എയർടെല്ലും വിഐയും ഓഫർ ചെയ്യുന്ന മികച്ച 4ജി ഡാറ്റ ആഡ് ഓൺ പായ്ക്കുകൾ

|

രാജ്യത്ത് ഏറ്റവും അധികം യൂസ് ചെയ്യപ്പെടുന്ന പ്രീപെയ്ഡ് പ്ലാനുകൾ ഡെയിലി ഡേറ്റ പ്ലാനുകൾ ആണ്. ദിവസം നിശ്ചിത പരിധിയിൽ ഉള്ള ഡാറ്റ ഉപയോഗം സാധിക്കുന്നു എന്നതാണ് ഡെയിലി ഡാറ്റ പ്ലാനുകളുടെ പ്രത്യേകത. ഒപ്പം പരിധിയില്ലാത്ത കോളുകളും എസ്എംസ് ആനുകൂല്യങ്ങളും ഡെയിലി ഡാറ്റ പ്ലാനുകൾ നൽകുന്നു. സാധാരണ ഗതിയിൽ ഉള്ള ഉപയോഗത്തിന് ഏറ്റവും അനുയോജ്യമായ പ്ലാനുകളാണ് ഡെയിലി ഡാറ്റ സെഗ്മെന്റിൽ ലഭിക്കുന്നത്. ദിവസവും 1 ജിബി, 1.5 ജിബി, 2 ജിബി, 3 ജിബി വരെ ഡാറ്റ നൽകുന്ന നിരവധി ഡെയിലി ഓഫറുകളാണ് വിവിധ ടെലിക്കോം കമ്പനികൾ വിപണിയിൽ എത്തിക്കുന്നത്.

 

ഹെവി ഡാറ്റ

അതേ സമയം ചില യൂസേഴ്സിന് ഡെയിലി ലിമിറ്റിൽ ഉള്ള ഡാറ്റ മതിയാകാതെ വരും. ഇത്തരത്തിൽ ഹെവി ഡാറ്റ ഉപയോഗമുള്ള യൂസേഴ്സിന്, ടെലിക്കോം കമ്പനികൾ ഓഫർ ചെയ്യുന്ന 4ജി ഡാറ്റ വൌച്ചറുകൾ, ഡാറ്റ ആഡ് ഓൺ പായ്ക്കുകൾ എന്നിവ സെലക്ട് ചെയ്യാവുന്നതാണ്. രാജ്യത്തെ രണ്ടാമത്തെയും മൂന്നാമത്തെയും വലിയ ടെലിക്കോം കമ്പനികളാണ് എയർടെലും വോഡഫോൺ ഐഡിയയും. ഈ രണ്ട് കമ്പനികളും തങ്ങളുടെ യൂസേഴ്സിനായി നിരവധി 4ജി ഡാറ്റ ആഡ് ഓൺ പായ്ക്കുകൾ നൽകുന്നുണ്ട്. ഈ ഡാറ്റ ആഡ് ഓൺ പ്ലാനുകളെക്കുറിച്ച് കൂടുതൽ അറിയാൻ തുടർന്ന് വായിക്കുക.

2 ജിബി പ്രതിദിന ഡാറ്റയും വർഷം മുഴുവൻ വാലിഡിറ്റിയും; ബിഎസ്എൻഎല്ലിന്റെ കലക്കൻ ഡാറ്റ വൌച്ചർ2 ജിബി പ്രതിദിന ഡാറ്റയും വർഷം മുഴുവൻ വാലിഡിറ്റിയും; ബിഎസ്എൻഎല്ലിന്റെ കലക്കൻ ഡാറ്റ വൌച്ചർ

എയർടെൽ ഡാറ്റ ആഡ് ഓൺ പായ്ക്കുകൾ
 

എയർടെൽ ഡാറ്റ ആഡ് ഓൺ പായ്ക്കുകൾ

എയർടെൽ തങ്ങളുടെ യൂസേഴ്സിന് ഒന്നിൽ കൂടുതൽ ഡാറ്റ ആഡ് ഓൺ പ്ലാനുകൾ ഓഫർ ചെയ്യുന്നുണ്ട്. മാർക്കറ്റിൽ ലഭ്യമായവയിൽ വച്ച് തന്നെ ഏറ്റവും നല്ല ഡാറ്റ ആഡ് ഓൺ പായ്ക്കുകളാണ് എയർടെലിന്റേത്. അവയെല്ലാം യൂസറിന്റെ നിലവിൽ ഉള്ള ആക്റ്റീവ് പായ്ക്കുകൾക്ക് സമാനമായ വാലിഡിറ്റി ഉള്ളവയാണ്. മാത്രമല്ല, എയർടെലിന്റെ ചില ഡാറ്റ ആഡ് ഓൺ പായ്ക്കുകൾ അധിക ആനുകൂല്യങ്ങളും പായ്ക്ക് ചെയ്യുന്നു. എയർടെലിന്റെ ഡാറ്റ ആഡ് ഓൺ പായ്ക്കുകളെ കുറിച്ച് കൂടുതൽ അറിയാൻ തുടർന്ന് വായിക്കുക.

ഡാറ്റ ആഡ് ഓൺ

എയർടെലിന്റെ ഡാറ്റ ആഡ് ഓൺ പായ്ക്കുകളിൽ ആദ്യം നോക്കുന്നത് 58 രൂപ വില വരുന്ന ഓഫറിനെക്കുറിച്ചാണ്. 58 രൂപ വിലയുള്ള എയർടെൽ ഡാറ്റ ആഡ് ഓൺ പായ്ക്ക് യൂസേഴ്സിന് 3 ജിബി ഡാറ്റ ഓഫർ ചെയ്യുന്നു. എയർടെലിന്റെ അടുത്ത ഡാറ്റ ആഡ് ഓൺ പായ്ക്ക് 98 രൂപ വില വരുന്നതാണ്. 98 രൂപയുടെ എയർടെൽ ഡാറ്റ ആഡ് ഓൺ യൂസേഴ്സിന് 5 ജിബി ഡാറ്റ നൽകുന്നു. വിങ്ക് മ്യൂസിക് പ്രീമിയത്തിലേക്കുള്ള ആക്‌സസും 98 രൂപയുടെ എയർടെൽ ഡാറ്റ ആഡ് ഓൺ പായ്ക്ക് നൽകുന്നു.

ബിഎസ്എൻഎല്ലിന്റെ ആറ് കിടിലൻ പോസ്റ്റ്പെയ്ഡ് പ്ലാനുകൾബിഎസ്എൻഎല്ലിന്റെ ആറ് കിടിലൻ പോസ്റ്റ്പെയ്ഡ് പ്ലാനുകൾ

ഡാറ്റ

118 രൂപ വില വരുന്ന എയർടെൽ ഡാറ്റ ആഡ് ഓൺ പായ്ക്ക് 12 ജിബി ഡാറ്റയാണ് യൂസേഴ്സിന് ഓഫർ ചെയ്യുന്നത്. നിലവിലുള്ള പ്ലാനിന്റെ വാലിഡിറ്റി വരെയാണ് ഈ ഡാറ്റ ആഡ് ഓൺ പായ്ക്കിനും വാലിഡിറ്റി ലഭിക്കുന്നത്. ഇതിന് പുറമെ, എയർടെലിൽ നിന്നുള്ള 108 രൂപ പ്ലാൻ 6 ജിബി ഡാറ്റ ഓഫർ ചെയ്യുന്നു. ഡാറ്റ ആനുകൂല്യം കുറവാണെങ്കിലും ആമസോൺ പ്രൈം വീഡിയോ മൊബൈൽ എഡിഷൻ സൗജന്യ ട്രയലിലേക്കുള്ള ആക്സസ് 108 രൂപ പ്ലാനിനെ കൂടുതൽ മികച്ചതാക്കുന്നു.

15 ജിബി 4ജി ഡാറ്റ

148 രൂപയ്ക്ക്, ഉപയോക്താക്കൾക്ക് 15 ജിബി 4ജി ഡാറ്റ ലഭിക്കും, കൂടാതെ എക്സ്ട്രീം മൊബൈൽ പായ്ക്കിന്റെ അധിക ആനുകൂല്യവും ഈ പ്ലാനിന് ഒപ്പം ലഭിക്കും. ഉയർന്ന 4ജി ഡാറ്റ ഓഫർ ചെയ്യുന്ന ഒരു ഡാറ്റ പായ്ക്കും എയർടെൽ നൽകുന്നു. എയർടെലിൽ നിന്നുള്ള 301 രൂപ പ്ലാൻ 50 ജിബി 4ജി ഡാറ്റയാണ് ഓഫർ ചെയ്യുന്നത്. അധികമായി വിങ്ക് മ്യൂസിക് പ്രീമിയത്തിലേക്കുള്ള ആക്സസും 301 രൂപ പായ്ക്ക് ഓഫർ ചെയ്യുന്നു.

ഗെയിമിങ് പ്രേമികൾക്ക് തിരഞ്ഞെടുക്കാവുന്ന ബിഎസ്എൻഎൽ പ്ലാനുകളും ഒപ്പം വരുന്ന സമ്മാനങ്ങളുംഗെയിമിങ് പ്രേമികൾക്ക് തിരഞ്ഞെടുക്കാവുന്ന ബിഎസ്എൻഎൽ പ്ലാനുകളും ഒപ്പം വരുന്ന സമ്മാനങ്ങളും

വോഡഫോൺ ഐഡിയ ഡാറ്റ പായ്ക്കുകൾ

വോഡഫോൺ ഐഡിയ ഡാറ്റ പായ്ക്കുകൾ

വോഡഫോൺ ഐഡിയ ഇന്ത്യയിലെ മൂന്നാമത്തെ വലിയ ടെലിക്കോം കമ്പനിയാണ്. വിവിധ വാലിഡിറ്റി കാലയളവുകളും ഡാറ്റ ആനുകൂല്യങ്ങളും ഉള്ള 4ജി ഡാറ്റ പായ്ക്കുകൾ വിഐ ഓഫർ ചെയ്യുന്നു. വോഡഫോൺ ഐഡിയ നൽകുന്ന ഡാറ്റ പായ്ക്കുകളിൽ ഏറ്റവും വില കുറഞ്ഞ പ്ലാൻ 19 രൂപയുടേതാണ്. 1 ജിബി ഡാറ്റയാണ് 19 രൂപ വിലയുള്ള പ്ലാൻ നൽകുന്നത്. 24 മണിക്കൂർ വാലിഡിറ്റിയാണ് 19 രൂപ പായ്ക്ക് തരുന്നത്. പെട്ടെന്ന് ഉണ്ടാകുന്ന ഡാറ്റ ആവശ്യങ്ങൾക്ക് ഏറ്റവും അനുയോജ്യമായ ഓഫറുകളിൽ ഒന്നാണിത്.

വോഡഫോൺ ഐഡിയ

വോഡഫോൺ ഐഡിയ 48 രൂപ നിരക്കിൽ 21 ദിവസത്തേക്ക് 2 ജിബി ഡാറ്റയും തങ്ങളുടെ യൂസേഴ്സിന് ഓഫർ ചെയ്യുന്നു. ഉപയോക്താക്കൾക്ക് വെറും 58 രൂപയ്ക്ക് 28 ദിവസത്തെ വാലിഡിറ്റി കാലയളവിലേക്ക് 3 ജിബി ഡാറ്റയും ലഭിക്കും. 98 രൂപയ്ക്ക് ഉപയോക്താക്കൾക്ക് 21 ദിവസത്തെ വാലിഡിറ്റി കാലയളവിലേക്ക് മൊത്തം 9 ജിബി ഡാറ്റ ലഭിക്കുന്ന പായ്ക്കും വോഡഫോൺ ഐഡിയ ഓഫർ ചെയ്യുന്നു.

ഒടിടി യൂസേഴ്സിന് അനുയോജ്യമായ മികച്ച ബ്രോഡ്ബാൻഡ് പ്ലാനുകൾഒടിടി യൂസേഴ്സിന് അനുയോജ്യമായ മികച്ച ബ്രോഡ്ബാൻഡ് പ്ലാനുകൾ

ഡാറ്റ ഓഫർ

അതേ സമയം 118 രൂപയ്ക്ക് ഉപയോക്താക്കൾക്ക് 28 ദിവസത്തെ വാലിഡിറ്റി കാലയളവിൽ 12 ജിബി ഡാറ്റ ലഭിക്കും. ഇതിന് പുറമെ, ഉയർന്ന ഡാറ്റ ഓഫർ ചെയ്യുന്ന രണ്ട് വർക്ക് ഫ്രം ഹോം പ്ലാനുകളും വിഐ അവതരിപ്പിക്കുന്നു. 298 രൂപയ്ക്ക് ഉപയോക്താക്കൾക്ക് 28 ദിവസത്തേക്ക് 50 ജിബി ഡാറ്റ ലഭിക്കുന്നതാണ് ഇതിൽ ഒന്ന്. ഉപയോക്താക്കൾക്ക് 56 ദിവസത്തെ വാലിഡിറ്റിയിൽ 418 രൂപയ്ക്ക് 100 ജിബി ഡാറ്റ നൽകുന്നതാണ് രണ്ടാമത്തെ വർക്ക് ഫ്രം ഹോം പ്ലാൻ.

Best Mobiles in India

English summary
The most used prepaid plans in the country are the Daily Data plans. The uniqueness of daily data plans is that we can use a limited amount of data per day. And Daily Data plans offer unlimited calls and SMS benefits. The Daily Data segment offers the most suitable plans for normal use.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X