വേഗതയില്‍ പുതിയ റെക്കോര്‍ഡ് സൃഷ്ടിച്ച് റോബോട്ടിക് ചീറ്റ

By Super
|
വേഗതയില്‍ പുതിയ റെക്കോര്‍ഡ് സൃഷ്ടിച്ച് റോബോട്ടിക് ചീറ്റ

കരയിലെ ഏറ്റവും വേഗതയേറിയ മൃഗമാണല്ലോ ചീറ്റപ്പുലി. ഈ പേര് അന്വര്‍ത്ഥമാക്കുന്ന ഒരു പുതിയ മെഷീന്‍ റോബോട്ടിക് രംഗത്ത് വികസിപ്പിച്ചെടുത്തു. ചീറ്റ എന്നുതന്നെയാണ് ഇതിന്റേയും പേര്. കാലുകളുള്ള റോബോട്ടുകളില്‍ വെച്ച് ഏറ്റവും വേഗത ഈ ചീറ്റക്കാണെന്ന് ഇതിന്റെ നിര്‍മ്മാതാക്കള്‍ അവകാശപ്പെട്ടു.

യുഎസ് ഡിഫന്‍സ് അഡ്വാന്‍സ്ഡ് റിസര്‍ച്ച് പ്രോജക്റ്റ് ഏജന്‍സി (ദര്‍പ)യാണ് നാല് കാലുകളുള്ളതും എന്നാല്‍ തലയില്ലാത്തതുമായ ഈ യന്ത്രത്തിന് വേഗതയില്‍ ഒന്നാമതെത്താന്‍ സാധിച്ചതായി അറിയിച്ചത്. മണിക്കൂറില്‍ 29 കിലോമീറ്റര്‍ (മണിക്കൂറില്‍ 18 മൈല്‍) വേഗതയാണ് ഇത് രേഖപ്പെടുത്തിയത്.

 

ഇതിന് മുമ്പ് മണിക്കൂറില്‍ 13 മൈല്‍ വേഗതയായിരുന്നു റെക്കോര്‍ഡ്. 1989 മസാചുസെറ്റ്‌സ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജിയുടേതായിരുന്നു ആ റോബോട്ട്.

യുദ്ധസമയത്ത് സേനാനികളെ കാര്യക്ഷമമായി സഹായിക്കാന്‍ വേണ്ടിയാണ് ഇവയ്ക്ക് രൂപം നല്‍കിയതെന്ന് ഏജന്‍സി വ്യക്തമാക്കി. പെന്റഗണിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ദര്‍പയാണ് ഈ പ്രോജക്റ്റിന് വേണ്ട ധനസഹായം നല്‍കിയത്. മസാചുസെറ്റ്‌സ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബോസ്റ്റണ്‍ ഡൈനാമിക്‌സ് എന്ന കമ്പനിയാണ് ചീറ്റയെ വികസിപ്പിച്ചത്.

ആദ്യപരീക്ഷണത്തില്‍ ഒരു ഹൈഡ്രോളിക് പമ്പിനെ ആശ്രയിച്ചാണ് ചീറ്റ പ്രവര്‍ത്തിച്ചത്. എന്നാല്‍ സ്വതന്ത്രമായൊരു ചീറ്റ വേര്‍ഷന്‍ പൊതുവേദിയില്‍ ഈ വര്‍ഷാവസാനത്തോടെ കൊണ്ടുവരുമെന്ന് ഗവേഷകര്‍ അറിയിച്ചിട്ടുണ്ട്.

യുദ്ധവേദിയില്‍ ശത്രുക്കളെ നേരിടാന്‍ ഈ റോബോട്ടിന്റെ വേഗത ഉപകാരപ്പെടുമെന്ന് തന്നെയാണ് പൊതുവെ ഉയരുന്ന അഭിപ്രായങ്ങള്‍. എന്നാല്‍ ഇവയ്ക്ക് സാധാരണക്കാരേയും എതിരാളികളേയും വേര്‍തിരിച്ചറിയാന്‍ കഴിവില്ലാത്തത് ഗുണത്തേക്കാളധികം ദോഷമാണ് ചെയ്യുകയെന്ന ആശങ്കയുമുണ്ട്.

Best Mobiles in India

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X