടിവി ക്യാമറ വീഡിയോ കാണുമ്പോൾ തന്നെ നമുക്ക് സംഭവം മനസ്സിലാകും.

മോഷ്ടിച്ചത് 26000 ഡോളർ വിലവരുന്ന ഉപകരണങ്ങൾ

മോഷ്ടിച്ചത് 26000 ഡോളർ വിലവരുന്ന ഉപകരണങ്ങൾ

ഫാഷൻ ഫെയർ മാളിനകത്തെ ഈ ആപ്പിൾ ഷോപ്പിൽ നിന്നും മൊത്തം 27000 ഡോളർ വിലവരുന്ന 26 ഉപകരണങ്ങളാണ് മോഷ്ടാക്കൾ സെക്കൻഡുകൾ കൊണ്ട് തട്ടിയെടുത്ത് കടന്നുകളഞ്ഞത്. കടയിലെ ജോലിക്കാരും കസ്റ്റമേഴ്സും എല്ലാം തന്നെ നോക്കിനിൽക്കെ ആയിരുന്നു ഈ സംഭവം നടന്നത്. സംഭവത്തിൽ ഏതായാലും പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

വീഡിയോ കണ്ടു നോക്കൂ..

വീഡിയോ കണ്ടു നോക്കൂ..

ഇതുപോലെയുള്ള മറ്റു ചില സംഭവങ്ങൾ കൂടെ കാലിഫോർണിയയിലെ മറ്റു സ്ഥലങ്ങളിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട് എന്നും പോലീസ് പറയുന്നു. ആളുകൾ കൂടിനിൽക്കുന്ന സ്ഥലങ്ങളിൽ ചെന്ന് പെട്ടെന്ന് ആക്രമിച്ചു കയറി മോഷണം നടത്തി കടന്നുകളയുന്നതാണ് ഇവരുടെ രീതി എന്നും പോലീസ് വ്യക്തമാക്കുന്നു.

Best Mobiles in India

Read more about:
English summary
Robbers Snatch $27000 Worth of Electronics in Seconds.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X