ലോകത്ത് ആദ്യമായി റോബോട് ആത്മഹത്യചെയ്തു?

Posted By:

റോബോട്ടുകള്‍ക്ക് സ്വന്തമായി ചിന്തിക്കാനും പ്രവര്‍ത്തിക്കാനുമുള്ള കഴിവുണ്ടോ?. ബാറില്‍ ഉപഭോക്താക്കളുടെ ഇഷ്ടമനുസരിച്ച് കോക്‌ടെയ്ല്‍ മിക്‌സ് ചെയ്യുകയും വിഭവങ്ങള്‍ വിളമ്പുകയും ചെയ്യുന്ന റോബോട്ടുകള്‍ വിദേശ രാജ്യങ്ങളില്‍ ധാരാളമുണ്ട്. അതുകൊണ്ട് അവയ്ക്ക് പ്രായോഗിക ബുദ്ധി ഉണ്ട് എന്നു പറഞ്ഞാല്‍ കുറ്റം പറയാനാവില്ല.

സാമാന്യബുദ്ധിക്ക് നിരക്കാത്ത വാദമാണെങ്കിലും സമീപകാലത്ത് നടന്ന ഒരു സംഭവം പരിശോധിച്ചാല്‍ ഇത് അംഗീകരിക്കേണ്ടി വരും. കാരണം ഓസ്‌ട്രേലിയയില്‍ അടുത്തിടെ ഒരു റോബോട് ആത്മഹത്യചെയ്തു. അതും സ്വയം തീകൊളുത്തി. കാരണമോ അമിത ജോലിഭാരം. കേള്‍ക്കുമ്പോള്‍ തമാശയായി തോന്നാം. എന്നാല്‍ വസ്തുതയാണ്.

ലോകത്ത് ആദ്യമായി റോബോട് ആത്മഹത്യചെയ്തു?

ഫോട്ടോ കടപ്പാട്: www.dailymail.co.uk

ഡെയ്‌ലി മെയിലിന്റെ റിപ്പോര്‍ട് പ്രകാരം വീട്ടിലെ ക്ലീനിംഗ് ജോലികള്‍ക്കു വേണ്ടി ഉപയോഗിച്ചിരുന്ന റോബോട്ടാണ് അടുപ്പില്‍ ചാടി മരണത്തെ വരിച്ചത്. സംഭവത്തെ കുറിച്ച് വീട്ടുടമസ്ഥന്‍ പറയുന്നത് ഇങ്ങനെയാണ്. കുടുംബവുമൊത്ത് പുറത്തുപോകുന്നതിനു മുമ്പ് അദ്ദേഹം റോബോട് സ്വിച് ഓഫ് ചെയ്തിരുന്നു.

അടുക്കളഭാഗത്താണ് വച്ചിരുന്നത്. വീട്ടുകാരെല്ലാം പോയിക്കഴിഞ്ഞപ്പോള്‍ റോബോട് തനിയെ ഓണായി അടുപ്പിനടുത്തേക്ക് പോവുകയായിരുന്നു. തുടര്‍ന്ന് സ്റ്റൗ ഓണ്‍ ശചയ്തു. അതോടെ റോബോട് ഉരുകി ഇല്ലാതായി. മാത്രമല്ല തീപിടിക്കുകയും ചെയ്തു.

വീട്ടുകാര്‍ തിരിച്ചെത്തിയപ്പോള്‍ വീടുമുഴുവന്‍ പുകയാണ് കണ്ടത്. ഒരു പിടി ചാരമായി റോബോട്ടും. ഉടന്‍ അഗ്നിശമന സേന സ്ഥലത്തെത്തിയാണ് കൂടുതല്‍ അപകടം ഇല്ലാതെ കാര്യങ്ങള്‍ നിയന്ത്രിച്ചത്.

പ്രോഗ്രാമിംഗില്‍ സംഭവിച്ച പാളിച്ചയാവാനാണ് ഇടയെന്നാണ് വിദഗ്ധര്‍ പറയുന്നത്. എന്തായാലും റോബോട് നിര്‍മിച്ച കമ്പനിക്കെതിരെ കേസുകൊടുക്കാന്‍ ഒരുങ്ങുകയാണ് വീട്ടുടമസ്ഥന്‍.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot