ഗഗന്‍ നരംഗ് ഒന്നല്ല, രണ്ടല്ല, മൂന്ന്!

By Super
|
ഗഗന്‍ നരംഗ് ഒന്നല്ല, രണ്ടല്ല, മൂന്ന്!

മിലഗ്രോ ഹ്യൂമന്‍ടെക് ഇന്ത്യന്‍ ഷൂട്ടര്‍ ഗഗന്‍ നരംഗിന് വീണ്ടും ജന്മം നല്‍കുന്നു. ലണ്ടന്‍ ഒളിംപിക്‌സില്‍ ഇന്ത്യയ്ക്ക് ആദ്യ മെഡല്‍ നേടിക്കൊടുത്ത ഈ ഷൂട്ടര്‍ ഇനി മനുഷ്യകുലത്തില്‍ മാത്രമല്ല, റോബോട്ട് കുലത്തിലും ടാബ്‌ലറ്റുകള്‍ക്കിടയിലും ഉണ്ടാകും.

ലണ്ടന്‍ ഗെയിംസില്‍ ഷൂട്ടിംഗില്‍ വെങ്കലമെഡല്‍ നേടി ഇന്ത്യയ്ക്ക് കരുത്തു നല്‍കിയ ഗഗന്‍ നരംഗിന്റെ പേരില്‍ ഉത്പന്നങ്ങള്‍ ഇറക്കാനാണ് റോബോട്ട്, ടാബ്‌ലറ്റ് നിര്‍മ്മാണ കമ്പനിയായ മിലഗ്രോ ഹ്യൂമന്‍ടെകിന്റെ പദ്ധതി.

 

ഈ ഉത്പന്നങ്ങള്‍ വിറ്റുകിട്ടുന്ന വരുമാനത്തിന്റെ 5 ശതമാനം ഗഗന് നല്‍കുമെന്ന് മിലഗ്രോ അറിയിച്ചു. ഗഗനുമായി ആലോചിച്ച് 10,000ലേറെ ടാബ്‌ലറ്റുകളും റോബോട്ടുകളും വില്പന നടത്താനാണ് കമ്പനി ആലോചിക്കുന്നത്.

ഇന്ത്യയുടെ അഭിമാനതാരത്തെ ബഹുമാനിക്കുകയാണ് ഈ ഉത്പന്നങ്ങള്‍ അവതരിപ്പിക്കുന്നതിലൂടെ ലക്ഷ്യമിടുന്നതെന്ന് മിലഗ്രോ സിഇഒ രാജീവ് കര്‍വാള്‍ വ്യക്തമാക്കി.

Best Mobiles in India

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X