30 ദിവസത്തെ വാലിഡിറ്റിയുള്ള അടിപൊളി ജിയോ പ്രീപെയ്ഡ് പ്ലാനുകൾ

|

രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ ടെലിക്കോം കമ്പനിയാണ് റിലയൻസ് ജിയോ. അതിശയിപ്പിക്കുന്ന ആനുകൂല്യങ്ങളാണ് റിലയൻസ് ജിയോ തങ്ങളുടെ ഓഫറുകൾക്കൊപ്പം നൽകുന്നത്. ഈ ആനുകൂല്യങ്ങളും മെച്ചപ്പെട്ട കവറേജുമാണ് ജിയോയെ ഇന്ത്യയിലെ ഏറ്റവും ടെലിക്കോം കമ്പനിയാക്കി മാറ്റിയത്. വിപണിയിലെ ഒന്നാം സ്ഥാനം നിലനിർത്താനും കസ്റ്റമേഴ്സിനെ ആകർഷിക്കാനും ജിയോ ഇടയ്ക്കിടെ പുതിയ പ്ലാനുകളും വൌച്ചറുകളും അവതരിപ്പിക്കാറുണ്ട്. 30 ദിവസത്തെ വാലിഡിറ്റി ലഭിക്കുന്ന പ്രീപെയ്ഡ് പ്ലാനുകളാണ് ജിയോ ഏറ്റവും പുതിയതായി അവതരിപ്പിച്ചത്. നിലവിൽ അഞ്ച് പ്രതിമാസ പ്രീപെയ്ഡ് പ്ലാനുകളാണ് റിലയൻസ് ജിയോയ്ക്ക് ഉള്ളത്.

 

ഡാറ്റ

പ്രതിമാസ ഡാറ്റ വൌച്ചറുകളും പ്ലാനുകളും ഇക്കൂട്ടത്തിൽ ഉണ്ട്. ഡാറ്റ വൌച്ചറുകൾ മറ്റ് ആനുകൂല്യങ്ങൾ അധികം നൽകുന്നില്ല. പ്രതിദിന ഡാറ്റ പ്രീപെയ്ഡ് പ്ലാനുകളും ഈ അഞ്ച് ഓഫറുകളിലുണ്ട്. 181 രൂപ മുതൽ വില വരുന്നവയാണ് ഇവയെല്ലാം. റിലയൻസ് ജിയോയുടെ പ്രതിമാസ പ്രീപെയ്ഡ് പ്ലാനുകളെക്കുറിച്ച് കൂടുതൽ വിവരങ്ങൾ അറിയാൻ തുടർന്ന് വായിക്കുക.

ജിയോ vs എയർടെൽ; 30 ദിവസം വാലിഡിറ്റിയുള്ള മികച്ച പ്രീപെയ്ഡ് പ്ലാനുകൾജിയോ vs എയർടെൽ; 30 ദിവസം വാലിഡിറ്റിയുള്ള മികച്ച പ്രീപെയ്ഡ് പ്ലാനുകൾ

181 രൂപയുടെ ജിയോ ഡാറ്റ വൗച്ചർ

181 രൂപയുടെ ജിയോ ഡാറ്റ വൗച്ചർ

181 രൂപയുടെ ജിയോ ഡാറ്റ വൗച്ചർ 30 ദിവസത്തെ വാലിഡിറ്റി കാലയളവ് ഓഫർ ചെയ്യുന്നു. 30 ജിബി ഡാറ്റയും 181 രൂപയുടെ ജിയോ ഡാറ്റ വൗച്ചറിനൊപ്പം ലഭിക്കുന്നു. ഈ ഡാറ്റ വൗച്ചറിൽ വോയ്‌സ് കോളിങ്, എസ്എംഎസ് എന്നിവ പോലെയുള്ള ആനുകൂല്യങ്ങൾ ലഭ്യമല്ല. കൂടാതെ, ജിയോ സ്യൂട്ട് ആപ്ലിക്കേഷനുകളിലേക്കുള്ള കോംപ്ലിമെന്ററി ആക്‌സസും 181 രൂപയുടെ ജിയോ ഡാറ്റ വൗച്ചറിൽ ഉൾപ്പെടുന്നില്ല.

241 രൂപയുടെ ജിയോ ഡാറ്റ വൌച്ചർ
 

241 രൂപയുടെ ജിയോ ഡാറ്റ വൌച്ചർ

241 രൂപ വിലയുള്ള ജിയോ പ്രീപെയ്ഡ് ഡാറ്റ വൌച്ചറും 30 ദിവസത്തെ വാലിഡിറ്റിയാണ് നൽകുന്നത്. 40 ജിബി ഡാറ്റയും 241 രൂപയുടെ ജിയോ പ്രീപെയ്ഡ് വൌച്ചറിൽ ലഭ്യമാണ്. 181 രൂപയുടെ വൌച്ചറിന് സമാനമായി 241 രൂപയുടെ ജിയോ പ്രീപെയ്ഡ് വൌച്ചറിലും വോയ്‌സ് കോളിങ്, എസ്എംഎസ് എന്നിവ പോലെയുള്ള ആനുകൂല്യങ്ങൾ ലഭ്യമല്ല. കൂടാതെ, ജിയോ സ്യൂട്ട് ആപ്ലിക്കേഷനുകളിലേക്കുള്ള കോംപ്ലിമെന്ററി ആക്‌സസും 241 രൂപയുടെ ജിയോ ഡാറ്റ വൌച്ചറിൽ ഉൾപ്പെടുന്നില്ല.

ഒരു മാസം മുഴുവൻ വാലിഡിറ്റി നൽകുന്ന വിഐയുടെ ആറ് പ്രീപെയ്ഡ് പ്ലാനുകൾഒരു മാസം മുഴുവൻ വാലിഡിറ്റി നൽകുന്ന വിഐയുടെ ആറ് പ്രീപെയ്ഡ് പ്ലാനുകൾ

259 രൂപയുടെ ജിയോ പ്രീപെയ്ഡ് പ്ലാൻ

259 രൂപയുടെ ജിയോ പ്രീപെയ്ഡ് പ്ലാൻ

259 രൂപയുടെ ജിയോ പ്രീപെയ്ഡ് പ്ലാൻ പ്രതിമാസ വാലിഡിറ്റി ഓഫർ ചെയ്യുന്നു. പ്രതിദിനം 1.5 ജിബി ഡാറ്റയും 259 രൂപയുടെ ജിയോ പ്രീപെയ്ഡ് പ്ലാൻ നൽകുന്നു. പ്രതിദിനം 100 എസ്എംഎസുകളും 259 രൂപയുടെ ജിയോ പ്രീപെയ്ഡ് പ്ലാൻ ഓഫർ ചെയ്യുന്നു. അൺലിമിറ്റഡ് വോയ്‌സ് കോളിങ് ആനുകൂല്യങ്ങളും 259 രൂപയുടെ ജിയോ പ്രീപെയ്ഡ് പ്ലാൻ യൂസേഴ്സിന് ഓഫർ ചെയ്യുന്നു. ജിയോ സിനിമ, ജിയോ ടിവി, ജിയോ സെക്യൂരിറ്റി, ജിയോ ക്ലൗഡ് എന്നിവയുൾപ്പെടെ ജിയോ സ്യൂട്ട് ആപ്പുകളിലേക്കുള്ള ആക്‌സസും 259 രൂപയുടെ ജിയോ പ്രീപെയ്ഡ് പ്ലാനിന് ഒപ്പം ലഭിക്കും.

296 രൂപയുടെ ജിയോ പ്രീപെയ്ഡ് പ്ലാൻ

296 രൂപയുടെ ജിയോ പ്രീപെയ്ഡ് പ്ലാൻ

296 രൂപ വിലയുള്ള ജിയോ പ്രീപെയ്ഡ് പ്ലാനും 30 ദിവസത്തെ വാലിഡിറ്റി ഓഫർ ചെയ്യുന്നു. 30 ദിവസത്തേക്ക് 25 ജിബി ഡാറ്റയും 296 രൂപയുടെ ജിയോ പ്രീപെയ്ഡ് പ്ലാൻ നൽകുന്നു. അൺലിമിറ്റഡ് വോയ്‌സ് കോളിങ്, പ്രതിദിനം 100 എസ്എംഎസുകൾ എന്നീ ആനുകൂല്യങ്ങളും 296 രൂപയുടെ ജിയോ പ്രീപെയ്ഡ് പ്ലാൻ ഓഫർ ചെയ്യുന്നു. ജിയോ സിനിമ, ജിയോ ടിവി, ജിയോ സെക്യൂരിറ്റി, ജിയോ ക്ലൗഡ് എന്നിവയുൾപ്പെടെ ജിയോ സ്യൂട്ട് ആപ്പുകളിലേക്കുള്ള ആക്‌സസും 296 രൂപയുടെ പ്ലാനിന് ഒപ്പം ലഭിക്കും.

ഏറ്റവും നിരക്ക് കുറഞ്ഞ 30 ദിവസത്തെ പ്ലാനുകളുമായി ബിഎസ്എൻഎൽഏറ്റവും നിരക്ക് കുറഞ്ഞ 30 ദിവസത്തെ പ്ലാനുകളുമായി ബിഎസ്എൻഎൽ

301 രൂപയുടെ ജിയോ ഡാറ്റ വൗച്ചർ

301 രൂപയുടെ ജിയോ ഡാറ്റ വൗച്ചർ

30 ദിവസത്തെ വാലിഡിറ്റി നൽകുന്ന മറ്റൊരു ജിയോ ഡാറ്റ വൌച്ചർ ആണ് 301 രൂപ വിലയുള്ള ഡാറ്റ വൌച്ചർ. മൊത്തത്തിൽ 50 ജിബി ഡാറ്റയാണ് 301 രൂപ വിലയുള്ള പ്രീപെയ്ഡ് ഡാറ്റ വൌച്ചർ ഓഫർ ചെയ്യുന്നത്. മറ്റ് ജിയോ ഡാറ്റ വൌച്ചറുകളെപ്പോലെ തന്നെ വോയ്സ് കോളിങ്, എസ്എംഎസ് എന്നീ ആനുകൂല്യങ്ങൾ ഈ പ്ലാനിൽ ലഭ്യമല്ല. ഈ ഡാറ്റ വൗച്ചറിൽ വോയ്‌സ് കോളിംഗ്, SMS ആനുകൂല്യങ്ങൾ എന്നിവ പോലുള്ള മറ്റ് ആനുകൂല്യങ്ങൾ ഉൾപ്പെടുന്നില്ല. ജിയോ സിനിമ, ജിയോ ടിവി, ജിയോ സെക്യൂരിറ്റി, ജിയോ ക്ലൗഡ് എന്നിവയുൾപ്പെടെ ജിയോ സ്യൂട്ട് ആപ്പുകളിലേക്കുള്ള ആക്‌സസും 301 രൂപയുടെ ജിയോ ഡാറ്റ വൗച്ചറിൽ ലഭ്യമല്ല.

ടെലിക്കോം കമ്പനികൾ

സാധാരണ ഗതിയിൽ രാജ്യത്തെ ടെലിക്കോം കമ്പനികൾ ഓഫർ ചെയ്യുന്ന പ്രതിമാസ പ്ലാനുകൾക്ക് 28 ദിവസത്തെ വാലിഡിറ്റി മാത്രമാണ് ഉണ്ടാകാറുള്ളത്. 28 ദിവസം മാത്രം വാലിഡിറ്റി നൽകുന്ന ഈ പ്ലാനുകൾക്കാണ് ടെലിക്കോം കമ്പനികൾ പ്രതിമാസ പ്രീപെയ്ഡ് പ്ലാനുകൾ എന്ന് പേര് നൽകിയിരുന്നത്. ടെലിക്കോം കമ്പനികൾക്ക് അധിക ലാഭവും യൂസേഴ്സിന് നഷ്ടവും സംഭവിക്കാൻ കാരണമാകുന്നവയായിരുന്നു ഇ പ്ലാനുകൾ.

137 രൂപ, 141 രൂപ നിരക്കുകളിൽ 31 ദിവസം വരെ വാലിഡിറ്റിയുള്ള പ്ലാനുകളുമായി വിഐ137 രൂപ, 141 രൂപ നിരക്കുകളിൽ 31 ദിവസം വരെ വാലിഡിറ്റിയുള്ള പ്ലാനുകളുമായി വിഐ

യൂസർ

12 മാസങ്ങൾ ഉള്ള ഒരു വർഷം, ഒരു ശരാശരി യൂസർ 13 തവണ റീചാർജ് ( പ്രതിമാസ പ്ലാനുകൾ യൂസ് ചെയ്യുന്ന യൂസർ ) ചെയ്യേണ്ടി വരുന്നു. ഈ സാഹചര്യം ഒഴിവാക്കാൻ വേണ്ടിയാണ് എല്ലാ ടെലിക്കോം ഓപ്പറേറ്റേഴ്സിനോടും പ്രതിമാസ പ്ലാനുകൾ അവതരിപ്പിക്കാൻ ട്രായ് നിർദേശം നൽകിയത്. ഒരു മാസം റീചാർജ് ചെയ്ത തീയതി മുതൽ അടുത്ത മാസം അതേ ദിവസം വരെ വാലിഡിറ്റി ലഭിക്കുന്നു എന്നതാണ് പുതിയ പ്രതിമാസ പ്ലാനുകളുടെ പ്രത്യേകത.

Best Mobiles in India

English summary
Reliance Jio offers amazing benefits along with their offers. It is these benefits and better coverage that have made Jio the largest telecom company in India. Jio periodically introduces new plans and vouchers to maintain the number one position in the market and attract customers.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X