എയർടെൽ, വിഐ യൂസേഴ്സിന് സ്വപ്നം കാണാൻ കഴിയാത്ത ജിയോ റീചാർജ് പ്ലാനുകൾ

|

സ്വകാര്യ ടെലിക്കോം കമ്പനികളിൽ ഏറ്റവും ലാഭകരമായ റീചാ‍ർജ് പ്ലാനുകൾ അവതരിപ്പിക്കുന്നത് ആരെന്ന ചോദ്യത്തിന് ഒരുത്തരം മാത്രമാണുള്ളത്, രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ ടെലിക്കോം കമ്പനിയായ റിലയൻസ് ജിയോ തന്നെയാണ് ഏറ്റവും ലാഭകരമായ പ്രീപെയ്‍ഡ് റീചാ‍‍ർജ് പ്ലാനുകൾ അവതരിപ്പിക്കുന്നത്. ഇക്കൂട്ടത്തിൽ തന്നെ വളരെ പ്രത്യേകതയുള്ള രണ്ട് പ്ലാനുകൾ പരിചയപ്പെടാം.

 

ആനുകൂല്യങ്ങൾ

നിലവിൽ മറ്റൊരു സ്വകാര്യ കമ്പനികൾക്കും മത്സരിക്കാൻ പോലും കഴിയാത്ത അത്രയും ആനുകൂല്യങ്ങൾ ഈ രണ്ട് പ്ലാനുകൾ ഓഫ‍ർ ചെയ്യുന്നു. ജിയോയുടെ മറ്റ് പ്ലാനുകൾക്കൊപ്പമോ മറ്റ് കമ്പനികളു‌ടെ പ്ലാനുകൾക്കൊപ്പമോ ലഭിക്കാത്ത അധിക ആനുകൂല്യവും ഈ ജിയോ റീചാ‍ർജ് പ്ലാനുകൾ തങ്ങളുടെ യൂസേഴ്സിന് നൽകുന്നുണ്ട്. ഇന്ത്യയിൽ ഇത്തരത്തിലുള്ള പ്ലാനുകൾ വേറെ ഒരു കമ്പനിയും കൊടുക്കുന്നില്ലെന്നും വാദങ്ങളുണ്ട്.

അപ്പോൾ എന്താണ് ഈ പ്ലാനുകളുടെ പ്രത്യേകത?

അപ്പോൾ എന്താണ് ഈ പ്ലാനുകളുടെ പ്രത്യേകത?

ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാ‍ർ സബ്സ്ക്രിപ്ഷനാണ് ഈ പ്രത്യേകത. മിക്കവാറും കമ്പനികളും ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാ‍ർ ആക്സസ് നൽകുന്ന നിരവധി പ്ലാനുകൾ ഓഫ‍ർ ചെയ്യുന്നുണ്ടല്ലോ എന്നാവും കരുതുന്നത്. എന്നാൽ ഈ ജിയോ പ്ലാനുകൾക്കൊപ്പം ലഭിക്കുന്ന ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാ‍ർ സബ്സ്ക്രിപ്ഷനും സാധാരണ പ്ലാനുകൾക്കൊപ്പം ലഭിക്കുന്ന സബ്സ്ക്രിപ്ഷനും തമ്മിൽ വലിയ വ്യത്യാസങ്ങൾ ഉണ്ട്.

ഉള്ള ഡാറ്റ ഒന്നിനും തികയുന്നില്ലേ; എങ്കിൽ ഈ വിഐ പ്ലാൻ നിങ്ങൾക്കുവേണ്ടി ഉള്ളതാണ്ഉള്ള ഡാറ്റ ഒന്നിനും തികയുന്നില്ലേ; എങ്കിൽ ഈ വിഐ പ്ലാൻ നിങ്ങൾക്കുവേണ്ടി ഉള്ളതാണ്

യഥാ‍ർഥ എക്സ്പീരിയൻസ്
 

സാധാരണ ലഭിക്കുന്നത് ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിന്റെ മൊബൈൽ സബ്സ്ക്രിപ്ഷനാണ്. എന്നാൽ മൊബൈൽ സബ്സ്ക്രിപ്ഷൻ പ്ലാറ്റ്ഫോമിന്റെ യഥാ‍ർഥ എക്സ്പീരിയൻസ് നൽകില്ലെന്നതാണ് വാസ്തവം. ഇത് കിട്ടണമെങ്കിൽ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിന്റെ പ്രീമിയം സബ്സ്ക്രിപ്ഷനിലേക്ക് തന്നെ ആക്സസ് കിട്ടണം. ഇപ്പോൾ സെലക്റ്റ്ഡ് ആയിട്ടുള്ള ടിവി ഷോകൾക്കും സിനിമകൾക്കും ഡോൾബി അറ്റ്മോസ് സപ്പോ‍ർട്ടും ലഭിക്കുന്നുണ്ടെന്ന കാര്യവും അറിഞ്ഞിരിക്കണം.

പ്രീമിയം സബ്സ്ക്രിപ്ഷൻ

നമ്മൾ പറഞ്ഞ് വരുന്ന ജിയോ പ്ലാനുകൾ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിന്റെ പ്രീമിയം സബ്സ്ക്രിപ്ഷനാണ് ബണ്ടിൽ ചെയ്യുന്നത്. ഈ ഓഫ‍‍ർ നൽകുന്ന മറ്റൊരു പ്ലാനും നിലവിൽ മറ്റൊരു കമ്പനിയ്ക്കും ഇല്ലെന്നത് ഓ‍ർത്തിരിക്കണം. 1,499 രൂപയും 4,199 രൂപയും വില വരുന്ന റിലയൻസ് ജിയോ പ്ലാനുകളാണ് ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിന്റെ പ്രീമിയം സബ്സ്ക്രിപ്ഷൻ ബണ്ടിൽ ചെയ്യുന്നത്. ഈ രണ്ട് പ്ലാനുകളെക്കുറിച്ചും കൂടുതൽ അറിയാൻ തുട‍ർന്ന് വായിക്കുക.

രണ്ടു കണ്ണ് എല്ലായിടത്തും എത്തുന്നില്ലേ, ഇന്നാ മൂന്ന് 'കണ്ണുകൾ'കൂടി, എക്സ് സേഫ് സുരക്ഷാ ക്യാമറയുമായി എയർടെൽരണ്ടു കണ്ണ് എല്ലായിടത്തും എത്തുന്നില്ലേ, ഇന്നാ മൂന്ന് 'കണ്ണുകൾ'കൂടി, എക്സ് സേഫ് സുരക്ഷാ ക്യാമറയുമായി എയർടെൽ

1,499 രൂപ വില വരുന്ന ജിയോ റീചാ‍ർജ് പ്ലാൻ

1,499 രൂപ വില വരുന്ന ജിയോ റീചാ‍ർജ് പ്ലാൻ

84 ദിവസത്തെ വാലിഡ‍ിറ്റിയിലാണ് 1,499 രൂപ വില വരുന്ന ജിയോ റീചാ‍ർജ് പ്ലാൻ വരുന്നത്. പ്രതിദിനം 2 ജിബി ഡാറ്റയും ഈ റീചാ‍ർജ് പ്ലാൻ ഓഫ‍ർ ചെയ്യുന്നു. 168 ജിബി ഡാറ്റയാണ് വാലിഡിറ്റി കാലയളവിലേക്ക് ആകെ യൂസ‍റിന് ലഭിക്കുന്നത്. പ്രതിദിന പരിധി കഴിഞ്ഞാൽ ഡാറ്റ സ്പീഡ് 64 കെബിപിഎസ് ആയി കുറയുമെന്ന കാര്യം അറിഞ്ഞിരിക്കണം.

ജിയോ ടിവി

ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാ‍ർ പ്രീമിയം സബ്സ്ക്രിപ്ഷനൊപ്പം ജിയോ ടിവി, ജിയോ സിനിമ, ജിയോ സെക്യൂരിറ്റി, ജിയോ ക്ലൗഡ് എന്നിവയിലേക്കും ആക്സസ് ലഭിക്കും. അൺലിമിറ്റഡ് വോയ്സ് കോളിങ്ങ്, പ്രതിദിനം 100 എസ്എംഎസുകൾ എന്നിവയും ഈ പ്ലാൻ ഓഫർ ചെയ്യുന്നു.

97,890 രൂപയുടെ ലാപ്ടോപ്പ് 49,900 രൂപയ്ക്ക്; കണ്ണ് തള്ളിപ്പോകുന്ന ഡീലുകളുമായി Amazon Sale97,890 രൂപയുടെ ലാപ്ടോപ്പ് 49,900 രൂപയ്ക്ക്; കണ്ണ് തള്ളിപ്പോകുന്ന ഡീലുകളുമായി Amazon Sale

സൗജന്യമായി ലഭിക്കുന്നത്

ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാ‍ർ പ്രീമിയം സബ്സ്ക്രിപ്ഷന് 1,499 രൂപയാണ് (ഒരു വർഷം) യഥാ‍ർഥത്തിൽ ചിലവ് വരുന്നത്. ഈ സബ്സ്ക്രിപ്ഷനാണ് സൗജന്യമായി ലഭിക്കുന്നത്. പ്ലാൻ റീചാ‍ർജ് ചെയ്യുന്നവ‍ർക്ക് പ്രീമിയം സബ്സ്ക്രിപ്ഷൻ ആക്റ്റിവേറ്റ് ചെയ്യാനുള്ള കോഡ് മൈജിയോ അക്കൗണ്ടിൽ ലഭിക്കും.

4,199 രൂപ വില വരുന്ന ജിയോ പ്ലാൻ ( അന്വൽ )

ദീ‍ർഘകാല വാലി‍‍ഡിറ്റി നൽകുന്ന പ്ലാനുകൾ വേണമെന്നുള്ള ജിയോ യൂസേഴ്സിന് സെലക്റ്റ് ചെയ്യാവുന്ന മികച്ച പ്ലാനാണ് 4,199 രൂപയുടേത്. പ്രതിദിനം 3 ജിബി ഡാറ്റയാണ് ഓഫ‍ർ ചെയ്യപ്പെടുന്നത്. 365 ദിവസത്തെ വാലിഡിറ്റി സമയത്തേക്ക് ആകെ 1,095 ജിബി ഡാറ്റയാണ് യൂസേഴ്സിന് ലഭിക്കുന്നത്. അൺലിമിറ്റഡ് വോയ്സ് കോളുകളും എസ്എംഎസുകളും ലഭ്യമാണ്. 1,499 രൂപയുടെ പ്ലാനിന്റെ കൂട്ട് തന്നെ ഒരു വർഷത്തേക്ക് ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർ പ്രീമിയം സബ്സ്ക്രിപ്ഷനും ലഭിക്കും.

ആരുണ്ടെടാ ഏറ്റുമുട്ടാൻ? ജിയോയും വിഐയും ഓർക്കാൻപോലും ഭയക്കുന്ന രണ്ട് എയർടെൽ പ്ലാനുകൾആരുണ്ടെടാ ഏറ്റുമുട്ടാൻ? ജിയോയും വിഐയും ഓർക്കാൻപോലും ഭയക്കുന്ന രണ്ട് എയർടെൽ പ്ലാനുകൾ

Best Mobiles in India

English summary
There is only one answer to the question of who offers the most profitable recharge plans among private telecom companies, Reliance Jio, the country's largest private telecom company, offers the most profitable prepaid recharge plans. Let's get acquainted with two very special plans in this group.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X