കൊളംബിയയിലെ കൗമാര ഗർഭധാരണത്തെ നേരിടുന്ന റോബോട്ട് കുഞ്ഞുങ്ങൾ

|

കഴിയുന്നതത്രെ എത്രയും വേഗം പരിഹാരം കണ്ടെത്താനുള്ള ഒരു സാമൂഹിക പ്രശ്നമാണ് കൗമാര പെൺകുട്ടികൾക്കിടയിൽ സംഭവിക്കുന്ന ഗർഭധാരണം. 10-നും 19-നും ഇടയില്‍ പ്രായമുള്ള ഗർഭധാരണം സംഭവിക്കുന്ന ഇത്തരം കൗമാരക്കാരുടെ എണ്ണത്തിലുള്ള വര്‍ദ്ധനവ് കൂടുകയാണെന്ന് റിപ്പോർട്ടുകൾ പറയുന്നു. ഈ സാമൂഹ്യപ്രശ്നത്തിന് ബദലായി കണ്ടെത്തിയത് കൗമാരക്കാരായ വിദ്യാര്‍ത്ഥികള്‍ക്ക് കുട്ടികളെ വളര്‍ത്തുന്നതില്‍ പ്രത്യേക പരിശീലനം നല്‍കുക എന്നതാണ്.

 കൊളംബിയയിലെ കൗമാര ഗർഭധാരണത്തെ നേരിടുന്ന റോബോട്ട് കുഞ്ഞുങ്ങൾ

ഈ മാർഗം മുഗേന കൗമാര ഗര്‍ഭധാരണത്തെക്കുറിച്ചും നവജാത ശിശു സംരക്ഷണത്തിലും ഇത്തരം കൗമാരക്കാർക്ക് ബോധവത്ക്കരണം നടത്താന്‍ സാധിക്കുമെന്ന് പറയുന്നു. കൗമാരക്കാരില്‍ വര്‍ദ്ധിച്ചുവരുന്ന ഗര്‍ഭധാരണത്തെക്കുറിച്ച് കുട്ടികളില്‍ ബോധവത്ക്കരണം സൃഷ്ടിക്കുവാനായി കൊളംബിയയിലെ മെഡിലിന്‍ നഗരത്തിന് പുറത്തുള്ള സ്കൂളുകളില്‍ കള്‍ഡാസ് മുനിസിപ്പാലിറ്റി സോഫ്റ്റ്‍വെയറിന്‍റെ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന യന്ത്രപ്പാവകളെ വിതരണം ചെയ്തു.

യന്ത്ര പാവ

യന്ത്ര പാവ

ഭക്ഷണം വേണമെന്നുള്ളപ്പോൾ അത് സാധാരണ കുഞ്ഞുങ്ങളെ പോലെ കരയും. ഡയപ്പര്‍ മാറ്റേണ്ട സമയമാകുമ്പോഴും ഈ യന്ത്ര പാവ അതിനനുസൃതമായി പ്രതികരിക്കും. മറ്റ് 89 രാജ്യങ്ങളിലെങ്കിലും ഈ മാർഗം ഉപയോഗിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ലൈംഗിക വിദ്യാഭ്യാസ ക്ലാസുകളും ഈത്തരത്തിലുള്ള യന്ത്ര പാവ കുഞ്ഞുങ്ങളെ ഉൾപ്പെടുത്തണമെന്ന് കൊളംബിയിലെ പ്രദേശിക അതോറിറ്റിയുടെ സാമൂഹിക പദ്ധതിയിൽ ആവശ്യപ്പെടുന്നു.

വിദ്യാര്‍ത്ഥികളില്‍ ഗർഭധാരണ

വിദ്യാര്‍ത്ഥികളില്‍ ഗർഭധാരണ

"ഈ തന്ത്രത്തിലൂടെ കൗമാരക്കാരായ വിദ്യാര്‍ത്ഥികളില്‍ ഗർഭധാരണങ്ങളുടെ എണ്ണം വലിയ അളവിൽ കുറയ്ക്കാൻ ഞങ്ങൾക്ക് കഴിഞ്ഞു." പ്രാദേശിക അതോറിറ്റിയുടെ ആരോഗ്യ സെക്രട്ടറി ജുവാൻ കാർലോസ് സാഞ്ചസ് പറഞ്ഞു. 2017-ൽ പരിപാടി ആരംഭിക്കുമ്പോള്‍ 13-19 വയസ്സ് പ്രായമുള്ള ഗർഭിണികളായ 168 പെൺകുട്ടികളുടെ കേസുകള്‍ മുനിസിപ്പാലിറ്റിയിൽ രജിസ്റ്റർ ചെയ്തിട്ടുണ്ടായിരുന്നു. കഴിഞ്ഞ വർഷം ഇത് 141 ആയി കുറഞ്ഞെന്നും സാഞ്ചസ് പറഞ്ഞു.

റിയൽ കെയർ ബേബി

റിയൽ കെയർ ബേബി

ജനസംഖ്യയുടെ 15 ശതമാനത്തോളം 10-19 വയസ്സ് പ്രായമുള്ള കാൽഡാസിൽ 1,200 ൽ അധികം കൗമാരക്കാര്‍ ക്ലാസുകളില്‍ പങ്കെടുത്തു. കൊളംബിയയിൽ 2018-ൽ ജനിച്ച കുഞ്ഞുങ്ങളിൽ അഞ്ചിലൊന്ന് 10-19 വയസ്സ് പ്രായമുള്ള അമ്മമാരാണെന്ന് ദേശീയ സ്ഥിതി വിവരക്കണക്കുകള്‍ ചൂണ്ടികാണിക്കുന്നു.

റോബോട്ട് കുഞ്ഞുങ്ങളെ പ്രോഗ്രാം ചെയ്യ്തിരിക്കുന്നു

റോബോട്ട് കുഞ്ഞുങ്ങളെ പ്രോഗ്രാം ചെയ്യ്തിരിക്കുന്നു

പ്രത്യേക പ്രായത്തിനനുസരിച്ച് പെരുമാറാൻ ഈ റോബോട്ട് കുഞ്ഞുങ്ങളെ പ്രോഗ്രാം ചെയ്യ്തിരിക്കുന്നു. ചിലർ ലൈംഗിക വിദ്യാഭ്യാസത്തെ എതിർത്തുവെങ്കിലും ഇത് വിദ്യാർത്ഥികൾക്കിടയിൽ ലൈംഗിക ബോധവൽക്കരണം പ്രോത്സാഹിപ്പിക്കുമെന്ന് വിശ്വസിച്ച് മാതാപിതാക്കളിൽ നിന്നും നല്ല സ്വീകാര്യതയാണ് ലഭിച്ചതെന്ന് അധികൃതർ പറയുന്നു. പകുതിയോളം പേർക്ക് ശിശു സിമുലേറ്ററുകളും മറ്റുള്ളവർക്ക് കൂടുതൽ പരമ്പരാഗത കുടുംബ ആസൂത്രണ വിദ്യാഭ്യാസവും നൽകി.

 സ്മാർട്ട് ബേബി വയർലെസ് പ്രോഗ്രാമിംഗ്

സ്മാർട്ട് ബേബി വയർലെസ് പ്രോഗ്രാമിംഗ്

ലോകത്തിലെ ഏറ്റവും നൂതന ശിശു സിമുലേറ്ററാണ് 'റിയൽ കെയർ ബേബി'. കുട്ടിക്കാലം, രക്ഷാകർതൃത്വം, ശിശു ആരോഗ്യ പാഠങ്ങൾ, ലൈംഗിക വിദ്യാഭ്യാസം എന്നിവ പഠിപ്പിക്കുന്നതിനും അർത്ഥവും ഉത്തരവാദിത്തവും കൗമാരക്കാർക്കിടയിൽ കൊണ്ടുവരുന്നതിനും ലോകമെമ്പാടുമുള്ള അധ്യാപകർ ഈ സവിശേഷ പഠന സഹായം ഉപയോഗിക്കുന്നു. പരിചരണ പ്രക്രിയകൾ, തെറ്റായ പ്രവർത്തനങ്ങൾ, വസ്ത്രം മാറ്റങ്ങൾ എന്നിവ ഉൾപ്പെടെയുള്ള പരിചരണ സ്വഭാവങ്ങൾ ട്രാക്കുചെയ്യാനും റിപ്പോർട്ടുചെയ്യാനും ഈ സ്മാർട്ട് ബേബി വയർലെസ് പ്രോഗ്രാമിംഗ് ഉപയോഗിക്കുന്നു. പ്രസക്തമായതും കരിയർ‌ നയിക്കുന്നതുമായ പഠന അനുഭവങ്ങൾ‌ സൃഷ്‌ടിക്കാൻ ഇൻ‌സ്ട്രക്ടർ‌മാരെ സഹായിക്കുന്നതിന് നാല് സെറ്റ് പാഠ്യപദ്ധതിയും പ്രവർത്തനങ്ങളും ഈ 'റിയൽ കെയർ ബേബി'യിൽ‌ ഉൾ‌പ്പെടുന്നു.

Best Mobiles in India

Read more about:
English summary
The robot babies are programmed to behave according to a specific age. Ortegon's was designed to mimic the behavior of a two-month-old, which meant it needed care on average once an hour.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X