ഒരു മാസത്തെ വാലിഡിറ്റിയും കുറഞ്ഞ വിലയും; കിടിലൻ വാലിഡിറ്റി വൗച്ചറുകളുമായി വിഐ

|

രാജ്യത്തെ എല്ലാ ടെലിക്കോം കമ്പനികളും ഒരു മാസത്തെ ( 30 ദിവസം ) വാലിഡിറ്റി ഉള്ള പ്രീപെയ്ഡ് പ്ലാനുകൾ അവതരിപ്പിച്ച് കൊണ്ടിരിക്കുകയാണ്. ട്രായ് ഇടപെടലിനെത്തുടർന്നാണ് ടെലിക്കോം കമ്പനികൾ ഇത്തരം പ്ലാനുകൾ അവതരിപ്പിക്കുന്നത്. അക്കൂട്ടത്തിലേക്ക് വോഡഫോൺ ഐഡിയയും പുതിയ പ്ലാനുകൾ അവതരിപ്പിച്ചിരുന്നു. 30 ദിവസത്തെ വാലിഡിറ്റിയും 327 രൂപ വിലയും വരുന്ന പ്രീപെയ്ഡ് പ്ലാൻ ആണ് അതിൽ ഒന്ന്. 337 രൂപ പ്രൈസ് ടാഗിൽ 31 ദിവസത്തെ വാലിഡിറ്റിയുമായി വരുന്ന പ്ലാനുകളും ഇക്കൂട്ടത്തിൽ ഉണ്ട്. എന്നാൽ ഈ രണ്ട് പ്ലാനുകളും അൽപ്പം വിലയേറിയതാണെന്ന് കരുതുന്നവർ ഉണ്ടാവും. അവർക്കായി പുതിയ വൌച്ചറുകൾ അവതരിപ്പിച്ചിരിക്കുകയാണ് വോഡഫോൺ ഐഡിയ.

 

സിം

ഒരു മാസത്തേക്ക് സിം സജീവമായി നില നിർത്തണമെന്ന് മാത്രം ആഗ്രഹമുള്ള വോഡഫോൺ ഐഡിയ ഉപയോക്താക്കൾക്ക് സെലക്റ്റ് ചെയ്യാവുന്ന പ്ലാനുകൾ ആണിവ. 107 രൂപയും 111 രൂപയുമാണ് ഈ പ്ലാനുകൾക്ക് വില വരുന്നത്. നേരത്തെ പറഞ്ഞത് പോലെ വാലിഡിറ്റി വൌച്ചറുകൾ ആണിവ. അതിനാൽ തന്നെ കാര്യമായ ആനുകൂല്യങ്ങൾ ഈ വാലിഡിറ്റി വൌച്ചറുകൾക്കൊപ്പം പ്രതീക്ഷിക്കേണ്ടതില്ല. തുടർന്ന് വായിച്ചാൽ വിശദമായ വിവരങ്ങൾ അറിയാം.

എയർടെൽ 296 രൂപ പ്ലാൻ vs റിലയൻസ് ജിയോ 296 രൂപ പ്ലാൻ; താരതമ്യവും വിശദാംശങ്ങളുംഎയർടെൽ 296 രൂപ പ്ലാൻ vs റിലയൻസ് ജിയോ 296 രൂപ പ്ലാൻ; താരതമ്യവും വിശദാംശങ്ങളും

വാലിഡിറ്റി വൌച്ചർ

107 രൂപയുടെ വാലിഡിറ്റി വൌച്ചർ 30 ദിവസത്തെ വാലിഡിറ്റിയാണ് നൽകുന്നത്. 111 രൂപയുടെ വൌച്ചറിന് 31 ദിവസത്തെ വാലിഡിറ്റിയും ലഭിക്കുന്നു. 327 രൂപയുടെയും 337 രൂപയുടെയും പുതിയ പ്രീപെയ്ഡ് പ്ലാനുകൾക്ക് സമാനമായ വാലിഡിറ്റി തന്നെയാണ് ഈ വൌച്ചറുകളും നൽകുന്നത്. ആനുകൂല്യങ്ങലളിൽ കാര്യമായ വ്യത്യാസങ്ങൾ ഉണ്ടെന്ന് മാത്രം. 107 രൂപയുടെയും 111 രൂപയുടെയും വാലിഡിറ്റി വൌച്ചറുകളിൽ യൂസേഴ്സിന് ലഭിക്കുന്ന ആനുകൂല്യങ്ങളും മറ്റും അറിയാൻ തുടർന്ന് വായിക്കുക.

വോഡഫോൺ ഐഡിയ 107 രൂപയുടെ വാലിഡിറ്റി വൌച്ചർ
 

വോഡഫോൺ ഐഡിയ 107 രൂപയുടെ വാലിഡിറ്റി വൌച്ചർ

വോഡഫോൺ ഐഡിയ 107 രൂപയുടെ വാലിഡിറ്റി വൌച്ചർ 30 ദിവസത്തെ വാലിഡിറ്റിയാണ് യൂസേഴ്സിന് ഓഫർ ചെയ്യുന്നത്. 200 എംബി ഡാറ്റ മാത്രമാണ് 107 രൂപയുടെ വാലിഡിറ്റി വൌച്ചർ നൽകുന്നത്. അതേ സമയം 107 രൂപയുടെ ടോക്ക്ടൈമും വോഡഫോൺ ഐഡിയ 107 രൂപയുടെ വൌച്ചറിനൊപ്പം ഓഫർ ചെയ്യുന്നു. എസ്എംഎസ് ആനുകൂല്യങ്ങൾ ഇല്ലെന്നതാണ് വോഡഫോൺ ഐഡിയയുടെ 107 രൂപയുടെ വാലിഡിറ്റി വൌച്ചറിന്റെ പ്രധാന പോരായ്മ. കോളുകൾക്ക് ആകട്ടെ 1 പൈസ / സെക്കൻഡ് എന്ന നിരക്കിലും ഈടാക്കും. ലേഖനത്തിന്റെ തുടക്കത്തിൽ പറഞ്ഞത് പോലെ കണക്ഷൻ നഷ്ടമാകാതിരിക്കണം എന്ന് മാത്രം ആഗ്രഹമുള്ളവർക്ക് ഈ വൌച്ചർ സെലക്റ്റ് ചെയ്യാവുന്നതാണ്.

30 ദിവസം വാലിഡിറ്റി നൽകുന്ന പുതിയ പ്ലാനുകളുമായി എയർടെൽ30 ദിവസം വാലിഡിറ്റി നൽകുന്ന പുതിയ പ്ലാനുകളുമായി എയർടെൽ

വോഡഫോൺ ഐഡിയ 111 രൂപയുടെ വാലിഡിറ്റി വൌച്ചർ

വോഡഫോൺ ഐഡിയ 111 രൂപയുടെ വാലിഡിറ്റി വൌച്ചർ

വിഐ പുതിയതായി അവതരിപ്പിച്ച വാലിഡിറ്റി വൌച്ചറുകളിൽ വില കൂടിയ പ്ലാൻ ആണ് 111 രൂപയുടേത്. ഈ വൌച്ചർ യൂസേഴ്സിന് 31 ദിവസത്തെ വാലിഡിറ്റിയും ഓഫർ ചെയ്യുന്നു. 111 രൂപയുടെ വാലിഡിറ്റി വൌച്ചറിന് ഒപ്പവും യൂസേഴ്സിന് ഔട്ട്‌ഗോയിങ് എസ്എംഎസുകൾ ഒന്നും ലഭിക്കില്ല എന്നൊരു പോരായ്മ ഉണ്ട്. 200 എംബി ഡാറ്റ തന്നെയാണ് 111 രൂപയുടെ വാലിഡിറ്റി വൌച്ചറും നൽകുന്നത്. 111 രൂപയുടെ ടോക്ക്ടൈമും വോഡഫോൺ ഐഡിയ ഉറപ്പ് തരുന്നു. 1 പൈസ / സെക്കൻഡ് എന്ന നിരക്കിലാണ് കോളുകൾ ചെയ്യാവുന്നത്.

പ്രീപെയ്ഡ്

മുകളിൽ സൂചിപ്പിച്ചത് പോലെ, വോഡഫോൺ ഐഡിയ തങ്ങളുടെ ഉപയോക്താക്കൾക്കായി 337 രൂപയുടെ പ്രീപെയ്ഡ് പ്ലാനും അവതരിപ്പിച്ചിട്ടുണ്ട്. ഈ പ്ലാൻ 31 ദിവസത്തെ വാലിഡിറ്റിയാണ് യൂസേഴ്സിന് നൽകുന്നത്. 28 ജിബി ഡാറ്റയും പ്ലാനിൽ വോഡഫോൺ ഐഡിയ ലഭ്യമാക്കിയിട്ടുണ്ട്. കൂടാതെ അൺലിമിറ്റഡ് വോയ്‌സ് കോളിങ് ആനുകൂല്യങ്ങളും 337 രൂപയുടെ പ്രീപെയ്ഡ് പ്ലാൻ ഓഫർ ചെയ്യുന്നു. പ്രതിദിനം 100 എസ്എംഎസുകളും വിഐ തങ്ങളുടെ പുതിയ പ്ലാനിൽ കൊണ്ട് വന്നിട്ടുണ്ട്.

ജിയോയ്ക്ക് നഷ്ടമായത് 9.3 ദശലക്ഷം ഉപയോക്താക്കളെ, എയർടെല്ലിന് മാത്രം നേട്ടംജിയോയ്ക്ക് നഷ്ടമായത് 9.3 ദശലക്ഷം ഉപയോക്താക്കളെ, എയർടെല്ലിന് മാത്രം നേട്ടം

പ്ലാൻ

337 രൂപ വിലയുള്ള പ്രീപെയ്ഡ് പ്ലാനിന് ഒപ്പം യൂസേഴ്സിന് വിഐ മൂവീസ് ആൻഡ് ടിവി ക്ലാസിക്കിലേക്കുള്ള സൗജന്യ സബ്‌സ്‌ക്രിപ്‌ഷനും ലഭിക്കും. നിങ്ങൾക്ക് 30 ദിവസത്തെ പ്ലാൻ മതി എന്നുണ്ടെങ്കിൽ 327 രൂപയുടെ പ്ലാൻ സെലക്റ്റ് ചെയ്യാം. ഇതിൽ 25 ജിബി ഡാറ്റ മാത്രമാണ് കിട്ടുക. ഇനി വലിയ ആനുകൂല്യങ്ങൾ വേണ്ട, വാലിഡിറ്റി മാത്രം മതിയെന്ന് ഉണ്ടെങ്കിൽ 107 രൂപയുടെയും 111 രൂപയുടെയും വൌച്ചറുകൾ പരിഗണിക്കാവുന്നതാണ്.

Best Mobiles in India

English summary
All the telecom companies in the country are introducing prepaid plans valid for one month (30 days). Telecom companies are introducing such plans following the intervention of TRAI. Vodafone Idea has introduced new plans and validity vouchers to this group.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X