കുറഞ്ഞ നിരക്കും 1.5 ജിബി ഡെയിലി ഡാറ്റയും; ജിയോ നൽകുന്ന അടിപൊളി പ്ലാനുകൾ

|

പ്രതിദിനം 1.5 ജിബി ഡാറ്റ ഓഫർ ചെയ്യുന്ന എഴ് പ്ലാനുകളാണ് റിലയൻസ് ജിയോ തങ്ങളുടെ യൂസേഴ്സിന് നൽകുന്നത്. 119 രൂപ മുതൽ 2,545 രൂപ വരെ വില വരുന്നതാണ് ഈ പ്ലാനുകൾ. 119 രൂപയുടെ പ്ലാൻ 14 ദിവസത്തെ വാലിഡിറ്റി തരുന്നു. കൂട്ടത്തിൽ ഏറ്റവും വിലയേറിയ 2,545 രൂപയുടെ പ്ലാൻ 336 ദിവസത്തെ വാലിഡിറ്റിയും ഓഫർ ചെയ്യുന്നു. ജിയോയുടെ 1.5 ജിബി പ്ലാനുകളിൽ ഏറ്റവും നിരക്ക് കുറഞ്ഞ 5 പ്ലാനുകളെക്കുറിച്ചാണ് ഈ ലേഖനം. ഈ പ്ലാനുകൾ സൗജന്യ അൺലിമിറ്റഡ് വോയ്‌സ് കോളുകളും എസ്എംഎസ് ആനുകൂല്യങ്ങളും ഓഫർ ചെയ്യുന്നുണ്ട്. ഇവയുടെ വാലിഡിറ്റിയും അനുബന്ധ ആനുകൂല്യങ്ങളും എല്ലാം വിശദമായി മനസിലാക്കാൻ തുടർന്ന് വായിക്കുക.

 

119 രൂപ വിലയുള്ള ജിയോ പ്ലാൻ: ഡാറ്റയും ആനുകൂല്യങ്ങളും

119 രൂപ വിലയുള്ള ജിയോ പ്ലാൻ: ഡാറ്റയും ആനുകൂല്യങ്ങളും

ജിയോയുടെ 119 രൂപയുടെ പ്ലാനാണ് ഈ പട്ടികയിൽ ആദ്യത്തേത്. 1.5 ജിബി പ്രതിദിന ഡാറ്റ ഓഫറുകളിൽ ഏറ്റവും വിലകുറഞ്ഞ പ്ലാൻ ആണിത്. 14 ദിവസത്തെ വാലിഡിറ്റിയും ഈ പ്ലാൻ ഓഫർ ചെയ്യുന്നു. 1.5 ജിബി ഹൈസ്പീഡ് പ്രതിദിന ഡാറ്റയും 119 രൂപയുടെ പ്ലാൻ നൽകും. വാലിഡിറ്റി കാലയളവിലേക്ക് മൊത്തം 21 ജിബി ഡാറ്റയാണ് 119 രൂപയുടെ പ്ലാനിന് ഒപ്പം ലഭിക്കുക.

19 രൂപ മുതൽ ആരംഭിക്കുന്ന ബിഎസ്എൻഎല്ലിന്റെ 30 ദിവസം വാലിഡിറ്റിയുള്ള പ്ലാനുകൾ19 രൂപ മുതൽ ആരംഭിക്കുന്ന ബിഎസ്എൻഎല്ലിന്റെ 30 ദിവസം വാലിഡിറ്റിയുള്ള പ്ലാനുകൾ

പ്രതിദിന ഡാറ്റ പരിധി

പ്രതിദിന ഡാറ്റ പരിധി കഴിഞ്ഞാൽ ഇന്റർനെറ്റ് വേഗം 64 കെബിപിഎസ് ആയി കുറയുമെന്ന് മാത്രം. കൂടാതെ, റീചാർജ് വാലിഡിറ്റി കാലയളവിൽ ഉടനീളം പരിധിയില്ലാത്ത വോയ്‌സ് കോളുകളും 300 സൗജന്യ എസ്എംഎസുകളും പ്ലാൻ ഓഫർ ചെയ്യുന്നു. ജിയോ സിനിമ, ജിയോ ടിവി, ജിയോ ക്ലൗഡ്, ജിയോ സെക്യൂരിറ്റി എന്നീ ജിയോ ആപ്പുകളിലേക്കുള്ള സൗജന്യ കോംപ്ലിമെന്ററി സബ്‌സ്‌ക്രിപ്‌ഷനും 119 രൂപയുടെ പ്ലാനിന് ഒപ്പം യൂസറിന് ലഭിക്കും.

199 രൂപ വിലയുള്ള ജിയോ പ്ലാൻ: ഡാറ്റയും ആനുകൂല്യങ്ങളും
 

199 രൂപ വിലയുള്ള ജിയോ പ്ലാൻ: ഡാറ്റയും ആനുകൂല്യങ്ങളും

199 രൂപ പ്രൈസ് ടാഗിൽ 23 ദിവസത്തെ വാലിഡിറ്റിയുമായി വരുന്നതാണ് ലിസ്റ്റിലെ അടുത്ത പ്ലാൻ. 4ജി സ്പീഡ് നൽകുന്ന 1.5 ജിബി പ്രതിദിന ഡാറ്റ ആനുകൂല്യവും പ്ലാനിനൊപ്പം ലഭിക്കും. മൊത്തം 34.5 ജിബി ഡാറ്റയും പ്ലാനിന് ഒപ്പം ലഭിക്കും. പ്രതിദിന ഡാറ്റ പരിധിക്ക് ശേഷം ഇന്റർനെറ്റ് വേഗം 64 കെബിപിഎസ് ആയി കുറയുമെന്ന് മാത്രം. സൗജന്യ അൺലിമിറ്റഡ് വോയ്‌സ് കോളുകളും പ്രതിദിനം 100 എസ്എംഎസുകളും ഈ പ്ലാനിന് ഒപ്പം ലഭിക്കുന്നു. 199 രൂപയുടെ ജിയോ റീചാർജ് വഴി ജിയോ സിനിമ, ജിയോ ടിവി, ജിയോ ക്ലൗഡ്, ജിയോ സെക്യൂരിറ്റി എന്നീ ജിയോ ആപ്പുകളിലേക്കുള്ള സബ്‌സ്‌ക്രിപ്‌ഷനും സ്വന്തമാക്കാം.

കിടിലൻ ആനുകൂല്യങ്ങളുമായി 1099 രൂപയുടെ പുതിയ എയർടെൽ ബ്ലാക്ക് പ്ലാൻകിടിലൻ ആനുകൂല്യങ്ങളുമായി 1099 രൂപയുടെ പുതിയ എയർടെൽ ബ്ലാക്ക് പ്ലാൻ

239 രൂപ വിലയുള്ള ജിയോ പ്ലാൻ: ഡാറ്റയും ആനുകൂല്യങ്ങളും

239 രൂപ വിലയുള്ള ജിയോ പ്ലാൻ: ഡാറ്റയും ആനുകൂല്യങ്ങളും

പ്രതിദിനം 1.5 ജിബി ഡാറ്റ ഓഫർ ചെയ്യുന്ന മറ്റൊരു ജിയോ റീചാർജ് പ്ലാൻ ആണ് 239 രൂപയുടേത്. 28 ദിവസത്തെ വാലിഡിറ്റിയും 239 രൂപ വിലയുള്ള പ്ലാൻ ഓഫർ ചെയ്യുന്നു. വാലിഡിറ്റി കാലയളവിലേക്ക് മൊത്തം 42 ജിബി ഡാറ്റയും ലഭിക്കും. ഡാറ്റ പരിധി കഴിഞ്ഞാൽ ഇന്റർനെറ്റ് വേഗം 64 കെബിപിഎസ് ആയി കുറയും. ജിയോയുടെ 239 രൂപ വിലയുള്ള പ്ലാനിൽ യൂസറിന് അൺലിമിറ്റഡ് വോയ്‌സ് കോളുകളും പ്രതിദിനം 100 എസ്എംഎസുകളും ലഭിക്കും. കൂടാതെ, ജിയോ 239 രൂപ പാക്കിനൊപ്പം കോംപ്ലിമെന്ററി ജിയോ ആപ്പ് സബ്‌സ്‌ക്രിപ്‌ഷനുകളും ലഭിക്കുന്നു.

259 രൂപ വിലയുള്ള ജിയോ പ്ലാൻ: ഡാറ്റയും ആനുകൂല്യങ്ങളും

259 രൂപ വിലയുള്ള ജിയോ പ്ലാൻ: ഡാറ്റയും ആനുകൂല്യങ്ങളും

അടുത്തിടെ ലോഞ്ച് ചെയ്ത പ്രതിമാസ പ്ലാനുകളിൽ ഒന്നാണ് 259 രൂപ വിലയുള്ള ജിയോ പ്ലാൻ. ഇതൊരു പ്രതിമാസ കലണ്ടർ പ്ലാൻ ആണ്. കൃത്യം ഒരു മാസത്തെ വാലിഡിറ്റിയാണ് ഈ പ്ലാൻ നൽകുന്നത്. മാസത്തിൽ എത്ര ദിവസം ഉണ്ടോ, അത്രയും ദിവസത്തെ വാലിഡിറ്റി ഈ പ്ലാൻ ഓഫർ ചെയ്യുന്നു (28,30,31). എല്ലാ മാസവും റീചാർജ് ചെയ്ത ദിവസം ഈ പ്ലാനിന്റെ വാലിഡിറ്റി പുതുക്കണം.

ബിഎസ്എൻഎൽ 4ജിക്കായി 6000 സൈറ്റുകൾ, ടിസിഎസിന് 550 കോടിയുടെ കരാർബിഎസ്എൻഎൽ 4ജിക്കായി 6000 സൈറ്റുകൾ, ടിസിഎസിന് 550 കോടിയുടെ കരാർ

അൺലിമിറ്റഡ്

1.5ജിബി പ്രതിദിന ഡാറ്റ, അൺലിമിറ്റഡ് വോയ്‌സ് കോളുകൾ, പ്രതിദിനം 100 എസ്എംഎസുകൾ എന്നിവയെല്ലാം ഈ പ്ലാനിന് ഒപ്പം ലഭിക്കും. ഓരോ മാസവും എത്ര ദിവസമുണ്ടാകുമോ അതിന് അനുസരിച്ച് 42 ജിബി മുതൽ 46.5 ജിബി വരെ അതിവേഗ ഡാറ്റയാണ് ഈ പ്ലാനിലൂടെ യൂസറിന് ലഭിക്കുക. ജിയോ ടിവി, ജിയോ സിനിമ, ജിയോ സെക്യൂരിറ്റി, ജിയോക്ലൗഡ് എന്നീ ജിയോ ആപ്പുകളിലേക്കുള്ള കോംപ്ലിമെന്ററി സബ്‌സ്‌ക്രിപ്‌ഷനും പായ്ക്ക് ഓഫർ ചെയ്യുന്നു.

479 രൂപ വിലയുള്ള ജിയോ പ്ലാൻ: ഡാറ്റയും ആനുകൂല്യങ്ങളും

479 രൂപ വിലയുള്ള ജിയോ പ്ലാൻ: ഡാറ്റയും ആനുകൂല്യങ്ങളും

ജിയോയുടെ 479 രൂപയുടെ പ്ലാനാണ് ലിസ്റ്റിൽ അവസാനത്തേത്. ഈ ലിസ്റ്റിലെ ഏറ്റവും ചെലവേറിയ പ്ലാൻ കൂടിയാണിത്. കൂടാതെ 56 ദിവസത്തെ വാലിഡിറ്റിയും ഓഫർ ചെയ്യുന്നു. 1.5ജിബി ഹൈ സ്പീഡ് പ്രതിദിന ഡാറ്റയും 479 രൂപയുടെ പ്ലാൻ ഓഫർ ചെയ്യുന്നുണ്ട്. വാലിഡിറ്റി കാലയളവിൽ മൊത്തം 84 ജിബി ഡാറ്റയാണ് 479 രൂപയുടെ പ്ലാൻ നൽകുന്നത്.

30 ദിവസത്തെ വാലിഡിറ്റിയുള്ള അടിപൊളി ജിയോ പ്രീപെയ്ഡ് പ്ലാനുകൾ30 ദിവസത്തെ വാലിഡിറ്റിയുള്ള അടിപൊളി ജിയോ പ്രീപെയ്ഡ് പ്ലാനുകൾ

ജിയോ ടിവി

പ്രതിദിന ഡാറ്റ പരിധി കഴിഞ്ഞാൽ ഇന്റർനെറ്റ് വേഗം 64 കെബിപിഎസ് ആയി കുറയുമെന്ന് മാത്രം. വാലിഡിറ്റി കാലയളവിലുടനീളം പരിധിയില്ലാത്ത വോയ്‌സ് കോളുകളും 300 സൗജന്യ എസ്എംഎസുകളും 479 രൂപയുടെ പ്ലാനിന് ഒപ്പം ലഭിക്കും. ജിയോ സിനിമ, ജിയോ ടിവി, ജിയോ ക്ലൗഡ്, ജിയോ സെക്യൂരിറ്റി എന്നീ ജിയോ ആപ്പുകളിലേക്കുള്ള സൗജന്യ കോംപ്ലിമെന്ററി സബ്‌സ്‌ക്രിപ്‌ഷനും 479 രൂപ പ്ലാനിനൊപ്പം യൂസറിന് ലഭ്യമാകും.

Most Read Articles
Best Mobiles in India

English summary
Reliance Jio offers its users seven plans that offer 1.5 GB of data per day. These plans range in price from Rs 119 to Rs 2,545. This article is about the 5 cheapest of Jio's 1.5GB plans. The plans offer free unlimited voice calls and SMS benefits.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X