പണമുണ്ടോ..? ഗുണമുണ്ട്..; എയർടെൽ നൽകുന്ന കിടിലൻ ബൾക്ക് ഡാറ്റ പ്ലാനുകൾ

പ്രതിദിനം 3 ജിബി വരെ ഡാറ്റ നൽകുന്ന പ്രീപെയ്ഡ് പ്ലാനുകൾ എയർടെൽ തങ്ങളുടെ യൂസേഴ്സിന് ഓഫർ ചെയ്യുന്നുണ്ട്. മൊബൈൽ ഡാറ്റ യൂസ് ചെയ്യുന്നവർക്ക് ഈ പ്ലാനുകൾ വളരെ ഉപകാരപ്രദമാണ്. എന്നാൽ എല്ലാ യൂസേഴ്സും പ്രതിദിന ഡാറ്റ പായ്ക്കുകൾ പൂർണമായും ഉപയോഗപ്പെടുത്താറില്ല. എപ്പോഴും വൈഫൈ ആക്സസ് ലഭിക്കുന്നവരൊക്കെ മൊബൈൽ ഡാറ്റ ബാലൻസ് പാഴാക്കുകയാണ് പതിവ്. അതായത് കാശ് കൊടുത്ത് ഡെയിലി ഡാറ്റ പ്ലാനുകൾ സബ്സ്ക്രൈബ് ചെയ്ത ശേഷം അവ ഉപയോഗപ്പെടുത്തുന്നില്ല. ഇത്തരം യൂസേഴ്സിന് സെലക്റ്റ് ചെയ്യാവുന്ന നല്ല ഓപ്ഷനുകളാണ് ബൾക്ക് ഡാറ്റ പ്ലാനുകൾ. യൂസേഴ്സിന് അവരുടെ ഡാറ്റ ആവശ്യങ്ങൾക്ക് അനുസരിച്ച് സെലക്റ്റ് ചെയ്യാവുന്ന ഡാറ്റ പ്ലാനുകളാണ് ഇവയെല്ലാം. സെക്കൻഡറി സിം കാർഡായി എയർടെൽ കണക്ഷനുകൾ ഉപയോഗിക്കുന്നവർക്കും ഈ പ്ലാനുകൾ നല്ല ചോയ്സുകളാണ്.
പായ്ക്കിന്റെ വാലിഡിറ്റി വരെ യൂസ് ചെയ്യാവുന്ന ഡാറ്റ ആനുകൂല്യമാണ് ബൾക്ക് ഡാറ്റ പായ്ക്കുകളുടെ സവിശേഷതകളിൽ ഒന്ന്. അതായത് പ്രതിദിന ഡാറ്റ പരിധികളൊന്നും ഈ പ്ലാനുകൾക്ക് ബാധകമല്ല. പായ്ക്കിന്റെ വാലിഡിറ്റി തീരുന്നതിന് മുമ്പ് എപ്പോൾ വേണമെങ്കിലും യൂസേഴ്സിന് ഈ പ്ലാനുകളിലെ ഡാറ്റ ബാലൻസ് യൂസ് ചെയ്ത് തീർക്കാം. 155 രൂപ മുതൽ 1,799 രൂപ വരെ വില വരുന്ന ബൾക്ക് ഡാറ്റ പ്ലാനുകളാണ് എയർടെൽ തങ്ങളുടെ യൂസേഴ്സിന് ഓഫർ ചെയ്യുന്നത്. Airtel ഓഫർ ചെയ്യുന്ന ബൾക്ക് ഡാറ്റ പ്ലാനുകളെക്കുറിച്ചും അവ നൽകുന്ന ആനുകൂല്യങ്ങളെക്കുറിച്ചും വിശദമായി മനസിലാക്കാൻ തുടർന്ന് വായിക്കുക.
Airtel Bulk Data Plans : എയർടെൽ ബൾക്ക് ഡാറ്റ പ്ലാനുകൾ

155 രൂപയുടെ എയർടെൽ പ്ലാൻ
എയർടെലിന്റെ എൻട്രി ലെവൽ പ്ലാൻ ആണ് 155 രൂപ നിരക്കിൽ എത്തുന്നത്. 24 ദിവസത്തേക്ക് 1 ജിബി ബൾക്ക് ഡാറ്റയാണ് ഈ പ്ലാനിലൂടെ യൂസേഴ്സിന് ലഭിക്കുന്നത്. അൺലിമിറ്റഡ് കോളിങ് ആനുകൂല്യവും 300 എസ്എംഎസുകളും 155 രൂപയുടെ എയർടെൽ പ്ലാൻ ഓഫർ ചെയ്യുന്നു. അധിക ആനുകൂല്യമെന്ന നിലയിൽ ഹലോ ട്യൂൺ ആക്സസും വിങ്ക് ആക്സസും യൂസേഴ്സിന് ലഭിക്കും.
179 രൂപയുടെ എയർടെൽ പ്ലാൻ
28 ദിവസത്തെ വാലിഡിറ്റിയാണ് 179 രൂപയുടെ എയർടെൽ പ്ലാൻ ഓഫർ ചെയ്യുന്നത്. 2 ജിബി ബൾക്ക് ഡാറ്റയാണ് ഈ പ്ലാനിലൂടെ യൂസേഴ്സിന് ലഭിക്കുന്നത്. അൺലിമിറ്റഡ് കോളിങ് ആനുകൂല്യവും 300 എസ്എംഎസുകളും എയർടെൽ പ്ലാനിൽ ലഭിക്കും. അധിക ആനുകൂല്യമെന്ന നിലയിൽ ഹലോ ട്യൂൺ ആക്സസും വിങ്ക് ആക്സസും 179 രൂപയുടെ എയർടെൽ പ്ലാൻ ഫീച്ചർ ചെയ്യുന്നു.
199 രൂപയുടെ എയർടെൽ പ്ലാൻ
3 ജിബി ബൾക്ക് ഡാറ്റയാണ് 199 രൂപയുടെ എയർടെൽ പ്ലാൻ ഓഫർ ചെയ്യുന്നത്. 30 ദിവസത്തെ വാലിഡിറ്റിയിലാണ് ഈ പ്ലാൻ വരുന്നത്. അൺലിമിറ്റഡ് കോളിങ് ആനുകൂല്യത്തിനൊപ്പം 300 എസ്എംഎസുകളും 199 രൂപയുടെ എയർടെൽ പ്ലാനിൽ ലഭ്യമാണ്. ഹലോ ട്യൂൺ ആക്സസും വിങ്ക് ആക്സസും അധിക ആനുകൂല്യമായി ലഭിക്കുന്നു.
296 രൂപയുടെ എയർടെൽ പ്ലാൻ
25 ജിബി ബൾക്ക് ഡാറ്റയാണ് 296 രൂപയുടെ എയർടെൽ പ്ലാൻ ഓഫർ ചെയ്യുന്നത്. 30 ദിവസത്തെ വാലിഡിറ്റിയും പ്ലാനിന് ലഭിക്കുന്നു, പ്രതിദിനം 100 എസ്എംഎസുകളും അൺലിമിറ്റഡ് വോയ്സ് കോളിങ് സൌകര്യവും ഈ പ്ലാനിന്റെ സവിശേഷതയാണ്. അധിക ആനുകൂല്യമെന്ന നിലയിൽ ഫാസ്ടാഗിൽ 100 രൂപ ക്യാഷ് ബാക്കും അപ്പോളോ 24|7 സർക്കിൾ, , ഹലോ ട്യൂൺസ്, വിങ്ക് എന്നിവയിലേക്കുള്ള ആക്സസും ലഭിക്കുന്നു.
455 രൂപയുടെ എയർടെൽ പ്ലാൻ
84 ദിവസത്തെ പായ്ക്ക് വാലിഡിറ്റിയുമായാണ് 455 രൂപ വിലയുള്ള എയർടെൽ പ്ലാൻ വരുന്നത്. 6 ജിബി ബൾക്ക് ഡാറ്റയും പ്ലാൻ ഓഫർ ചെയ്യുന്നു. അൺലിമിറ്റഡ് കോളിങ് സൌകര്യത്തോടൊപ്പം 900 എസ്എംഎസുകളും പ്ലാനിനൊപ്പം ലഭിക്കുന്നു. ആധിക ആനുകൂല്യമായി അപ്പോളോ 24|7 സർക്കിൾ ആക്സസ്, ഫാസ്‌ടാഗിൽ ക്യാഷ്ബാക്ക്, ഹലോ ട്യൂൺസ്, വിങ്ക് എന്നിവയും യൂസേഴ്സിന് ലഭിക്കും.
489 രൂപയുടെ എയർടെൽ പ്ലാൻ
489 രൂപയുടെ എയർടെൽ പ്ലാൻ 30 ദിവസത്തെ വാലിഡിറ്റിയുമായി വരുന്നു. 50 ജിബി ബൾക്ക് ഡാറ്റയാണ് യൂസേഴ്സിന് ഓഫർ ചെയ്യുന്നത്. അൺലിമിറ്റഡ് കോളിങ് ഫെസിലിറ്റിയും 300 എസ്എംഎസുകളും 489 രൂപയുടെ എയർടെൽ പ്ലാനിനൊപ്പം യൂസേഴ്സിന് ലഭിക്കും. ഈ റേഞ്ചിലെ മറ്റ് എയർടെൽ പ്ലാനുകളെപ്പോലെ തന്നെ അപ്പോളോ 24|7 സർക്കിൾ ആക്സസ്, ഫാസ്‌ടാഗിൽ 100 രൂപ ക്യാഷ്ബാക്ക്, ഹലോ ട്യൂൺസ്, വിങ്ക് എന്നിവ 489 രൂപയുടെ എയർടെൽ പ്ലാനിലും അധിക ആനുകൂല്യങ്ങളായി ലഭിക്കുന്നു.
509 രൂപയുടെ എയർടെൽ പ്ലാൻ

എയർടെലിന്റെ പ്രതിമാസ വാലിഡിറ്റി ഓഫറുകളിൽ ഒന്നാണ് 509 രൂപയുടെ എയർടെൽ പ്ലാൻ. മാസത്തിലെ ആകെ ദിനങ്ങളുടെ എണ്ണം പരിഗണിക്കാതെ പൂർണമായും ഒരു മാസത്തെ വാലിഡിറ്റി ലഭിക്കുന്ന പ്ലാനുകളാണിത്. 60 ജിബി ബൾക്ക് ഡാറ്റയാണ് 509 രൂപയുടെ എയർടെൽ പ്ലാൻ യൂസേഴ്സിന് നൽകുന്നത്. അൺലിമിറ്റഡ് കോളിങ് സൌകര്യത്തിനൊപ്പം 300 എസ്എംഎസുകളും പ്ലാനിൽ ലഭ്യമാണ്. അപ്പോളോ 24|7 സർക്കിൾ, ഫാസ്ടാഗ് ക്യാഷ് ബാക്ക്, ഹലോ ട്യൂൺസ്, വിങ്ക് ആക്സസ് എന്നിവയും യൂസേഴ്സിന് ലഭിക്കും.
1,799 രൂപയുടെ എയർടെൽ പ്ലാൻ
365 ദിവസത്തെ വാലിഡിറ്റിയാണ് 1,799 രൂപയുടെ എയർടെൽ പ്ലാൻ ഓഫർ ചെയ്യുന്നത്. 24 ജിബി ഡാറ്റ, അൺലിമിറ്റഡ് കോളിങ് ആനുകൂല്യം, 3600 എസ്എംഎസുകൾ എന്നിവയും ഈ വാർഷിക പ്ലാൻ ഓഫർ ചെയ്യുന്നു. അപ്പോളോ 24|7 സർക്കിൾ, ഫാസ്ടാഗ് ക്യാഷ്ബാക്ക്, ഹലോ ട്യൂൺസ്, വിങ്ക് എന്നിവ അധിക ആനുകൂല്യങ്ങളായും പ്ലാനിൽ ലഭിക്കുന്നു. സെക്കൻഡറി സിം കാർഡ് ആയി എയർടെൽ ഉപയോഗിക്കുന്നവർക്ക് ഈ പ്ലാൻ നല്ലൊരു ചോയ്സ് ആണ്.


Click it and Unblock the Notifications