ജര്‍മനിയില്‍ റോബോട്ടുകള്‍ മദ്യവും വിളമ്പും

Posted By:

റോബോട്ടുകളെ ചുറ്റിപ്പറ്റി അന്വേഷണം ജര്‍മനിയിലെത്തിയപ്പോഴാണ് കാളിനെ പരിചയപ്പെട്ടത്. അധികം സംസാരിക്കില്ലെങ്കിലും പറയുന്ന കാര്യങ്ങള്‍ കൃത്യമായി ചെയ്യും. ബാറിലെ സപ്ലെയറാണെങ്കിലും പുള്ളക്കാരന്‍ ഒരു തുള്ളി മദ്യം പോലും കഴിക്കുകയുമില്ല. എന്നാല്‍ പിന്നെ കൂടുതല്‍ പരിചയപ്പെടാമെന്നു കരുതി.

കാള്‍ ആരാണെന്നല്ലേ? ആളൊരു യന്ത്രമനുഷ്യനാണ്. പക്ഷേ ചില്ലറക്കാരനല്ല. ഉപഭോക്താക്കളുടെ ആവശ്യങ്ങള്‍ അറിഞ്ഞ് പെരുമാറും. ജര്‍മനിയിലെ ഒരു ബാറിലാണ് ഈ യന്ത്രമനുഷ്യന്‍ ഉള്ളത്. കൗണ്ടറില്‍ എത്തുന്ന ഉപഭോക്താക്കള്‍ ആവശ്യപ്പെടുന്ന മദ്യം കൃത്യമായി എടുത്ത് ശരിയായ അളവില്‍ പകര്‍ന്നു നല്‍കാന്‍ ഈ യന്ത്രമനുഷ്യന് കഴിയും.

കാളിനെ കുറിച്ച് കൂടുതല്‍ അറിയണമെങ്കില്‍ താഴെ കൊടുത്തിരിക്കുന്ന ചിത്രങ്ങളിലൂടെ ഒന്നു കണ്ണോടിച്ചാല്‍ മതി.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ജര്‍മനിയില്‍ റോബോട്ടുകള്‍ മദ്യവും വിളമ്പും

ബെന്‍ ഷേഫര്‍ മെക്കാട്രോണിക്‌സ് എന്‍ജിനീയറുടെ എച്ച്് ആന്‍ഡ് എസ് റോബോട്‌സ് എന്ന സ്ഥാപനമാണ് റോബോട്ടിനെ വികസിപ്പിച്ചത്.

ജര്‍മനിയില്‍ റോബോട്ടുകള്‍ മദ്യവും വിളമ്പും

ഈസ്‌റ്റേണ്‍ ജര്‍മനിയിലെ ഒരു ചെറിയ നഗരത്തിലെ ബാറിലാണ് ഈ റോബോട്ട് പ്രവര്‍ത്തിക്കുന്നത്.

മദ്യം വിളമ്പുന്ന റോബോട്ട്

ഉപഭോക്താക്കളമായി ആശയവിനമയം നടത്തുകയും ആവശ്യപ്പെടുന്ന മദ്യം കൃത്യമായി നല്‍കുകയും ചെയ്യും

മദ്യം വിളമ്പുന്ന റോബോട്ട്

കോക്‌ടെയ്ല്‍ മിക്‌സ് ചെയ്യുന്നതിനാവശ്യമായത് എന്തെല്ലാമെന്ന് നന്നായറിയാം കാളിന്. ആവശ്യപ്പെടുന്നവര്‍ക്ക് ശരിയായ അളവില്‍ പകര്‍ന്നു നല്‍കും.

മദ്യം വിളമ്പുന്ന റോബോട്ട്

ചെറിയ രീതിയില്‍ ആളുകളുമായി സംവദിക്കുകയും ചെയ്യും.

മദ്യം വിളമ്പുന്ന റോബോട്ട്

സെന്‍സറിന്റെ സഹായത്തോടെയാണ് റോബോട്ട് പ്രവര്‍ത്തിക്കുന്നത്.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്
ജര്‍മനിയില്‍ റോബോട്ടുകള്‍ മദ്യവും വിളമ്പും

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot